പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

വിപണിയില്‍ എത്തിയിട്ട് രണ്ടുവര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍ ടിഗോറിന് വരിവരിയായി പുതുമകള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ. കഴിഞ്ഞവര്‍ഷം പരിഷ്‌കാരങ്ങളോടെ ടിഗോര്‍ എഎംടി വന്നു. ശേഷം പരിമിതകാല ബസ്സ് എഡിഷന്‍ എത്തി. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ടിഗോര്‍ JTP പതിപ്പിനെ 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിക്കുകയുണ്ടായി.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

സമീപഭാവിയില്‍തന്നെ ടിഗോര്‍ JTP വിപണിയില്‍ യാഥാര്‍ത്ഥ്യമാകും. ഇതിനിടയില്‍ പുത്തന്‍ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ടാറ്റ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. കേട്ടതുശരിയാണ്, ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ പുറത്തിറങ്ങി. വില 5.20 ലക്ഷം രൂപ.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

പുറംമോടിയിലുള്ള മാറ്റങ്ങളും പുത്തന്‍ സംവിധാനങ്ങളുമാണ് ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ മുഖ്യാകര്‍ഷണം. XE, XM, XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ പുതിയ ടിഗോറിലുണ്ട്. ഏറ്റവും ഉയര്‍ന്ന ഡീസല്‍ വകഭേദത്തിന് 7.38 ലക്ഷം രൂപയാണ് വില.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

ടാറ്റ ടിഗോര്‍ മോഡലുകളുടെ വില പരിശോധിക്കാം —

Variant

Petrol

Diesel

XE

Rs 5,20,000

Rs 6,09,000

XM

Rs 5,55,000

Rs 6,41,000

XZ

Rs 5,95,000

Rs 6,84,000

XZ+

Rs 6,49,000

Rs 7,38,000

XZA

Rs 6,65,000

N/A

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

ആകാരം മാറിയില്ലെങ്കിലും പുറംമോടിയിലും അകത്തളത്തിലുമുള്ള ഒട്ടനവധി പരിഷ്‌കാരങ്ങള്‍ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ പുതുമ അനുഭവപ്പെടുത്തും. ഡയമണ്ട് കട്ട് ശൈലിയുള്ള പുതിയ ഗ്രില്ലുതന്നെ മാറ്റങ്ങളില്‍ ആദ്യം എടുത്തുപറയണം.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് —ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

ഇരട്ട അറകള്‍ ഒരുങ്ങുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ക്രോം ആവരണം നേടിയ ഡോര്‍ ഹാന്‍ഡിലുകളും ഇരട്ടനിറമുള്ള 15 ഇഞ്ച് അലോയ് വീലുകളും ടിഗോറിന്റെ ഭാവത്തെ സ്വാധീനിക്കുന്നു. സ്ഫടികാകൃതിയിലാണ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

ഷാര്‍ക്ക് ഫിന്‍ ശൈലി പിന്തുടരുന്ന ആന്റീനയും മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്റ്റോപ് എല്‍ഇഡി സ്റ്റോപ് ലൈറ്റും ടിഗോറിന്റെ പുത്തന്‍ വിശേഷങ്ങളില്‍പ്പെടും. കറുപ്പും ചാരവും ഇടകലര്‍ന്ന അകത്തളത്തിലും ക്രോം ആവരണം ധാരാളം കാണാം.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

എസി വെന്റുകളിലും സെന്റര്‍ കണ്‍സോളിലും ക്രോം അലങ്കാരമുണ്ട്. പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍ മുഖ്യം. ആന്‍ട്രോയ്ഡ് ഓട്ടോ, ഹാര്‍മന്‍ ഓഡിയോ സംവിധാനങ്ങളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കുണ്ട്.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

തുകലെന്നു തോന്നിപ്പിക്കുന്ന സീറ്റുകളും ഫാബ്രിക്ക് ഇടംപിടിക്കുന്ന ഡോര്‍ ഘടനകളും അകത്തളത്തിന് പതിവില്ലാത്ത ചാരുത സമര്‍പ്പിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ക്യാമറയോടുള്ള പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

ഹൈ-സട്രെങ്ത് സ്റ്റീല്‍ ഉപയോഗിച്ചു പുത്തന്‍ ടിഗോറിന്റെ ഘടന കൂടുതല്‍ ദൃഢപ്പെടുത്തിയെന്നു ടാറ്റ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ തന്നെയാണ് പുതിയ ടിഗോറിലും.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

റെവട്രോണ്‍ പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 114 Nm torque -മുണ്ട്. 69 bhp കരുത്തും 140 Nm torque -മാണ് റെവടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ പരമാവധിയേകുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്.

Most Read: ബമ്പര്‍ ഹിറ്റായി മാരുതി ഡിസൈര്‍ — വില്‍പന മൂന്നുലക്ഷവും കടന്നു കുതിക്കുന്നു

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

ഇതിനുപുറമെ ടിഗോര്‍ പെട്രോളില്‍ പ്രത്യേക എഎംടി പതിപ്പും ടാറ്റ കൊണ്ടുവരുന്നുണ്ട്. XZ വകഭേദത്തില്‍ മാത്രമെ ടിഗോര്‍ എഎംടി ലഭ്യമാവുകയുള്ളൂ. ഈജിപ്ഷ്യന്‍ ബ്ലൂ, റോമന്‍ സില്‍വര്‍, ബെറി റെഡ്, പേള്‍സെന്റ് വൈറ്റ്, ടൈറ്റാനിയം ഗ്രെയ്, എസ്‌പ്രെസ്സോ ബ്രൗണ്‍ എന്നീ ആറു നിറങ്ങള്‍ കാറില്‍ തെരഞ്ഞെടുക്കാം.

പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

മാരുതി ഡിസൈറും ഹോണ്ട അമേസും ഹ്യുണ്ടായി എക്‌സെന്റുമുള്ള നിരയില്‍ പുത്തന്‍ ടിഗോര്‍ വേറിട്ടുനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.

More from DriveSpark

Article Published On: Thursday, October 11, 2018, 13:51 [IST]
English summary
Tata Tigor Facelift Launched In India; Prices Start At Rs 5.20 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X