ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

പുതിയ കാറില്‍ നിര്‍മ്മാതാക്കള്‍ എന്തൊക്കെ ആക്‌സസറികള്‍ നല്‍കുമെന്ന് പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രമാണ് മിക്കവരും കാര്‍ വാങ്ങാറുള്ളത്. നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന ആക്‌സസറികളില്‍ പൂര്‍ണ തൃപ്തരാകാന്‍ പൊതുവെ ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ല.

To Follow DriveSpark On Facebook, Click The Like Button
ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

കാറില്‍ ആവശ്യമായ പ്രധാന ആക്‌സസറികളെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിര്‍മ്മാതാക്കള്‍ നല്‍കാറുണ്ടോ? ഇല്ലെന്ന് നിസംശയം പറയാം. കാറുകളുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ പോലും ഏറ്റവും ആവശ്യമായ ആക്‌സസറികള്‍ ഇടംപിടിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

പറഞ്ഞു വരുന്നത് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തെയോ, ഓട്ടോമാറ്റിക് മിററുകളെയോ, റിയര്‍വ്യൂ പാര്‍ക്കിംഗിനെയോ കുറിച്ചല്ല. കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ആക്‌സസറികളാണ് വിഷയം. കാര്‍ ഉടമസ്ഥര്‍ തീര്‍ച്ചയായും കരുതേണ്ട അഞ്ച് ആക്‌സസറികള്‍ —

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ന്യുമാറ്റിക് എയർ പമ്പ് (Pneumatic Air Pump)

പംങ്ചര്‍ ഉള്‍പ്പെടെയുള്ള പല കാരണങ്ങള്‍ കൊണ്ടാകാം കാര്‍ ടയറില്‍ നിന്നും കാറ്റു നഷ്ടപ്പെടുന്നത്. ഇന്ന് വരുന്ന മിക്ക മോഡലുകളും ട്യൂബ്‌ലെസ് ടയറുകളില്‍ ഒരുങ്ങുന്നതിനാല്‍ പംങ്ചറായാലും കുറച്ചേറെ ദൂരം ആശങ്ക കൂടാതെ സഞ്ചരിക്കാന്‍ കാറിന് സാധിക്കും.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഈ സന്ദര്‍ഭത്തിലാണ് ന്യുമാറ്റിക് എയര്‍ പമ്പിന്റെ സാന്നിധ്യം കൂടുതല്‍ കരുത്ത് പകരുക. ഏറെ ബുദ്ധിമുട്ടില്ലാതെ ടയറില്‍ ആവശ്യമായ കാറ്റുനിറയ്ക്കാന്‍ ന്യൂമാറ്റിക് എയര്‍ പമ്പുകള്‍ക്ക് സാധിക്കും.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

കാറില്‍ ഒരുങ്ങിയിട്ടുള്ള 12V ഇലക്ട്രിക് സോക്കറ്റില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ന്യുമാറ്റിക് എയര്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുക. അതേസമയം ന്യുമാറ്റിക് എയര്‍ പമ്പുകളെ പൂര്‍ണമായും ആശ്രയിച്ച് ടയര്‍ പംങ്ചര്‍ പരിഹരിക്കാതിരുന്ന നടപടി അബദ്ധമാണ്.

Trending On DriveSpark Malayalam:

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

മൊബൈല്‍ ഹോള്‍ഡര്‍ (Mobile Holder)

