ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

By Staff

കെടിഎം 125 ഡ്യൂക്കിന് ഇന്ത്യയില്‍ ഇത്ര വൈകി സാധ്യത തെളിയുമെന്നു ആരും കരുതിയില്ല. 2011 മുതല്‍ ബേബി ഡ്യൂക്കിനെ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ മോഡല്‍ ഇതുവരെ വില്‍പനയ്ക്കു വന്നിട്ടില്ല.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

യര്‍ന്ന വിലയായതിനാല്‍ 125 ഡ്യൂക്കിന് ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു കെടിഎം ധരിച്ചു. പക്ഷെ ഇപ്പോള്‍ കമ്പനി നയം മാറ്റി. തങ്ങളുടെ ഏറ്റവും ചെറിയ ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് കെടിഎം.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

മോഡലിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുകയാണ്. പൂനെയില്‍ ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട 125 ഡ്യൂക്ക്, ഔദ്യോഗിക വരവ് പറഞ്ഞുവെയ്ക്കുന്നു. പുതിയ കെടിഎം 390 ഡ്യൂക്കിന്റെ ഡിസൈനായിരിക്കില്ല ബേബി ഡ്യൂക്കിന്. പകരം പഴയ 200 ഡ്യൂക്കിന്റെ ശൈലി 125 ഡ്യൂക്ക് ഇന്ത്യയില്‍ പങ്കിടും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

കെടിഎമ്മിന്റെ ഏറ്റവും വിലകുറഞ്ഞ ബൈക്കായെത്തുന്ന 125 ഡ്യൂക്കിന് ഒന്നു മുതല്‍ 1.2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. നിരയില്‍ 200 ഡ്യൂക്കിന് താഴെയായി ബേബി ഡ്യൂക്ക് സ്ഥാനം കണ്ടെത്തും. 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍.

Most Read: വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി - ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്. 14.7 bhp കരുത്തും 11.80 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ 125 സിസി ബൈക്കായി 125 ഡ്യൂക്ക് വിപണിയില്‍ അറിയപ്പെടും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് ബൈക്കില്‍. 200 ഡ്യൂക്കിലേതുപോലെ അലോയ് വീലുകള്‍ക്ക് ഓറഞ്ച് നിറമാണ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 200 ഡ്യൂക്കില്‍ നിന്നു തന്നെയാകും 125 ഡ്യൂക്ക് കടമെടുക്കുക.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

ബൈക്കിന് എബിഎസാണോ, സിബിഎസാണോ കെടിഎം നല്‍കുകയെന്നു കണ്ടറിയണം. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമല്ല, സിബിഎസ് സംവിധാനം ഉറപ്പുവരുത്തിയാല്‍ മതി.

Most Read: 87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ ബേബി ഡ്യൂക്ക്

നിലവില്‍ 125 സിസി ശ്രേണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ സര്‍വ്വാധിപത്യമാണ്. ഹീറോയും ബജാജും ടിവിഎസും നിര അടക്കിവാഴുന്നു. പക്ഷെ ശ്രേണിയില്‍ ബേബി ഡ്യൂക്കിനോളം വേഗമുള്ള സ്പോര്‍ട്സ് ബൈക്ക് വേറൊന്നില്ല. കെടിഎം നോട്ടമിടുന്നതും ഈ ഒഴിവുതന്നെ.

നേരത്തെ 150 സിസി ശ്രേണിയില്‍ യമഹ R15 V3 ഈ മാജിക് ഒരുവട്ടം കാട്ടിയതാണ്. ഇന്ത്യയില്‍ കെടിഎം 125 ഡ്യൂക്കിന് നേരിട്ട് എതിരാളികളില്ല. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് നിരയിലെ മത്സരം കണക്കിലെടുത്താല്‍ ടിവിഎസ് അപാച്ചെ RTR 200 4V, യമഹ FZ25 എന്നിവര്‍ ബേബി ഡ്യൂക്കുമായി കൊമ്പുകോര്‍ക്കും.

More from DriveSpark

Article Published On: Saturday, November 3, 2018, 12:16 [IST]
English summary
KTM 125 Duke Spotted Testing In India — Launch Soon. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm #Spy Pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X