Just In
- 10 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 10 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 12 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 12 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ടുലക്ഷം രൂപയ്ക്ക് ഹയബൂസയായി മാറിയ ഡോമിനാര്‍
ബൈക്ക് പ്രേമികളുടെ സ്വപ്നമാണ് സുസുക്കി ഹയബൂസ. 1999 -ല്‍ പിറന്ന ഹയബൂസയുടെ പേരും പ്രശസ്തിയും കാട്ടുതീപോലെയാണ് ഭൂലോകം മുഴുവന്‍ പടര്‍ന്നത്. ബൂസയോളം പ്രചാരം മറ്റൊരു സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ നേടിയിട്ടുണ്ടോയെന്ന കാര്യം സംശയം.

ഔദ്യോഗികനാമം GSX-1300R എന്നാണെങ്കിലും ഹയബൂസയെന്നു പറഞ്ഞാല്‍ മാത്രമെ ആളാരാണെന്നു പെട്ടെന്നു മനസില്‍ തെളിയുകയുള്ളൂ. നിലവില്‍ കുറഞ്ഞതു പതിനഞ്ചുലക്ഷം രൂപ മുടക്കണം ഹയബൂസ സ്വന്തമാക്കാന്‍.

ഹയബൂസയുടെ കുപ്പായമണിഞ്ഞ ബജാജ് പള്‍സറുകളും ഹീറോ കരിസ്മകളും ഇന്ത്യയില്‍ വിലസി നടക്കാന്‍ കാരണവുമിതുതന്നെ. അടുത്തിടെ ഹയബൂസയാകാന് ഡോമിനാര്‍ നടത്തിയ ശ്രമം വാഹന ലോകത്ത് ശ്രദ്ധനേടുകയാണ്.

പതിവുപോലെ കുഞ്ഞന്‍ ബൈക്കുകളെ ബൂസായാക്കി മാറ്റുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ജിഎം കസ്റ്റംസാണ് ഡോമിനാറിന്റെ പരിണാമത്തിന് പിന്നിലും. പുതിയ ടയറുകള്‍, പുതിയ സ്വിംഗ്ആം, പരിഷ്കരിച്ച മുന്‍ പിന് സസ്പെന്ഷന് എന്നിവ ഡോമിനാറിന് ഹയബൂസ 'ടച്ച്' നല്കുന്നതില് നിര്‍ണ്ണായകമായി മാറുന്നു.

ഡോമിനാറിന് ബജാജ് നിര്‍മ്മിച്ചു നല്കിയ മുഴുവന്‍ പാനലുകളും ജിഎം കസ്റ്റംസ് രൂപമാറ്റത്തിന് വേണ്ടി നീക്കം ചെയ്തു. പകരം ഹയബൂസയുടെ ബോഡി കിറ്റാണ് ഡോമിനാറിന് ചന്തം ചാര്‍ത്തുന്നത്. കസ്റ്റം നിര്‍മ്മിതമാണ് സ്വിംഗ്ആം.
Most Read: ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

വീതിയേറിയ ടയറുകളും അലോയ് വീലുകളും ഹയബൂസയെ ഓര്‍മ്മപ്പെടുത്തും. ഹെഡ്ലാമ്പിന് മുകളില്‍ ഒരുങ്ങുന്ന ഡിജിറ്റല്‍ - അനലോഗ് ഡിസ്പ്ലേയിലും ഹയബൂസയുടെ പ്രഭാവം കാണാം. ഹാന്‍ഡില്‍ബാറില്‍ ബൂസാ ലോഗോ നല്‍കാനും ജിഎം കസ്റ്റംസ് മറന്നിട്ടില്ല.

ഹയബൂസയിലേക്കുള്ള ഡോമിനാറിന്റെ പരിണാമം കേവലം പുറംമോടിയില്‍ മാത്രമെയുള്ളൂ. എഞ്ചിന് സാങ്കേതികതയില്‍ തനി ഡോമിനാറാണ് ബൈക്ക്. മോഡലിലുള്ള 373 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 35 bhp കരുത്തും 35 Nm torque -മാണ് സൃഷ്ടിക്കുക.

അതേസമയം രൂപമാറ്റം ബൈക്കിന്റെ പ്രകടനക്ഷമതയെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ബോഡി കിറ്റിന്റെ പശ്ചാത്തലത്തില്‍ ബൈക്കിന് ഭാരം വര്‍ധിക്കും. ഇതു ഇന്ധനക്ഷമതയും മികവും കുറയ്ക്കും. രണ്ടുലക്ഷം രൂപയാണ് ഡോമിനാര്‍ ഹയബൂസ കുപ്പായമണിഞ്ഞപ്പോള്‍ ഉടമയ്ക്ക് ചിലവായത്.

അറിയുമോ സുസുക്കി ഹയബൂയുടെ ചരിത്രം?
ഹോണ്ട ബ്ലാക്ബേര്ഡുമായുള്ള മത്സരമാണ് ഹയബൂസയുടെ തലവര മാറ്റിക്കുറിച്ചത്. തൊണ്ണൂറുകളില്‍ നിരത്തു അടക്കിവാണ ഹോണ്ട ബ്ലാക്ബേര്‍ഡിനെ അട്ടിമറിച്ച ബൂസ ഒരൊറ്റ രാത്രികൊണ്ടു വാര്‍ത്തകളില്‍ നിറഞ്ഞു.

ബ്ലാക്ബേര്‍ഡ് കുറിച്ച 312 കിലോമീറ്റര്‍ വേഗം ഹയബൂസ നിഷ്പ്രഭമാക്കി. ഇതോടെ 1901 ജനുവരി 01 മുതല്‍ 2000 ഡിസംബര്‍ 31 വരെ ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ ബൈക്കായി സുസുക്കി ഹയബൂസ അറിയപ്പെട്ടു.
Most Read: സ്വിഫ്റ്റ് സ്പോര്‍ട് വരില്ല, പകരം സ്വിഫ്റ്റ് RS പതിപ്പിനെ കൊണ്ടുവരാന്‍ മാരുതി

ഇടക്കാലത്ത് നിഞ്ച ZX-12R ഹയബൂസയെ വെല്ലുവിളിച്ചുവന്നെങ്കിലും ഒന്നും സംഭവിച്ചില്ല. വെറുമൊരു സൂപ്പര്ബൈക്കല്ല സുസുക്കിയ്ക്ക് ഹയബൂസ. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും പരിണിതഫലമാണ് സുസുക്കി ഹയബൂസ.

പ്രാപിടിയന്‍ പക്ഷിയുടെ (പെരിഗ്രീന്‍ ഫാല്‍ക്കണ്‍) ജാപ്പനീസ് നാമമാണ് ഹയബൂസ. കണ്ണഞ്ചുംവേഗത്തില് ഇരയെ കൊത്തിയെടുത്തു പറക്കുന്ന പെരിഗ്രീന്‍ ഫാല്‍ക്കണിന്റെ ആകാരം ഹയബൂസയുടെ രൂപകല്പനയില് കമ്പനിക്ക് പ്രചോദനമായി. ഉയര്‍ന്ന വേഗത്തിലും കുറഞ്ഞ വായുപ്രതിരോധം നേരിടുംവിധത്തിലാണ് ഹയബൂസയെ സുസുക്കി നിര്‍മ്മിക്കുന്നത്.