അനുദിനം വര്‍ധിക്കുന്ന ഗതാഗതക്കുരുക്കിന്റെയും, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിരത്തുകളുടെ പശ്ചാത്തലത്തില്‍ നാവിഗേഷന്‍ സംവിധാനങ്ങളെയാണ് ഇന്ന് മിക്ക കാര്‍ ഉടമസ്ഥരും ആശ്രയിക്കുന്നത്.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരുങ്ങിയിട്ടുള്ള നാവിഗേഷന്‍ സംവിധാനങ്ങളാണ് കാറിന് വഴി പറഞ്ഞുകൊടുക്കുന്നതും. എന്നാല്‍ ഒരു കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ പിടിച്ചുള്ള ഡ്രൈവിംഗ് വലിയ അപകടഭീഷണി ഉയര്‍ത്തും.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഇതിനുള്ള പരിഹാരമാണ് കാറില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ഹോള്‍ഡറുകള്‍. സ്മാര്‍ട്ട്‌ഫോണിനെ സുരക്ഷിതമായി വിന്‍ഡ്ഷീല്‍ഡിലും മറ്റും ഘടിപ്പിച്ച് നിര്‍ത്താന്‍ മൊബൈല്‍ ഹോള്‍ഡറുകള്‍ സഹായിക്കും.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഇത്തരത്തില്‍ കാറോടിക്കുന്ന വ്യക്തികള്‍ക്ക് ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തെറ്റാതെ സ്മാര്‍ട്ട്‌ഫോണ്‍ നോക്കി വഴി മനസിലാക്കാം.

Trending On DriveSpark Malayalam:

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

12V മൊബൈല്‍ ചാര്‍ജ്ജര്‍ (12V Mobile Charger)

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ അടിയന്തര സന്ദര്‍ഭങ്ങളിൽ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ്ജില്ലാതെ വന്നാലോ?

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഇതിനുള്ള പരിഹാരമാണ് കാറില്‍ കരുതാവുന്ന 12V മൊബൈല്‍ ചാര്‍ജ്ജര്‍. കാറില്‍ ഒരുങ്ങിയിട്ടുള്ള 12V പവര്‍ സോക്കറ്റിന് അനുയോജ്യമായ മൊബൈല്‍ ചാര്‍ജ്ജറുകള്‍ വിപണിയില്‍ സുലഭമാണ്.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഗിയര്‍ ലോക്ക് (Gear Lock)

ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും റിമോട്ട് എന്‍ട്രി സംവിധാനമാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്. സംഭവം ശരിയാണ്, കാര്‍മോഷ്ടാക്കളെ തടയാന്‍ റിമോട്ട് എന്‍ട്രി സംവിധാനത്തിന് ഒരുപരിധി വരെ സാധിക്കും.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

എന്നാല്‍ ദില്ലി, മുംബൈ പോലുള്ള വന്‍കിട നഗരങ്ങളില്‍ മോഷ്ടാക്കളും സ്മാര്‍ട്ടാണ്. കാറിലെ ഇലക്ട്രോണിക് സംവിധാനത്തെ എങ്ങനെ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഇത്തരക്കാര്‍ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഗിയര്‍ ലോക്ക് എന്ന ആശയത്തിന് പ്രചാരമേറുന്നത്.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഗിയര്‍ ലെവറിനെ പൂര്‍ണമായും പൂട്ടുകയാണ് ഗിയര്‍ ലോക്കിന്റെ ദൗത്യം. അത്രപെട്ടെന്ന് ഗിയര്‍ ലോക്കുകള്‍ ഊരാനോ മുറിച്ചു മാറ്റാനോ സാധിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ഡാഷ് ക്യാം (Dash Cam)

നമ്മുടെ നാട്ടില്‍ ഡാഷ് ക്യാമുകള്‍ക്ക് പ്രചാരം കുറവാണ്. എന്നാല്‍ കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ആക്‌സസറികളില്‍ ഒന്നാണ് ഡാഷ് ക്യാം. പേര് സൂചിപ്പിക്കുന്നത് പോലെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിക്കുന്ന വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറയാണ് ഡാഷ് ക്യാം.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

കാറിന് പുറത്ത് സംഭവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഡാഷ് ക്യാമിന്റെ ലക്ഷ്യം. അപകടങ്ങളുടെയും മറ്റ് നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെയും നേര്‍ച്ചിത്രം നല്‍കാന്‍ ഡാഷ് ക്യാമിന് സാധിക്കും. പല വിദേശ രാജ്യങ്ങളിലും കാറില്‍ ഡാഷ് ക്യാം ഘടിപ്പിക്കാത്തത് നിയമലംഘനമാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ഉപയോഗ കാലാവധിയോടെ കാറില്‍ ഒരുങ്ങുന്ന ഘടകങ്ങള്‍ ഏതൊക്കെ —

