റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

Written By:
Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2.12 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്റെ ഓണ്‍-റോഡ് വില (ചെന്നൈ).

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

പുതിയ 'കാമോ' പെയിന്റ് സ്‌കീമും എക്‌സ്‌പ്ലോറര്‍ കിറ്റുമാണ് പുതിയ ഹിമാലയന്‍ സ്ലീറ്റിന്റെ പ്രധാന വിശേഷം. ലിമിറ്റഡ് എഡിഷന്‍ മോട്ടോർസൈക്കിളാണ് പുതിയ ഹിമാലയന്‍ സ്ലീറ്റ്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

കേവലം 500 ഹിമാലയന്‍ സ്ലീറ്റ് എഡിഷനുകളെയാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. ഓണ്‍ലൈന്‍ മുഖേനയാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

5,000 രൂപയാണ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്റെ ബുക്കിംഗ് തുക. ജനുവരി 12 മുതല്‍ ജനുവരി 30 വരെയുള്ള കാലയവളവിനുള്ളില്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ ഔദ്യോഗിക റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

2018 ജനുവരി 30 മുതല്‍ക്കാണ് ലിമിറ്റഡ് എഡിഷന്‍ അഡ്വഞ്ചര്‍ ടൂററിന്റെ വില്‍പന നടക്കുക. ആദ്യം വരുന്നയാള്‍ക്ക് ആദ്യം നല്‍കുന്ന രീതിയാണ് ലിമിറ്റഡ് എഡിഷന്‍ വില്‍പനയില്‍ കമ്പനി കൈക്കൊള്ളുക.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

എക്‌സ്‌പ്ലോറര്‍ കിറ്റോട് കൂടിയാണ് ആദ്യ 500 ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ലഭ്യമാവുക.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ആരൊക്കെ വന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

26-ലിറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് അലൂമിനിയം പാനിയറുകള്‍, പാനിയര്‍ മൗണ്ടിംഗ് റെയിലുകള്‍, ഓഫ്-റോഡ് സ്‌റ്റൈല്‍ അലൂമിനിയം ഹാന്‍ഡില്‍ബാര്‍, ബാര്‍-എന്‍ഡ് വെയ്റ്റുകള്‍, പൗഡര്‍ കോട്ടിംഗ് ഫിനിഷോടെയുള്ള എഞ്ചചിന്‍ ഗാര്‍ഡ് ഉള്‍പ്പെടുന്നതാണ് എക്‌സ്‌പ്ലോറര്‍ കിറ്റ്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

ഹിമാലയ പര്‍വതനിരകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് പുതിയ 'കാമോ' പെയിന്റ് സ്‌കീം. റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്ന രണ്ട് വര്‍ഷ വാറന്റിയും ഹിമാലയന്‍ സ്ലീറ്റില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

എക്‌സ്‌പ്ലോറര്‍ കിറ്റിന്റെ പശ്ചാത്തലത്തില്‍ സാധാരണ ഹിമാലയനിലും 28,000 രൂപ വിലവര്‍ധനവിലാണ് പുതിയ സ്ലീറ്റ് എഡിഷന്റെ വരവ്. അതേസമയം പുതിയ സ്ലീറ്റ് എഡിഷന്റെ എഞ്ചിനില്‍ പറയത്തക്ക മാറ്റങ്ങളൊന്നുമില്ല.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ ഇന്ത്യയില്‍; വില 2.12 ലക്ഷം രൂപ

411 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഹിമാലയന്‍ സ്ലീറ്റ് എഡിഷനില്‍ ഒരുങ്ങുന്നത്. 6,500 rpm ല്‍ 24 bhp കരുത്തും 4,500 rpm ല്‍ 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Royal Enfield Himalayan Sleet Launched In India. Read in Malayalam.
Story first published: Friday, January 12, 2018, 11:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark