പുത്തൻ ബുള്ളറ്റും 390 ഡ്യൂക്കും മുഖാമുഖം, ആര് ജയിക്കും?
ഇന്റർസെപ്റ്ററിന്റെയും കോണ്ടിനെന്റൽ ജിടി 650 യുടെയും വില കൊണ്ട് ഇന്ത്യൻ ബൈക്ക് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. വിപണിയിൽ കിട്ടാവുന്ന ഇരട്ട സിലിണ്ടറോട് കൂടിയ മികച്ച ബൈക്കാണ് റോയൽ എൻഫീൽഡ് പുറത്തിറക്കിരിക്കുന്നത്. 650 സിസി കരുത്തുള്ള ഈ രണ്ട് ബൈക്കുകൾക്കും ഉപഭോക്താക്കൾക്കിടയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

കോണ്ടിനെന്റൽ ജിടി 650 യുടെ വിലയേക്കാൾ കുറവാണ് കെടിഎം ഡ്യൂക് 390 ന്റെ വില. എന്നാൽ ഇവ രണ്ടും ഒരു പന്തയത്തിൽ മത്സരിച്ചാൽ ആര് ജയിക്കും? കാണാം താഴെ നൽകിയ വീഡിയോയിൽ.

രണ്ട് ബൈക്കുകളും റോഡിൽ നിശ്ചയിച്ചിരിക്കുന്ന ലെയിനിൽ നിന്നും റേസ് തുടങ്ങാൻ പോവുന്നത് നമുക്ക് വീഡിയോയിൽ കാണാം. മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡ്യൂക് 390 മുന്നേറാൻ തുടങ്ങി.
Most Read:മണലിൽ കുടുങ്ങി ലാൻഡ് ക്രൂയിസറും ഫോർച്യൂണറും, രക്ഷപ്പെട്ടത് കഷ്ടിച്ച് - വീഡിയോ

റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി മെല്ലെ വേഗം കൂട്ടി ഡ്യൂക് 390 ന്റെ പുറകിൽ തന്നെയുണ്ട്. ഡ്യൂക് 390 ന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 150 ലേക്ക് കുതിക്കുന്നത് വീഡിയോയിലെ സ്പീഡോമീറ്ററിൽ നമുക്ക് കാണാം.

റോഡ് ഒന്നിച്ച് ചേരുന്നിടത്ത് റേസ് അവസാനിക്കുമ്പോൾ ഡ്യൂക് 390 ന് തൊട്ട് പുറകിലായി റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി ഫിനിഷ് ചെയ്യുന്നുണ്ട്. എന്തായാലും രണ്ടാമതായിട്ടാണ് ഫിനിഷ് ചെയ്തതെങ്കിലും ഡ്യൂക് 390 നേക്കാൾ വേഗത കൂടുതലാണ് കോണ്ടിനെന്റൽ ജിടി യ്ക്ക് എന്ന് പറയാം.

ഒരു പക്ഷേ റേസിന്റെ ദൂരം കൂടുതലായിരിന്നെങ്കിൽ ഡ്യൂക് 390 നെ മറികടന്ന് കോണ്ടിനെന്റൽ ജിടി മുന്നിലെത്തിയേനെ.
വേഗത ഇഷ്ടപ്പെടുന്നവരിലെ കരുത്തനായ ബൈക്കാണ് കെടിഎം ഡ്യൂക് 390.

സവിശേഷമായ എഞ്ചിനാണ് കെടിഎം ഡ്യൂക് 390 ന് കോണ്ടിനെന്റൽ ജിടി യേക്കാൾ കൂടുതൽ കരുത്തും ഉയർന്ന ടോർക്കും നൽകുന്നത്. 373.3 സിസി, ഒറ്റ സിലിണ്ടർ എന്നിവയാണ് പ്രത്യേകതകൾ. ലിക്വിഡ് കൂളിങ് ആയ എഞ്ചിന് 9000 rpm ൽ പരമാവധി 43 bhp കരുത്തും 7000 rpm ൽ 37 Nm ടോർക്കും നിർമ്മിക്കാനാവും. ആറ് സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ സ്ലിപ്പർ ക്ലച്ചാണ് ഇതിനുള്ളത്.
Most Read: പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

648 സിസി യോട് കൂടിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 യ്ക്ക് സമാന്തരമായ ഇരട്ട എയർ കൂളിങ് എഞ്ചിനാണുള്ളത്. ഇത് 7250 rpm ൽ പരമാവധി 47 bhp കരുത്തും 5250 rpm ൽ 52 Nm ടോർക്കും നിർമ്മിക്കും. rpm ലെ കുറവാണ് ചടുലമായ വേഗം ഉണ്ടാക്കുന്നതിൽ നിന്ന് കോണ്ടിനെന്റൽ ജിടി 650 യെ പുറകോട്ടടിക്കുന്നത്.
കെടിഎം ഡ്യൂക് 390 യ്ക്ക് rpm കൂടുതൽ ഉള്ളത് കൊണ്ട് പെട്ടെന്ന് വേഗത കൈവരിക്കുന്നു. കോണ്ടിനെന്റൽ ജിടി 650 യ്ക്ക് സ്ലിപ്പർ ക്ലച്ച് ഉണ്ടെങ്കിലും ചടുലതയാർന്ന വേഗത കൈവരിക്കുന്നതിൽ ഇത് പരാജയപ്പെടുന്നു. പെട്ടെന്ന് വേഗം നിർമ്മിക്കുന്നതിൽ പുറകിലാണെങ്കിലും അൽപദൂരം പിന്നിട്ടതിന് ശേഷം കോണ്ടിനെന്റൽ ജിടി 650 മുന്നിലെത്തിയേക്കാം. ബൈക്കുകൾ തമ്മിലുള്ള ഭാര വ്യത്യാസമാണ് ഈ പ്രശ്നത്തിന് കാരണം. കെടിഎം ഡ്യൂക് 390 യ്ക്ക് 163 കിലോ ഭാരമാണെങ്കിൽ കോണ്ടിനെന്റൽ ജിടി 650 യ്ക് 198 കിലോയാണ് ഭാരം.


Click it and Unblock the Notifications








