ഇനി ഫോര്‍ഡ് കാറുകളോടുക മഹീന്ദ്ര എഞ്ചിനില്‍

By Staff

ഇനി ഫോര്‍ഡിന് മഹീന്ദ്ര പെട്രോള്‍ എഞ്ചിന്‍ നിര്‍മ്മിച്ചു നല്‍കും. കേട്ടതു ശരിയാണ്. ഫോര്‍ഡ് കാറുകള്‍ക്ക് പെട്രോള്‍ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ചുമതല ഇനി മുതല്‍ മഹീന്ദ്രയ്ക്കാണ്. ഇതുസംബന്ധിച്ച നിര്‍ണ്ണായക കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ഇന്ത്യയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും തീരുമാനമെടുത്തത്.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

2018 മാര്‍ച്ചില്‍ ഇരു കമ്പനികളും വിവിധ തലങ്ങളില്‍ സഹകരിച്ചു മുന്നേറുമെന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. കൂട്ടുകെട്ടിന്റെ ഭാഗമായി ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന പെട്രോള്‍ എഞ്ചിനുകള്‍ ഫോര്‍ഡിന് മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കാനാണ് പുതിയ ധാരണ.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

ഇതിനുപുറമെ വാഹന സാങ്കേതികവിദ്യ തമ്മില്‍ കൈമാറാനും ഇരു കമ്പനികളും തീരുമാനിച്ചു. നിലവില്‍ ഫോര്‍ഡ് നിര്‍മ്മിക്കുന്ന ഡീസല്‍ എഞ്ചിനുകള്‍ക്ക് വിപണിയില്‍ പ്രചാരമേറെയാണ്. ഫോര്‍ഡിന്റെ പെട്രോള്‍ എഞ്ചിനുകള്‍ക്കും ആരാധകരേറെയുണ്ട്.

Most Read: ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

പ്രവര്‍ത്തനമികവു മുന്‍നിര്‍ത്തി കമ്പനി ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന് ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. പുത്തന്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകള്‍ കാറുകളില്‍ നല്‍കാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ എഞ്ചിന്‍ നിര്‍മ്മാണത്തിനായി മഹീന്ദ്രയുടെ സഹായം തേടുന്ന ഫോര്‍ഡിന്റെ നീക്കം വാഹന പ്രേമികളില്‍ തെല്ലൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

എന്തായാലും കുറഞ്ഞ ശേഷിയുള്ള പെട്രോള്‍ എഞ്ചിനുകള്‍ക്കു മാത്രമാണ് ഫോര്‍ഡ് മഹീന്ദ്രയെ ആശ്രയിക്കുക. 2020 -ല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാകുന്നപക്ഷം മഹീന്ദ്രയുടെ കൈയ്യൊപ്പുള്ള പെട്രോള്‍ എഞ്ചിനുകള്‍ ഫോര്‍ഡ് കാറുകളില്‍ തുടിക്കും.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

ഇരു കമ്പനികളും ഉടൻതന്നെ വൈദ്യുത വാഹന ശ്രേണിയില്‍ ഒരുമിച്ചു കൈകോര്‍ക്കാനും ആലോചിക്കുന്നുണ്ട്. ഫോര്‍ഡിന്റെ B562 അടിത്തറ ഉപയോഗിക്കുന്ന വൈദ്യുത സെഡാനാണ് മഹീന്ദ്രയുടെ മനസ്സില്‍.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ്—ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

ഫിഗൊ ആസ്‌പൈറിനെ വൈദ്യുതികീരിച്ച് മഹീന്ദ്ര കാറെന്ന ലേബലില്‍ വിപണിയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുത്തേക്കും. ഇതുവഴി വലിയ നിക്ഷേപങ്ങള്‍ നടത്താതെ പുതിയ അടിത്തറയില്‍ നിന്നും പുത്തന്‍ വൈദ്യുത മോഡലിനെ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കും.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

മഹീന്ദ്രയുടെ വൈദ്യുത വാഹന സാങ്കേതികവിദ്യ സ്വായത്തമാക്കി സ്വന്തം കാറുകളില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോര്‍ഡും. നിലവില്‍ പെട്രോള്‍, ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഫോര്‍ഡ് ഫിഗൊ ആസ്പൈര്‍ സെഡാന്‍ വിപണിയില്‍ എത്തുന്നത്.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

ഇവെരിറ്റോ ഇലക്ട്രിക് സെഡാനാണ് വൈദ്യുത നിരയിലേക്കുള്ള മഹീന്ദ്രയുടെ പ്രധാന സമര്‍പ്പണം. കാലംചെന്ന റെനോ ലോഗനെ അടിസ്ഥാനപ്പെടുത്തിയാണ് മഹീന്ദ്ര ഇവെരിറ്റോയുടെ ഒരുക്കം. ഇവെരിറ്റോയ്ക്ക് കാര്യമായ വില്‍പന ഇല്ലാത്തതിന് കാരണവുമിതുതന്നെ; ഇവെരിറ്റോ പഴഞ്ചനായി.

ഇനി ഫോര്‍ഡ് കാറുകളോടുക മഹിന്ദ്ര എഞ്ചിനില്‍

ഫിഗൊ ആസ്പൈറാകട്ടെ രൂപഭാവത്തില്‍ പുത്തനും. അതുകൊണ്ടു മഹീന്ദ്ര ടാഗില്‍ വിപണിയില്‍ എത്തുന്ന ഫിഗൊ ആസ്പൈര്‍ വൈദ്യുത പതിപ്പ് ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്. നേരത്തെ മാരുതിയും ടൊയോട്ടയും വൈദ്യുത കാര്‍ ശ്രേണിയില്‍ കൈകോര്‍ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford #mahindra
English summary
Mahindra & Ford Collaboration — Mahindra To Develop Petrol Engine For Ford. Read in Malayalam.
Story first published: Friday, October 19, 2018, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X