TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവിവരങ്ങള്‍ പുറത്ത്, ഒപ്പം ചിത്രങ്ങളും
പുതിയ ഹ്യുണ്ടായി സാന്‍ട്രോയെ ഇന്ത്യ കണ്ടു. രൂപം അടിമുടി മാറി. ഒക്ടോബര്‍ 23 -ന് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനി തുടങ്ങി. ഇനി ദിവസങ്ങളേറെയില്ലെങ്കിലും പുതിയ സാന്‍ട്രോയെ നേരില്‍ കാണാനുള്ള ആകാംഷ വിപണിയ്ക്ക് അതിയായുണ്ട്.
ഔദ്യോഗിക അവതരണ വേളയില്‍ സാന്‍ട്രോയുടെ വില ഹ്യുണ്ടായി പുറത്തുവിടുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ കമ്പനി കാത്തുവെച്ച സാന്‍ട്രോ മോഡലുകളുടെ വിലവിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയിൽ. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ വകഭേദങ്ങള്‍ സാന്‍ട്രോയില്‍ അണിനിരക്കും. 3.87 ലക്ഷം രൂപയാണ് പ്രാരംഭ സാന്‍ട്രോ ഡിലൈറ്റ് മോഡലിന് വില.
ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദം വില 5.29 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ എത്തും. പുതിയ ഹ്യുണ്ടായി സാന്‍ട്രോ മോഡലുകളുടെ വില പരിശോധിക്കാം —
Variants | Price |
DLite | Rs 3,87,627 |
Era | Rs 4,12,156 |
Magna | Rs 4,40,457 |
Magna AMT | Rs 4,97,061 |
Sportz | Rs 4,78,193 |
Sportz AMT | Rs 5,20,646 |
Asta | Rs 5,29,137 |
Magna CNG | Rs 5,00,835 |
Sportz CNG | Rs 5,38,571 |
പുതിയ സാന്‍ട്രോയില്‍ 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി നല്‍കുന്നത്. പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.
Most Read: പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?
മാഗ്ന, സ്‌പോര്‍ട്‌സ് വകഭേദങ്ങളില്‍ മാത്രമെ എഎംടി ഗിയര്‍ബോക്‌സ് ലഭിക്കുകയുള്ളൂ. ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാര്‍ കൂടിയാണ് പുത്തന്‍ സാന്‍ട്രോ. മാഗ്ന, സ്‌പോര്‍ട്‌സ് മോഡലുകളിലാണ് സാന്‍ട്രോയുടെ സിഎന്‍ജി പതിപ്പ് ഒരുങ്ങുക.
സാന്‍ട്രോയുടെ പെട്രോള്‍ വകഭേദങ്ങള്‍ (മാനുവല്‍, എഎംടി ഉള്‍പ്പെടെ) 20.3 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കും. പതിവു സാന്‍ട്രോ സങ്കല്‍പങ്ങള്‍ ഉടച്ചുകളഞ്ഞാണ് പുത്തന്‍ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്.
സാന്‍ട്രോയുടെ സിഗ്നേച്ചര്‍ ടോള്‍ ബോയ് ശൈലി ഹാച്ച്ബാക്ക് പിന്തുടരുന്നുണ്ടെങ്കിലും മുഖച്ഛായ പാടെ മാറി. ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ ബമ്പറിലാണ് കസ്‌കേഡിംഗ് ഗ്രില്ല്. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ്‌ലാമ്പുകള്‍ സാന്‍ട്രോയില്‍ പുതുമയാണ്.
ഗ്രില്ലിന് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ്, വശങ്ങളിലൂടെ ഒഴുകുന്ന ബെല്‍റ്റ്‌ലൈന്‍, ബോഡിയില്‍ നിന്നും മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍; സാന്‍ട്രോയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. കാറിന്റെ പിന്‍ഭാഗം പഴയ സാന്‍ട്രോയെ ഓര്‍മ്മപ്പെടുത്തും.
വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ് പുതിയ സാന്‍ട്രോയ്ക്കും ലഭിക്കുന്നു. അതേസമയം ടെയില്‍ലാമ്പുകളില്‍ ആധുനികത അനുഭവപ്പെടും. ഫീച്ചറുകളുടെ ധാരാളിത്തവും പുതിയ സാന്‍ട്രോയുടെ സവിശേഷതയാണ്.
Most Read: ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ - വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു
അകത്തളത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ശ്രദ്ധപിടിച്ചിരുത്തും. പിന്‍ എസി വെന്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വൈപ്പറുകള്‍ എന്നിവയെല്ലാം സാന്‍ട്രോയുടെ പ്രത്യേകതകളില്‍പ്പെടും.
സുരക്ഷയ്ക്കായി എയര്‍ബാഗും (ഡ്രൈവര്‍ വശത്തുമാത്രം) എബിഎസും ഇഡിബിയും കാറിലുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സാന്‍ട്രോയ്ക്ക് ലഭിക്കും. ഏഴു നിറങ്ങളിലാണ് പുത്തന്‍ സാന്‍ട്രോ അണിനിരക്കുക.
ചെറുകാര്‍ ശ്രേണിയില്‍ റെനോ ക്വിഡ്, മാരുതി വാഗണ്‍ആര്‍, മാരുതി സെലറിയേ, ടാറ്റ ടിയാഗൊ മോഡലുകള്‍ക്ക് കനത്ത ഭീഷണിയായി മാറാന്‍ ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല.