ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിനോടു മത്സരിക്കാൻ?

By Staff

XUV700, മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവിയെ കണ്ടനിമിഷം വിപണി മന്ത്രിച്ചു. ഫോര്‍ച്യൂണറും എന്‍ഡവറുമുള്ള അടര്‍ക്കളത്തില്‍ പുത്തന്‍ 'XUV700' എസ്‌യുവിയുമായി (പേരു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല) ഒരുകൈനോക്കാനുള്ള പുറപ്പാടിലാണ് മഹീന്ദ്ര. Y400 എന്ന കോഡുനാമത്തിലുള്ള എസ്‌യുവിയെ നവംബര്‍ 19 -ന് മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കും.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

പ്രീമിയം കാറുകള്‍ക്ക് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചതുപോലെ പ്രത്യേക പ്രൈം ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് പുതിയ എസ്‌യുവിയെ മഹീന്ദ്ര വില്‍ക്കുക. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചുകഴിഞ്ഞു.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര Y400 -യില്‍. പരമാവധി 187 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിനില്‍ ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മഹീന്ദ്ര നല്‍കും.

Most Read: ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

പ്രീമിയം നിരയിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായതിനാല്‍ ഫീച്ചറുകളിലും സൗകര്യങ്ങളിലും കമ്പനിയൊട്ടും പിശുക്കു കാണിക്കില്ല. എസ്‌യുവിയുടെ പുറംമോടിയിലും അകത്തളത്തിലും ആഢ്യത്തം കൊണ്ടുവരാന്‍ മഹീന്ദ്ര പരമാവധി ശ്രമിച്ചിട്ടുണ്ട്.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

ക്രോം ആവരണമുള്ള ഗ്രില്ലില്‍ തുടങ്ങും മോഡലിന്റെ വിശേഷങ്ങള്‍. വലിയ വീതികൂടിയ ഹെഡ്‌ലാമ്പുകളാണ് മഹീന്ദ്ര Y400 -യ്ക്ക്. സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ അലോയ് വീലുകള്‍ തന്നെ ധാരാളം. ഉള്ളില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം. അകത്തളം വിശാലമാണ്.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ച സാങ്‌യോങ് G4 റെക്‌സ്റ്റണിന്റെ ഇന്ത്യന്‍ പതിപ്പാണ് Y400. 4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,865 mm. അതായത് ഫോര്‍ച്യൂണറിനെക്കാള്‍ 120 mm അധിക വീല്‍ബേസ് പുതിയ മഹീന്ദ്ര എസ്‌യുവി അവകാശപ്പെടും.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

ഫ്ളാഗ്ഷിപ്പ് പട്ടമുള്ളതുകൊണ്ടു അകത്തളത്തില്‍ പൂര്‍ണ്ണ ആഢംബരമാകും മഹീന്ദ്ര കരുതുക. തുകലിനും തടിക്കും ഉള്ളില്‍ ക്ഷാമമുണ്ടാകില്ല. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും.

Most Read: പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവിവരങ്ങള്‍ പുറത്ത്, ഒപ്പം ചിത്രങ്ങളും

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവയും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി 9.2 ഇഞ്ച് ഹെഡ്റെസ്റ്റ് മോണിട്ടര്‍ കമ്പനി പ്രത്യേകം നൽകിയിട്ടുണ്ടെന്നാണ് സൂചന.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധ്യതയില്ല. ഒമ്പതു എയര്‍ബാഗുകള്‍ എന്തായാലും Y400 -യ്ക്ക് കമ്പനി സമർപ്പിക്കും. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, വിന്‍ഡ്സ്‌ക്രീന്‍ ഡീഫോഗര്‍, സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയെല്ലാം മോഡലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍?

എസ് യുവി ശ്രേണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, ഇസുസു MU-X, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ വമ്പന്മാരോടു പിടിച്ചുനില്‍ക്കാന്‍ മഹീന്ദ്ര Y400 -യ്ക്ക് കഴിയുമോയെന്നു ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. 22 ലക്ഷം മുതല്‍ പുതിയ മഹീന്ദ്ര എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. ഉടന്‍തന്നെ മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും.

More from DriveSpark

Article Published On: Monday, October 15, 2018, 19:09 [IST]
English summary
Mahindra Y400 Launch Details Revealed — Bookings To Begin Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X