ടയറുകള്‍

കാഴ്ചയില്‍ ടയറുകള്‍ പുതുപുത്തനെങ്കില്‍ ഏറെക്കാലം ഉപയോഗിക്കാമെന്ന ധാരണ പലര്‍ക്കുമുണ്ട്. 'കാര്‍ കുറെനാള്‍ ഉപയോഗിക്കാതെ കിടന്നതാണ്, അതുകൊണ്ട് ടയറിന് വലിയ കുഴപ്പങ്ങളൊന്നും കാണില്ല' - വാദങ്ങള്‍ ഇങ്ങനെ പലതാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എന്നാല്‍ ഇത്തരം വാദങ്ങൾ തെറ്റാണ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ടയറിന് ആറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ നിര്‍ബന്ധമായും മാറ്റണം. പഴക്കം ചെല്ലുന്തോറും ടയര്‍ റബ്ബറിന്റെ കട്ടിയേറുമെന്നതാണ് ഇതിന് കാരണം.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

കാലാവധി കഴിഞ്ഞ ടയറുകളുടെ ഉപയോഗം ഓടുന്നതിനിടെ ടയര്‍ പൊട്ടിപോകുന്നതിന് വരെ ഇടവരുത്തും. പുതിയ ടയര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ടയറിന്റെ വശങ്ങളില്‍ നിര്‍മ്മാതാക്കള്‍ കുറിച്ച നിര്‍മ്മാണ തിയ്യതി പരിശോധിക്കാനും മറക്കരുത്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എഞ്ചിന്‍ ഓയിലും ഗിയര്‍ ഓയിലും

കാര്‍ ഒരു വര്‍ഷം ഉപയോഗിക്കാതെ ഗരാജില്‍ കിടന്നാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റേണ്ടതുണ്ടോ? തീര്‍ച്ചയായും മാറ്റണം. 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു വര്‍ഷമാണ് എഞ്ചിന്‍ ഓയില്‍ മാറ്റാനുള്ള ഇടവേളയായി നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്നത്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ഇതേ കാലയളവില്‍ എഞ്ചിന്‍ ഓയില്‍ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാലം ചെല്ലുന്തോറും ഓയിലിന്റെ മികവ് കുറയും. ഓയില്‍ വിഘടിക്കുന്നതിനും ലൂബ്രിക്കേഷന്‍ സ്വഭാവം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

അതിനാൽ ഏറെക്കാലം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫലപ്രദമായി താപം കുറച്ച് എഞ്ചിൻ കൂളിംഗ് നടപ്പിലാക്കാൻ പഴക്കം ചെന്ന എഞ്ചിന്‍ ഓയിലുകള്‍ക്ക് സാധിക്കില്ല.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എയര്‍ബാഗുകള്‍

അടിയന്തര സന്ദര്‍ഭങ്ങളില്‍ എയര്‍ബാഗുകള്‍ പുറത്തേക്ക് തെറിച്ചുവരുന്നതിന് വേണ്ടി വായു സമ്മര്‍ദ്ദമേറിയ സിലിണ്ടറുകളാണ് എയർബാഗിനുള്ളിൽ ഇടംപിടിക്കുന്നത്. നൈട്രജനാണ് ഈ സിലിണ്ടറുകളിലെ പ്രധാന ഘടകം.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ഈ സിലിണ്ടറുകള്‍ക്കുമുണ്ട് ഒരു നിശ്ചിത ഉപയോഗ കാലാവധി. അടിയന്തര സന്ദര്‍ഭങ്ങളില്‍ പുറത്തേക്ക് ശക്തമായി തെറിച്ചുവരാനുള്ള എയര്‍ബാഗുകളുടെ ശേഷിയെ കാലംപഴക്കം ചെന്ന സിലിണ്ടറുകള്‍ സ്വാധീനിക്കും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എയര്‍ബാഗുകള്‍ മാറ്റിസ്ഥാപിക്കുന്നതാണ് ഉചിതം. എന്നാല്‍ എട്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ മിക്ക ഉടമസ്ഥരും കാറുകളെ വില്‍ക്കാറാണ് പതിവ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എന്തായാലും പഴക്കം ചെന്ന എയര്‍ബാഗുകള്‍ സുരക്ഷ ഫലപ്രദമായ സുരക്ഷ ഉറപ്പ് വരുത്തുമോ എന്ന കാര്യം സംശയമാണ്. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോഴും എയർബാഗുകളുടെ പഴക്കം വിലയിരുത്തേണ്ടത് അനിവാര്യമാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ചൈല്‍ഡ് സീറ്റുകള്‍

