ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

By Staff

റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടു വമ്പന്‍ ബൈക്കുകള്‍ വരുന്നുണ്ട് നവംബറില്‍; ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും. ഇരട്ട സിലിണ്ടര്‍ ബൈക്കുകളുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാംവരവ് ആഘോഷമാക്കാന്‍ വിപണി തയ്യാറായി. 650 സിസി ബുള്ളറ്റുകള്‍ വന്നാലുണ്ടാകുന്ന തിരക്കും ബഹളവും ഭയന്നു ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗിക പ്രീബുക്കിംഗ് ഇപ്പോഴെ തുടങ്ങി.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മനസില്‍ ആശങ്ക കെട്ടടങ്ങിയിട്ടില്ല. പെഗാസസ് ഉടമകള്‍ ചെളിവാരിയെറിഞ്ഞ കമ്പനിയുടെ പ്രതിച്ഛായ എങ്ങനെയും രക്ഷിക്കണം. ഇന്റര്‍സെപ്റ്ററും 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്ത്യയില്‍ അവതരിക്കുമ്പോള്‍ കല്ലുകടിയുണ്ടാകരുത്.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

ലിമിറ്റഡ് എഡിഷനെന്നു പറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. പുറംമോടിയില്‍ പൂശിയ പുതിയ നിറം മാത്രം പെഗാസസിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം; ബാക്കിയെല്ലാം ക്ലാസിക് 500 ബൈക്കിലേതുപോലെ തന്നെ.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

ലിമിറ്റഡ് എഡിഷന്‍ പെഗാസസിന് തൊട്ടുപിന്നാലെ വന്ന ക്ലാസിക് 350 സിഗ്‌നല്‍സ് എഡിഷനാണ് പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ കാരണം. പെഗാസസിനെപോലെ പരിമിതകാല പതിപ്പല്ല ക്ലാസിക് 350 സിഗ്‌നല്‍സ്. എന്നാല്‍ പെഗാസസിനെക്കാള്‍ കൂടുതല്‍ സവിശേഷതകളും സൗകര്യങ്ങളും വിലകുറഞ്ഞ സിഗ്‌നല്‍സ് എഡിഷനുണ്ടുതാനും.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

എന്തായാലും പെഗാസസ് ഉടമകള്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാന്‍ പുതിയ സാധ്യതകള്‍ തേടുകയാണ് കമ്പനി നിലവില്‍. ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബൈക്കുകള്‍ തിരിച്ചെടുത്തും പുത്തന്‍ ക്ലാസിക് 500 ബുള്ളറ്റുകളുമായി എക്‌സ്‌ചേഞ്ച് നടത്തിയും ഡീലര്‍ഷിപ്പുകള്‍ ഒരുപരിധി വരെ കോലാഹലങ്ങള്‍ നിയന്ത്രിച്ചു.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

എന്നാല്‍ പുതിയ ബൈക്കുകളുടെ അവതരണ വേളയില്‍ പെഗാസസ് ഉടമകള്‍ വീണ്ടും പ്രശ്‌നമുണ്ടാക്കിയാല്‍ കമ്പനിക്കതു ക്ഷീണം ചെയ്യും. അതുകൊണ്ടു മുന്‍കരുതലെന്നവണ്ണം പുതിയ പോംവഴി കണ്ടെത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

Most Read: 34 വര്‍ഷത്തെ ഓട്ടം മതിയാക്കി മാരുതി ഒമ്‌നി

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

നിലവിലെ പെഗാസസ് ഉടമകള്‍ക്ക് താത്പര്യമെങ്കില്‍ പുതിയ 650 മോഡലുകളുമായി ലിമിറ്റഡ് എഡിഷന്‍ ബൈക്കുകള്‍ എക്‌സ്‌ചേഞ്ച് നടത്താം. കേട്ടതു ശരിയാണ്. പെഗാസസ് കൈമാറി പകരംഇന്റര്‍സെപ്റ്റര്‍ 650 -യോ, കോണ്‍ടിനന്റല്‍ ജിടി 650 -യോ തെരഞ്ഞെടുക്കാന്‍ ഉടമകള്‍ക്ക് അവസരം ലഭിക്കും.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

എക്‌സ്‌ചേഞ്ച് വില കഴിഞ്ഞു ബാക്കിയുള്ള തുക പുതിയ മോഡലുകള്‍ക്ക് ഉടമകള്‍ മുടക്കിയാല്‍ മതി. ഒരുവര്‍ഷ അധിക വാറന്റിയും രണ്ടു സൗജന്യ സര്‍വീസുകളും ഹെല്‍മറ്റും 650 സിസി മോഡലുകളിൽ റോയല്‍ എന്‍ഫീല്‍ഡ് നല്‍കും.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

നവംബറില്‍ അവതരിക്കുന്നതിന് പിന്നാലെ ബുക്ക് ചെയ്തവര്‍ക്കു ഡിസംബര്‍ ആദ്യവാരം തൊട്ടു ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും റോയല്‍ എന്‍ഫീല്‍ഡ് കൈമാറുമെന്നാണ് വിവരം. ഏകദേശം മൂന്നുലക്ഷം രൂപ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്കും കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്കും വില പ്രതീക്ഷിക്കാം.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

മത്സരം കണക്കിലെടുത്ത് മൂന്നുലക്ഷത്തിന് താഴെ ബൈക്കുകളെ അവതരിപ്പിക്കാനും ഒരുപക്ഷെ കമ്പനി ആലോചിച്ചേക്കും. ബുള്ളറ്റുകള്‍ക്ക് അമിത പ്രചാരമുള്ള ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇരുവരും.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനായി 650 സിസി കോണ്‍ടിനന്റല്‍ ജിടി നിരയില്‍ തലയുയര്‍ത്തും. നേരത്തെ അമേരിക്കന്‍ വിപണിയില്‍ കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെ കമ്പനി പുറത്തിറക്കിയിരുന്നു.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരം ഇന്ധനടാങ്ക് പിന്തുടരും. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ ലാളിത്യമേറിയ ശൈലിയാണ് കമ്പനി പാലിക്കുന്നത്. ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.

Most Read: ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇരട്ട സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും.

ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്. 320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.

More from DriveSpark

Article Published On: Friday, October 26, 2018, 18:48 [IST]
English summary
Royal Enfield Pegasus Owners Can Now Replace Their Motorcycles With The New 650 Twins. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X