കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

എംജി മോട്ടോര്‍. പേരുകേട്ടാല്‍ തിരിഞ്ഞുനോക്കാന്‍ മാത്രമുള്ള ഗമ ഇന്ത്യയില്‍ ഈ ചൈനീസ് കമ്പനിക്കില്ല. 2014 -ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തു ഷവോമി കാല്‍വെച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. ആരുമറിഞ്ഞില്ല മാറ്റങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിടാനാണ് ഷവോമി വരുന്നതെന്ന്. നിലവില്‍ മോറിസ് ഗരാജസ് എന്ന എംജി മോട്ടോറിനെ ഇവിടത്തുകാര്‍ക്കു പരിചയമില്ലെങ്കിലും അടുത്തവര്‍ഷം ചിത്രം മാറിയേക്കും.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഇത്രയുംവര്‍ഷം ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൈനീസ് അധിനിവേശം നടക്കാഞ്ഞതു അത്ഭുതമായി തന്നെ പറയണം. എന്തായാലും ജാപ്പനീസ്, കൊറിയന്‍ കമ്പനികളുടെ അടിക്കല്ലിളക്കാന്‍ പോന്ന അവതാരങ്ങളുമായി എംജി അടുത്തവര്‍ഷം ഇന്ത്യയില്‍ എത്തും.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ചൈനീസ് കമ്പനിയാണോ എംജി?

ബ്രീട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിക്കുന്ന ചൈനീസ് കമ്പനിയെന്നു എംജിയെ വിശേഷിപ്പിക്കുന്നതായിരിക്കും ഉത്തമം. ചൈനീസ് വാഹനഭീമന്മാരായ ഷാങ്ഹായ് ഓട്ടോമൊട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ് (SAIC) എംജി മോട്ടോര്‍ എന്ന ബ്രിട്ടീഷ് കാര്‍ കമ്പനിയുടെ ഉടമസ്ഥര്‍.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

കച്ചവടം പൂട്ടി അമേരിക്കയിലേക്കു മടങ്ങിയ ജനറല്‍ മോട്ടോര്‍സിന്റെ കൈയ്യില്‍ നിന്നും സ്വന്തമാക്കിയ ഹലോല്‍ (ഗുജറാത്ത്) ശാല എംജി കാറുകളുടെ സിരാകേന്ദ്രമായി മാറും. യൂട്ടിലിറ്റി വാഹന നിരയിലേക്കാണ് എംജിയുടെ കണ്ണുകള്‍.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

മത്സരത്തിന് കുറവില്ലെങ്കിലും ഈ ശ്രേണിയില്‍ സാധ്യത അനന്തമാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഷാങ്ഹായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് എംജി മോട്ടോര്‍ തങ്ങളുടെ ഇന്ത്യന്‍ പദ്ധതികള്‍ വ്യക്തമാക്കിയത്.

Most Read: ഇനി ഫോര്‍ഡ് കാറുകളോടുക മഹീന്ദ്ര എഞ്ചിനില്‍

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

എംജി മോട്ടോര്‍ ഇന്ത്യയില്‍

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഹലോല്‍ ശാല ഏറ്റെടുത്ത കമ്പനി, ഇതിനോടകം 2,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം അവിടെ നടത്തിക്കഴിഞ്ഞു. പ്രതിവര്‍ഷം 80,000 വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശേഷി നിലവില്‍ ഹലോല്‍ ശാലയ്ക്കുണ്ട്. വരുംഭാവിയില്‍ ഉത്പാദനം രണ്ടുലക്ഷമായി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദഗ്ധരുടെ മേല്‍നോട്ടം വാഹന നിര്‍മ്മാണത്തില്‍ കമ്പനി ഉറപ്പുവരുത്തും. വാഹന ഘടകങ്ങള്‍ ചൈനയില്‍ നിന്നു ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുമെങ്കിലും പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എംജി മോട്ടോര്‍ ഇന്ത്യയില്‍ സ്വീകരിക്കും.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

കുറഞ്ഞ പരിപാലന ചിലവ്, മികച്ച വില്‍പനനാന്തര സേവനം, ഉയര്‍ന്ന റീസെയില്‍ മൂല്യം, മികവുറ്റ വാറന്റി പരിരക്ഷ – ഈ നാലു മേഖലകളില്‍ കൃത്യമായ ഗൃഹപാഠം ചെയ്തുകൊണ്ടാണ് എംജി മോട്ടോര്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുക.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഡീലര്‍ഷിപ്പ് ശൃഖല

ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടിക്കൊണ്ടിരിക്കുകയാണ് എംജി മോട്ടോര്‍ നിലവില്‍. ഇതിനായി പ്രത്യേക പരിചയ പരിപാടികള്‍ രാജ്യമൊട്ടുക്കും കമ്പനി സംഘടിപ്പിക്കും. ഇന്ത്യന്‍ മണ്ണില്‍ കരുത്തുറ്റ ഡീലര്‍ഷിപ്പ് ശൃഖല പടുത്തുയര്‍ത്താനാകും എംജിയുടെ ആത്യന്തിക ലക്ഷ്യം.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ആദ്യഘട്ടത്തില്‍ 45 ഡീലര്‍ഷിപ്പുകള്‍ കമ്പനി സ്ഥാപിക്കും. 2022 -ല്‍ 300 ഷോറൂമുകളിലായി വിപണന ശൃഖല മെച്ചപ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

Most Read: ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരുന്ന കിക്ക്‌സ്

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

വരുന്നത് ക്രെറ്റയ്ക്കുള്ള എതിരാളിയോ?

ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയാണോ എംജി ലക്ഷ്യമിടുന്നത്? എംജി വരുന്നുണ്ടെന്നു അറിഞ്ഞതുമുതല്‍ വിപണി ആകാംഷയിലാണ്. എന്നാല്‍ കരുതിയതുപോലെ ക്രെറ്റയെ കീഴടക്കുക നിലവില്‍ കമ്പനിയുടെ അജണ്ടയിലില്ല.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഇന്ത്യയില്‍ ഹ്യുണ്ടായി ട്യൂസോണിനെക്കാളും ഹോണ്ട CR-V -യെക്കാളും വലുപ്പമുള്ള എസ്‌യുവിയെ തങ്ങളാദ്യം അവതരിപ്പിക്കുമെന്നു കമ്പനി വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ എസ്‌യുവി വില്‍പനയ്‌ക്കെത്തും.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഇന്ത്യയ്ക്കായി കാത്തുവെച്ച എസ്‌യുവിയുടെ പേരിതുവരെയും വെളിപ്പെടുത്താന്‍ എംജി മോട്ടോര്‍ തയ്യാറായിട്ടില്ല. എന്നാല്‍ വരാന്‍പോകുന്നത് ബെയ്ജുന്‍ 530 എന്ന ചൈനീസ് എസ്‌യുവിയുടെ പരിണാമമായിരിക്കുമെന്ന അഭ്യൂഹം ശക്തമാണ്.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി എസ്‌യുവിയുടെ പരീക്ഷണയോട്ടം കമ്പനി തകൃതിയായി നടത്തുന്നുണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന മോഡലുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഒരുങ്ങുമെന്ന കാര്യമുറപ്പ്.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

എംജി മോട്ടോറിന്റെ ചരിത്രം

2005 -ലാണ് കടക്കെണിയില്‍ പൂട്ടിപ്പോയ എംജി കാര്‍ കമ്പനി ലിമിറ്റഡില്‍ നിന്നും എംജി മോട്ടോറിനെ SAIC പുനുരുദ്ധരിക്കുന്നത്. ശേഷം എംജി റോവര്‍ ഗ്രൂപ്പില്‍ നിന്നും റോവര്‍ 25, റോവര്‍ 75 മോഡലുകളുടെ നിര്‍മ്മാണാവകാശം SAIC നേടി.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

എന്നാല്‍ 2006 -ല്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് സംരക്ഷിക്കാന്‍ വേണ്ടി റോവറെന്ന പേരിന്റെ പൂര്‍ണ്ണാവകാശം ബിഎംഡബ്ല്യു ഫോര്‍ഡിന് കൈമാറുകയുണ്ടായി. ഇക്കാരണത്താല്‍ റോവര്‍ എന്ന പേരില്‍ മോഡലുകള്‍ പുറത്തിറക്കാന്‍ SAIC -ന് കഴിഞ്ഞില്ല.

Most Read: ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിനോടു മത്സരിക്കാൻ?

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

2008 -ല്‍ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകളെ ഫോര്‍ഡില്‍ നിന്നും ടാറ്റ ഏറ്റെടുത്തപ്പോള്‍ റോവര്‍ എന്ന പേരിന്റെ അവകാശം ടാറ്റയ്ക്ക് ലഭിച്ചു. റോവര്‍ മോഡലുകളെ റൊയി എന്ന പേരില്‍ കമ്പനി SAIC പുറത്തിറക്കാന്‍ കാരണമിതാണ്.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

നിലവില്‍ ചൈനീസ് വാഹന ലോകത്തെ അതികായന്മാരാണ് SAIC. കഴിഞ്ഞവര്‍ഷം 70 ലക്ഷം വാഹനങ്ങളാണ് SAIC വിപണിയില്‍ വിറ്റത്. ഇതില്‍ 17 ലക്ഷം വാഹനങ്ങള്‍ വിദേശ വിപണികളില്‍ എത്തി. SAIC മോട്ടോര്‍ പാസഞ്ചര്‍ വെഹിക്കിള്‍, SAIC മോട്ടോര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങള്‍ SAIC -നുണ്ട്.

കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

മറ്റു വാഹന നിര്‍മ്മാതാക്കളുമായി യോജിച്ചു പ്രവര്‍ത്തിക്കാനാണ് SAIC എന്നും താത്പര്യം. SAIC–GM (ബ്യുയിക്ക്, ഷെവര്‍ലെ, കാഡിലാക്ക്), SAIC–VW (ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ഔഡി), SAIC–GM–വൂളിംഗ് (വൂളിംഗ്, ബെയ്ജുന്‍) എന്നിങ്ങനെ നീളും കമ്പനിയുടെ കൂട്ടുകെട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India Plans Revealed — Here Are All The Details Ahead Of Its Entry In 2019. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X