കാറില്‍ ഒരുങ്ങുന്ന ചൈല്‍ഡ് സീറ്റുകള്‍ക്കും ഒരു നിശ്ചിത ഉപയോഗ കാലാവധിയുണ്ട്. പത്തു വര്‍ഷം വരെയാണ് ചൈല്‍ഡ് സീറ്റുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന കാലാവധി.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

കുഞ്ഞ് വളരുന്നതോട് കൂടി ചൈല്‍ഡ് സീറ്റുകളുടെ ഉപയോഗം കുറയുമെന്നിരിക്കെ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

വൈപറുകള്‍

ടയറുകള്‍ പോലെ തന്നെ വൈപറുകളും റബ്ബര്‍ നിര്‍മ്മിതമാണ്. കാലം ചെല്ലുന്തോറും റബ്ബറിന്റെ മികവ് കുറയും. ഇത് വൈപറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

അപൂര്‍വമായി മാത്രമാണ് വൈപറുകള്‍ ഉപയോഗിക്കുന്നതെങ്കിൽ കൂടി മൂന്ന് വര്‍ഷം കൂടുമ്പോൾ വൈപറുകള്‍ മാറ്റുന്നതാണ് ഉചിതം. മൂന്ന് വര്‍ഷം വരെയാണ് സാധാരണയായി വൈപറുകളുടെ ഉപയോഗ കാലാവധി.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഓട്ടോമാറ്റിക് കാറാണോ മാനുവല്‍ കാറാണോ മികച്ചതെന്ന തര്‍ക്കം ഇന്നും വിപണിയില്‍ ശക്തമാണ്. കാറിന്റെ താളം മനസിലാക്കാന്‍ മാനുവല്‍ ഗിയറാണെങ്കില്‍ മാത്രമെ സാധിക്കുകയുള്ളുവെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ക്ലച്ച് അമര്‍ത്തി ഗിയര്‍ മാറുമ്പോള്‍ ലഭിക്കുന്ന അനുഭൂതി ഓട്ടോമാറ്റിക് കാറുകളില്‍ ലഭിക്കില്ലെന്നാണ് ഏവരുടെയും വിശ്വാസം. എന്നാല്‍ മാനുവല്‍ കാറില്‍ നാം ഇക്കാലമത്രയും പാലിച്ച് പോരുന്ന രീതികളെല്ലാം ശരിയാണെന്ന് ചിന്തിക്കുന്നുണ്ടോ?

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

മാനുവല്‍ കാറുകളില്‍ സാഹചര്യത്തിനൊത്ത് ഒന്നോ, രണ്ടോ ഗിയര്‍ ഒഴിവാക്കിയുള്ള ഷിഫ്റ്റിംഗ് മിക്കവരുടെയും പതിവ് രീതിയാണ്. അതായത് മൂന്നാം ഗിയറില്‍ നിന്നും അഞ്ചിലേക്കോ, നാലില്‍ നിന്നും നേരെ ആറാം ഗിയറിലേക്കോ കടക്കുന്ന രീതി.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

പക്ഷെ ഇത്തരത്തിലുള്ള ഗിയര്‍ച്ചാട്ടം മാനുവല്‍ കാറില്‍ നല്ലതാണോ? വസ്തുതാപരമായി പരിശോധിച്ചാല്‍ ഗിയര്‍ച്ചാട്ടം മാനുവല്‍ കാറില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ല. അപ്ഷിഫ്റ്റിംഗിലും ഡൗണ്‍ഷിഫ്റ്റിംഗിലും ഇത്തരത്തില്‍ ഗിയറുകള്‍ ചാടിക്കടക്കാം.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

