ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരുന്ന കിക്ക്‌സ്

By Staff

നിസാന്‍ ഉണര്‍ന്നു. വില്‍പനയില്ലെന്ന പരാതി പൂട്ടിക്കെട്ടി. ഇന്ത്യയില്‍ ഇതുവരെ സ്വീകരിച്ച മെല്ലെപ്പോക്കുനയം ഇനി വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. പുത്തന്‍ മോഡലുകളുണ്ടെങ്കിലെ മുന്നോട്ടു സാധ്യതയുള്ളൂ. ഇക്കാര്യം തിരിച്ചറിഞ്ഞ കമ്പനി കിക്ക്‌സ് എസ്‌യുവിക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കഴിഞ്ഞു.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

അതിവേഗം വളരുന്ന കോമ്പാക്ട് എസ്‌യുവി ചിത്രത്തില്‍ കിക്ക്‌സ് പേരും പെരുമയും നേടുമെന്ന പ്രതീക്ഷ നിസാനുണ്ട്. കിക്ക്‌സിനെ ഇന്ത്യയ്ക്ക് അത്ര പരിചയം പോര. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ രാജ്യാന്തര നിരയില്‍ നിന്നുള്ള എസ്‌യുവിയാണിത്.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

'മസിലു പെരുപ്പിച്ച' പോലുള്ള കിക്ക്‌സിന്റെ രൂപഭാവം എസ്‌യുവി ആരാധകര്‍ക്ക് കാഴ്ച്ചവിരുന്നിനുള്ള വക നല്‍കും. ഔദ്യോഗിക വരവറിയിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ മോഡലിനെ നിസാന്‍ കാഴ്ച്ചവെക്കുകയുണ്ടായി.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലി പാലിക്കുന്ന കിക്ക്‌സ്, ഇന്ത്യയില്‍ ക്രെറ്റയോടാണ് ഏറ്റുമുട്ടുക. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് കിക്ക്‌സ് ഒരുങ്ങുന്നതെന്നു നിസാന്‍ പറയുന്നു. GRAPHENE (ഗ്രാവിറ്റി ഫിലികെനര്‍ജി അബ്‌സോര്‍പ്ഷന്‍) ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

ഇക്കാരണത്താല്‍ ഇന്ത്യന്‍ നിരത്തുകളില്‍ കിക്ക്‌സ് കൂടുതല്‍ ദൃഢവും സുരക്ഷിതവുമായിരിക്കും, അവകാശവാദം നിസാന്‍ ഉന്നയിച്ചുകഴിഞ്ഞു. കമ്പനിയുടെ മുഖമുദ്ര വെളിപ്പെടുത്തുന്ന വി-മോഷന്‍ ഗ്രില്ലാണ് കിക്ക്‌സില്‍.

Most Read: ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും മുഖഭാവത്തിന് ഗൗരവം പകരും. മുന്‍ ബമ്പറില്‍ വലിയ എയര്‍ഡാമും ഇടംപിടിക്കുന്നുണ്ട്. ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും കറുത്ത പില്ലറുകളും കിക്ക്‌സിന്റെ പ്രത്യേകതയാണ്.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എസ്‌യുവിയുടെ നില്‍പ്പിനെ സ്വാധീനിക്കുന്നുണ്ട്. വളച്ചുകെട്ടിയ പിന്‍ഭാഗത്തും കാണാം വലിയ ടെയില്‍ലാമ്പുകള്‍. ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ആവരണം, ഷാര്‍ക്ക് ഫിന്‍ ആന്റീന, വെള്ളി പൂശിയ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

രൂപകല്‍പനയ്ക്ക് അടിവരയെന്നോണം കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ബോഡിയിലുടനീളം കടന്നുപോകുന്നുണ്ട്. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്. 4,384 mm നീളവും 1,813 mm വീതിയും 1,656 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,673 mm.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

കിക്ക്‌സിന്റെ അകത്തളം പ്രദര്‍ശിപ്പിക്കാന്‍ കമ്പനി തയ്യാറായില്ല. എന്നാല്‍ ഉള്‍ഭാഗം വിശാലമായിരിക്കുമെന്നു കരുതുന്നതില്‍ തെറ്റില്ല. മത്സരം കണക്കിലെടുത്തു ഉള്ളില്‍ ആധുനിക സുഖസൗകര്യങ്ങള്‍ പരമാവധി നല്‍കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിക്കും.

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

അതേസമയം രാജ്യാന്തര മോഡലാണെങ്കില്‍കൂടി ഇന്ത്യയില്‍ എത്തുമ്പോള്‍ കിക്ക്‌സിന് ചെറിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നു സൂചനയുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ നിസാന്‍ കിക്ക്‌സില്‍ പ്രതീക്ഷിക്കാം. നിലവിലെ ടെറാനോയുടേതു തന്നെയായിരിക്കും എഞ്ചിന്‍.

Most Read: ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിനോടു മത്സരിക്കാൻ?

ഇതാണ് ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്ന കിക്ക്‌സ്

1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ടെറാനോയില്‍ അണിനിരക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, റെനോ ക്യാപ്ച്ചര്‍, ജീപ് കോമ്പസ് എന്നിവര്‍ക്കെതിരെ കാഹളം മുഴക്കിയാകും കിക്ക്‌സ് ഇന്ത്യന്‍ തീരമണയുക.

More from DriveSpark

Article Published On: Friday, October 19, 2018, 17:03 [IST]
English summary
Nissan Kicks Unveiled In India — Launch In 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X