ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

By Staff

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്. ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി സ്ഥാപകന്‍ അനുപം തരേജ ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ തരേജ വെളിപ്പെടുത്തിയില്ല.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

വിപണിയില്‍ ജാവ ബൈക്കുകള്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമായിരിക്കും യെസ്ഡിയെ കുറിച്ചു ക്ലാസിക് ലെജന്‍ഡ്‌സ് ചിന്തിക്കുക. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി ബൈക്കുകളെ ഇന്ത്യയില്‍ വിറ്റത്.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

അറുപതുകളുടെ ആരംഭത്തില്‍ ചെക്ക് നാട്ടില്‍ ഹിറ്റായ ജാവ ബൈക്കുകള്‍, ഐഡിയല്‍ ജാവ കമ്പനിയിലൂടെ ഇന്ത്യന്‍ തീരത്തെത്തി. ആദ്യം ജാവ ബൈക്കുകളെ മാത്രം ഐഡിയല്‍ ജാവ വിപണിയില്‍ കൊണ്ടുവന്നു.

Most Read: വിലയില്‍ മാജിക്ക് കാട്ടി റോയല്‍ എന്‍ഫീല്‍ഡ് — ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വിപണിയില്‍

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ജാവയ്ക്കുള്ള പ്രചാരം കണ്ടാണ് യെസ്ഡി ബൈക്കുകളെ കൂടി ഐഡിയല്‍ ജാവ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. പിന്നീടൊരു ഘട്ടത്തില്‍ ജാവ ബൈക്കുകളെ യെസ്ഡി എന്ന പേരിലേക്കു കമ്പനി നാമകരണം ചെയ്തതിനും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചു.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

റോഡ് കിംഗ്, ഓയില്‍ കിംഗ്, ക്ലാസിക്, CL-II, മൊണാര്‍ക്ക്, ഡീലക്‌സ്, 350, 175 എന്നീ മോഡലുകള്‍ യെസ്ഡി നിരയിലെ താരങ്ങളാണ്. കടബാധ്യതമൂലം 1996 -ല്‍ ഐഡിയല്‍ ജാവ ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തി.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ജാവയ്ക്കു പിന്നാലെ യെസ്ഡി ബൈക്കുകളെയും ക്ലാസിക് ലെജന്‍ഡ്‌സ് തിരികെ കൊണ്ടുവരുമ്പോള്‍ പാരമ്പര്യത്തനിമ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം. ജാവയുടെ മെക്കാനിക്കല്‍ ഘടകങ്ങള്‍ തന്നെയായിരിക്കും യെസ്ഡി ബൈക്കുകളും ഉപയോഗിക്കുക.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

പ്രധാനമായും രൂപകല്‍പ്പനയില്‍ ജാവയും യെസ്ഡിയും തമ്മില്‍ വേറിട്ടുനില്‍ക്കും. യെസ്ഡി ബൈക്കുകളിലെ ഇന്ധനടാങ്ക് പാഡിങ്ങും ഇന്ധനടാങ്കിലെ ഇഗ്നീഷന്‍ സംവിധാനവും ഏറെ പ്രശസ്തമാണ്. 250 - 350 സിസി ശ്രേണിയിലേക്കായിരിക്കും യെസ്ഡി ബൈക്കുകള്‍ കടന്നുവരിക.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

അതേസമയം പിന്നണിയില്‍ ഒരുങ്ങുന്ന ബിഎസ്എ ബൈക്കുകള്‍ കുറച്ചുകൂടി ഉയര്‍ന്ന ശ്രേണിയില്‍ മത്സരിക്കും. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ അണിനിരക്കുന്ന 650 സിസി ശ്രേണിയില്‍ ബിഎസ്എ ബൈക്കുകള്‍ അവതരിക്കുമെന്നാണ് വിവരം.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

അന്നും എന്നും പ്രീമിയം പ്രതിച്ഛായ ബിഎസ്എ ബൈക്കുകള്‍ക്കുണ്ട്. ഉയര്‍ന്ന എഞ്ചിന്‍ ശേഷി ബിഎസ്എ മോഡലുകളുടെ വ്യക്തിമുദ്രയാണ്. രണ്ടാംവരവില്‍ 500 - 750 സിസി ശ്രേണിയില്‍ ബിഎസ്എ ബൈക്കുകളെ പ്രതീക്ഷിക്കാം.

Most Read: കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

നിലവില്‍ ഇന്ത്യയില്‍ മുഴുവന്‍ ജാവ ബൈക്കുകള്‍ക്ക് പ്രത്യേക വിപണന ശൃഖല സ്ഥാപിക്കാനുള്ള തിരക്കിലാണ് ക്ലാസിക് ലെജന്‍ഡ്‌സ്. ആദ്യഘട്ടത്തില്‍ രാജ്യത്തു 105 ഡീലര്‍ഷിപ്പുകള്‍ കമ്പനി തുറക്കും. ഇതില്‍ 65 ഡീലര്‍ഷിപ്പുകള്‍ 2018 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ജാവ, ജാവ 42 എന്നീ രണ്ടു ബൈക്കുകളാണ് ക്ലാസിക് ലെജന്‍ഡ്‌സില്‍ നിന്നും ആദ്യം വില്‍പനയ്‌ക്കെത്തുന്നത്. ജാവ പെറാക്കിനെ അടുത്തവര്‍ഷം മാത്രമെ കമ്പനി അവതരിപ്പിക്കുകയുള്ളൂ.

ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ജാവ, ജാവ 42 മോഡലുകളില്‍. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്‌സ്. ബുക്ക് ചെയ്യുന്നവര്‍ക്കു അടുത്തവര്‍ഷം ജനുവരി മുതല്‍ ബൈക്കുകള്‍ കമ്പനി കൈമാറും.

More from DriveSpark

Article Published On: Monday, November 19, 2018, 11:00 [IST]
English summary
New Yezdi Motorcycles India: Classic Legends To Bring Back Yezdi Models Too. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X