ഹോണ്ട ആക്ടിവയെ പിടിക്കാന്‍ ഹീറോ ഡെസ്റ്റിനി — വില 54,650 രൂപ മുതൽ
ഹീറോ ഡെസ്റ്റിനി 125 വിപണിയില്‍. 54,650 രൂപ വിലയില്‍ തങ്ങളുടെ പുതിയ 125 സിസി സ്‌കൂട്ടറിനെ ഹീറോ മോട്ടോകോര്‍പ് വിപണിയില്‍ അവതരിപ്പിച്ചു. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി. പ്രീമിയം സ്റ്റൈലിംഗ് ഘടകങ്ങളും മേന്മയേറിയ സൗകര്യങ്ങളുമായി കടന്നെത്തുന്ന ഹീറോ ഡെസ്റ്റിനിയ്ക്ക് ലക്ഷ്യം ഒന്നുമാത്രമെയുള്ളൂ - ഹോണ്ട ആക്ടിവയുടെ വിപണി പിടിക്കണം.

LX, VX എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് ഹീറോ ഡെസ്റ്റിനിയില്‍. പ്രാരംഭ LX വകഭേദം 54,650 രൂപയ്ക്ക് എത്തുമ്പോള്‍ 57,500 രൂപയാണ് ഉയര്‍ന്ന VX വകഭേദത്തിന് വിപണിയില്‍ വില. രാജ്യത്തുടനീളമുള്ള ഹീറോ ഡീലര്‍ഷിപ്പുകളില്‍ സ്‌കൂട്ടര്‍ ഉടന്‍ വില്‍പനയ്‌ക്കെത്തും.

2018 ഓട്ടോ എക്‌സ്‌പോയില്‍ ഡ്യുവറ്റ് 125 എന്ന പേരിലായിരുന്നു സ്‌കൂട്ടറിനെ കമ്പനിയാദ്യം കൊണ്ടുവന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ പതിപ്പിന് ഡെസ്റ്റിനി 125 എന്നു പേരു ഹീറോ സ്വീകരിച്ചു. ഹീറോയുടെ ഏറ്റവും ഉയര്‍ന്ന സ്‌കൂട്ടര്‍ മോഡലായി ഡെസ്റ്റിനി വിപണിയില്‍ അറിയപ്പെടും.

മുന്നില്‍ തിളങ്ങി നില്‍ക്കുന്ന ക്രോം ആവരണമാണ് ഡെസ്റ്റിനിയിലെ മുഖ്യ ഡിസൈന്‍ സവിശേഷത. കറുത്ത അലോയ് വീലുകളും ബോഡി നിറമുള്ള മിററുകളും ഡെസ്റ്റിനിയുടെ മാറ്റുകൂട്ടുന്നു. ഇരട്ടനിറമാണ് സീറ്റിന്.
Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

നോബിള്‍ റെഡ് (VX വകഭേദത്തില്‍ മാത്രം), ചെസ്‌നട്ട് ബ്രോണ്‍സ്, പാന്തര്‍ ബ്ലാക്, പേള്‍ സില്‍വര്‍ വൈറ്റ് എന്നിങ്ങനെ നാലു മെറ്റാലിക് നിറങ്ങള്‍ സ്‌കൂട്ടറില്‍ തെരഞ്ഞെടുക്കാം. ഇന്ധനക്ഷമതയ്ക്ക് പ്രധാന്യം കല്‍പ്പിക്കുന്ന ഹീറോയുടെ i3S ടെക്‌നോളജി ഡെസ്റ്റിനിയിലും ഇടംപിടിക്കുന്നുണ്ട്.

125 സിസി സ്‌കൂട്ടര്‍ നിരയില്‍ i3S ടെക്‌നോളജി കടന്നുവരുന്ന ആദ്യ സ്‌കൂട്ടര്‍ കൂടിയാണ് ഡെസ്റ്റിനി. ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിമോട്ട് കീ ഓപ്പണിംഗ് മുതലായവ ഡെസ്റ്റിനിയുടെ പ്രത്യേകതകളില്‍പ്പെടും.

സീറ്റു തുറക്കാതെ പുറമെ നിന്നും ഇന്ധനം നിറയ്ക്കാവുന്ന സംവിധാനമാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന VX മോഡലില്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ടും ബൂട്ട് ലൈറ്റും കമ്പനി അധികമായി നല്‍കുന്നുണ്ട്.
Most Read: കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ — അറിയേണ്ടതെല്ലാം

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒറ്റ കോയില്‍ മാത്രമുള്ള സ്പ്രിങ്ങും സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ ഡിസ്‌ക് ബ്രേക്കില്ലെങ്കിലും പകരം ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം (iBS) ഡെസ്റ്റിനിയ്ക്ക് ലഭിക്കുന്നു.

എയര്‍ കൂളിംഗ് ശേഷിയുള്ള 125 സിസി ഒറ്റ സിലിണ്ടര്‍ എനര്‍ജി ബൂസ്റ്റ് എഞ്ചിനാണ് പുതിയ ഹീറോ ഡെസ്റ്റിനിയുടെ ഹൃദയം. എഞ്ചിന് 8.7 bhp കരുത്തും 10.2 Nm torque ഉം സൃഷ്ടിക്കാനാവും. 110 സിസി സ്‌കൂട്ടറുകളെക്കാള്‍ 17 ശതമാനം അധിക ടോര്‍ഖും ഒമ്പതു ശതമാനം ഉയര്‍ന്ന കരുത്തുത്പാദനവും പുതിയ 125 സിസി എഞ്ചിനുണ്ടെന്നു കമ്പനി പറയുന്നു. വിപണിയില്‍ ആക്ടിവയെ കൂടാതെ സുസുക്കി ആക്‌സസ് 125 -മായും ഹീറോ ഡെസ്റ്റിനി മാറ്റുരയ്ക്കും.


Click it and Unblock the Notifications








