ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ജീപ് കോമ്പസിനോളം വലുപ്പം. വലിയ ടയറുകള്‍. വീല്‍ ആര്‍ച്ചുകളില്‍ നിന്നുതന്നെ വായിച്ചെടുക്കാം പൗരുഷം. ടാറ്റ ഹാരിയറിനെ ഒരുമാത്ര കണ്ട ഞെട്ടലിലാണ് വാഹന പ്രേമികള്‍. ഹാരിയറിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഔദ്യോഗികമായി തുടങ്ങിയതിനു പിന്നാലെ പുതിയ എസ്‌യുവിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ പുറത്തായി.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ജീപ് കോമ്പസിനും മഹീന്ദ്ര XUV500 -യ്ക്കും ഭയക്കേണ്ട വക ധാരാളം ഹാരിയറിലുണ്ട്. ടാറ്റയുടെ നിര്‍മ്മാണശാലയില്‍ നിന്നും ചോര്‍ന്ന ചിത്രം ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു. ഇതാദ്യമായാണ് മറകളേതുംകൂടാതെ ഹാരിയര്‍ ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങുന്നത്.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ക്രാഷ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഹാരിയറാണ് ചിത്രത്തില്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ പിറന്ന H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ വശ്യസൗന്ദര്യം ഹാരിയറിലേക്ക് പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. മിതത്വമുണ്ടെങ്കിലും അക്രമണോത്സുകത ഹാരിയറില്‍ അനുഭവപ്പെടും.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളില്‍ ലാന്‍ഡ് റോവര്‍ പ്രഭാവം കാണാം. ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGARC അടിത്തറ ഹാരിയറിന്റെ നില്‍പ്പിന് നട്ടെല്ലായി മാറുന്നു. വശങ്ങളിലേക്ക് വലിഞ്ഞുനീണ്ടു ഒരുങ്ങുന്ന ടെയില്‍ലാമ്പുകള്‍ പിന്നഴകിന് മാറ്റുകൂട്ടും.

Most Read: ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ഹാരിയറിന് ഭംഗി പോരെന്നു ആരും പരിഭവം പറയില്ല. ഹാരിയറിന്റെ സ്‌പോര്‍ടി പ്രതിച്ഛായ ഉയര്‍ത്തിയ ഷൗള്‍ഡര്‍ ലൈനില്‍ അനുഭവപ്പെടും. മേല്‍ക്കൂരയിലാണ് സ്‌പോയിലറിന്റെ ഉത്ഭവം. D പില്ലറിന് ലഭിക്കുന്ന കറുപ്പുനിറം മേല്‍ക്കൂരയ്ക്ക് ഒഴുകിയിറങ്ങുന്ന ചാരുത സമര്‍പ്പിക്കുന്നു.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

പിന്‍ ബമ്പറിലെ സില്‍വര്‍ ആവരണമുള്ള ഡിഫ്യൂസറും ഷാര്‍ക്ക് ഫിന്‍ ശൈലിയുള്ള ആന്റീനയും പ്രത്യേകം പരാമര്‍ശിക്കണം. 18 ഇഞ്ച് വലുപ്പമുണ്ട് അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ക്ക്. റൂഫ്‌ലൈനിലുള്ള സമാനത കാരണം മുതിര്‍ന്ന നെക്‌സോണെന്നു ഹാരിയറിന് വിളിപ്പേരു വീഴാം.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ച നെക്‌സോണിനെ പോലെ സുരക്ഷയ്ക്ക് പുതിയ അളവുകോലുകള്‍ സൃഷ്ടിക്കാന്‍ ഹാരിയറിനും കഴിയുമെന്നു ആരാധകര്‍ പ്രത്യാശിക്കുന്നു. 2.0 ലിറ്റര്‍ ക്രൈയോട്ടെക് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറില്‍.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ജീപ് കോമ്പസിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ തന്നെയാണിത്. എഞ്ചിന്‍ യൂണിറ്റിന് ടാറ്റ പുതിയ പേരുനല്‍കിയെന്നുമാത്രം. 140 bhp കരുത്തു സൃഷ്ടിക്കാന്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കഴിയും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സാധ്യതകള്‍ ഹാരിയറില്‍ പ്രതീക്ഷിക്കാം.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ഹ്യുണ്ടായിയില്‍ നിന്നായിരിക്കും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി കടമെടുക്കുക. എസ്‌യുവി ശ്രേണിയിലെ മത്സരം കണക്കിലെടുത്ത് സംവിധാനങ്ങളിലും സൗകര്യങ്ങളിലും ധാരാളിത്തം പുലര്‍ത്താന്‍ ടാറ്റ പ്രത്യേകം ശ്രമിക്കും.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് — ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ആന്‍ട്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും ഇതില്‍ മുഖ്യം. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ ഘടനകള്‍ ഹാരിയറില്‍ ഒരുങ്ങുമെന്നാണ് സൂചന. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് ഫംങ്ഷന്‍ തുടങ്ങിയ ഒട്ടനവധി സവിശേഷതകള്‍ ഹാരിയറില്‍ കരുതാം.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ലാന്‍ഡ് റോവറിന്റെ വിഖ്യാത ടെറെയ്ന്‍ റെസ്‌പോണ്‍സിന്റെ ബദല്‍ സംവിധാനം ഹാരിയറിന് ടാറ്റ നല്‍കുമോയെന്നറിയാന്‍ വിപണിക്ക് ആകാംഷയുണ്ട്. എന്തായാലും ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറില്‍ കമ്പനി സാധ്യമാക്കും.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ഓഫ്‌റോഡ് ശേഷിക്ക് ഊന്നല്‍ നല്‍കിയാണ് ഹാരിയറിനെ ടാറ്റ കൊണ്ടുവരുന്നത്. 16 മുതല്‍ 22 ലക്ഷം രൂപവരെ ഹാരിയറിന് വില ഒരുങ്ങും. അടുത്തവര്‍ഷം ജനുവരിയോടെ ഹാരിയറിനെ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് ടാറ്റയുടെ നീക്കം. മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങി.

ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ബുക്കിംഗ് തുക 30,000 രൂപ. ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങള്‍ക്കും ടാറ്റ ഹാരിയറിന്റെ വരവ് ഭീഷണി മുഴക്കും.

More from DriveSpark

Article Published On: Monday, October 15, 2018, 17:39 [IST]
English summary
Production-Spec Tata Harrier Revealed In Leaked Image. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X