ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

By Staff

അടുത്തകാലത്ത് മാരുതി കൊണ്ടുവന്ന ബമ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് പുതുതലമുറ ഡിസൈര്‍. പേരില്‍ നിന്നും സ്വിഫ്റ്റിനെ വെട്ടിക്കളഞ്ഞ് ഡിസൈറിനെ മാരുതി അവതരിപ്പിച്ചപ്പോള്‍ പലരും മുഖംചുളിച്ചു. സ്വിഫ്റ്റിന്റെ പെരുമകൊണ്ടല്ലേ ഡിസൈറിന് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണമെന്നു ചോദ്യങ്ങളുണ്ടായി.

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

എന്നാല്‍ തുടര്‍ച്ചയായി കാര്‍ വില്‍പനയില്‍ മാരുതി സെഡാൻ മേലാളിത്തം കൈയ്യടക്കിയതോടുകൂടി ഒരുകാര്യം വ്യക്തം, ഡിസൈറിന് കുതിക്കാൻ സ്വിഫ്റ്റിന്റെ പേരുവേണമെന്നില്ല. ഇപ്പോള്‍ ഇതേ മാരുതി ഡിസൈര്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി അണിഞ്ഞിരിക്കുകയാണ്.

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന ഖ്യാതിയും ഇനി ഡിസൈറിന് സ്വന്തം. കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. അതായത് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്‍പന മുടങ്ങാതെ ഡിസൈർ നേടി.

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

നിലവില്‍ മാരുതിയുടെ ഹിറ്റ് താരമാണ് പുതുതലമുറ ഡിസൈര്‍. മുന്‍തലമുറയെക്കാള്‍ 28 ശതമാനം അധികവില്‍പന പുതിയ ഡിസൈര്‍ കൈയ്യടക്കിക്കഴിഞ്ഞു. സുസുക്കിയുടെ ഭാരംകുറഞ്ഞ HEARTECT അടിത്തറ ഉപയോഗിക്കുന്ന ഡിസൈര്‍, മട്ടിലും ഭാവത്തിലും ചമഞ്ഞൊരുങ്ങിയാണ് വിപണിയില്‍ എത്തുന്നത്.

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം കാഴ്ച്ചവെക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദത്തിനോടാണ് വിപണിക്ക് കമ്പമെന്നു മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ എസ് ഖല്‍സി പറയുന്നു.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് — ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

കണക്കുകള്‍ പ്രകാരം 25 ശതമാനം ഉപഭോക്താക്കള്‍ ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദം തെരഞ്ഞെടുക്കുമ്പോള്‍ 20 ശതമാനം ഉപഭോക്താക്കള്‍ക്ക് പ്രിയം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എഎംടി) സംവിധാനമുള്ള ഓട്ടോമാറ്റിക് മോഡലുകളോടാണ്.

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

വടിവൊത്ത രൂപവും മേല്‍ത്തരം സൗകര്യങ്ങളും വിശാലമായ അകത്തളവും ഡിസൈറിന്റെ വിശേഷങ്ങളില്‍പ്പെടും. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഡിസൈറിലുള്ളത്. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും.

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക. ശ്രേണിയില്‍ ഏറ്റവും മികച്ച മൈലേജ് കാര്‍ കൂടിയാണ് പുതിയ ഡിസൈര്‍. പെട്രോള്‍ മോഡല്‍ 22 കിലോമീറ്ററും ഡീസല്‍ മോഡല്‍ 28.4 കിലോമീറ്റും മൈലേജ് കാഴ്ച്ചവെക്കും.

Most Read: വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

വിപണിയില്‍ ഫോര്‍ഡ് ആസ്‌പൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ മോഡലുകളാണ് ഡിസൈറിന്റെ മുഖ്യ എതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Dzire Becomes The Fastest & Best-Selling Car In India; Crosses 3 Lakh Sales In 17 Months. Read in Malayalam.
Story first published: Wednesday, October 10, 2018, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X