എന്നാല്‍ ഈ രീതി പതിവാക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മാനുവല്‍ കാറില്‍ ഗിയര്‍ച്ചാട്ടം നടത്തുമ്പോള്‍ എഞ്ചിന്‍ ഇരമ്പിത്തീരാന്‍ (Revving) ഒരല്‍പം സമയമെടുക്കും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഉദ്ദാഹരണത്തിന് മൂന്നാം ഗിയറില്‍ നിന്നും നേരെ അഞ്ചാം ഗിയറിലേക്ക് കടന്നതിന് ശേഷം സാധാരണഗതിയില്‍ ക്ലച്ച് വിട്ടാല്‍ കാര്‍ വിറയലോടെ 'കുത്തി' നില്‍ക്കും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഇതിന് പകരം ഗിയര്‍ മാറി ഒരല്‍പം കാത്ത് നിന്നതിന് ശേഷം മാത്രം ക്ലച്ച് പതിയെ വിടുമ്പോള്‍ അനുയോജ്യമായ സാഹചര്യത്തിലേക്ക് കടക്കാന്‍ ഗിയര്‍ബോക്‌സിന് സാവകാശം ലഭിക്കും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഡൗണ്‍ഷിഫ്റ്റ് ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുള്ളത്. താഴ്ന്ന ഗിയറില്‍ നിന്നും ഉയര്‍ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍ എഞ്ചിന്‍ വേഗത അനുയോജ്യമാകേണ്ടത് നിര്‍ണായകമാണ്.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഉദ്ദാഹരണത്തിന് ഹൈവേയില്‍ പതിയെ പോകുന്ന വാഹനത്തെ മറികടക്കണമെന്നുണ്ടെങ്കില്‍ അഞ്ചാം ഗിയറില്‍ നിന്നും മൂന്നാം ഗിയറിലേക്കാകും നാം മാറുക.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഈ സാഹചര്യത്തില്‍ എഞ്ചിന്‍ വേഗതയ്ക്ക് അനുയോജ്യമായി ക്ലച്ച് വിട്ടാല്‍ മാത്രമാണ് കാറിന് ആവശ്യമായ വേഗത ലഭിക്കുക. അല്ലാത്ത പക്ഷം വീലുകള്‍ ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

എന്നാല്‍ പതിവായ ഗിയര്‍ച്ചാട്ടം ക്ലച്ച് അതിവേഗം തകരാറിലാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു സംശയമാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ തന്നെ നീങ്ങണമെന്നത് നിര്‍ബന്ധമുണ്ടോ?

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

രണ്ടാം ഗിയര്‍ ഉപയോഗിച്ചും നിശ്ചലാവസ്ഥയില്‍ നിന്നും കാറിനെ മുന്നോട്ട് നീക്കാം. ഇതും പതിവായി സ്വീകരിച്ച് വരുന്ന നടപടിയാണ്. എന്നാല്‍ ക്ലച്ച് അതിവേഗം തകരാറിലാക്കാന്‍ ഈ ശീലം കാരണമാകും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

കുറഞ്ഞ എഞ്ചിന്‍ വേഗതയിലും ക്ലച്ച് പൂര്‍ണമായും വിടാന്‍ ഫസ്റ്റ് ഗിയറില്‍ സാധിക്കും. എന്നാല്‍ രണ്ടാം ഗിയറില്‍ എഞ്ചിനും ക്ലച്ചും തമ്മില്‍ ഇണങ്ങാന്‍ കൂടുതല്‍ സാവകാശമെടുക്കും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഫസ്റ്റ് ഗിയറില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുന്നതാണ് ഉത്തമമായ രീതി. അതേസമയം ക്ലച്ച് അതിവേഗം തകരാറിലാകും എന്നതൊഴികെ രണ്ടാം ഗിയറിൽ കാർ സ്റ്റാർട്ട് ചെയ്തെടുക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളുണ്ടാകില്ല.

കൂടുതല്‍... #auto tips
English summary
Five Must-Have Car Accessories. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark