സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

By Dijo Jackson

Recommended Video

Angry Bull Almost Rammed Into A Car - DriveSpark

പോയ വര്‍ഷം ഒട്ടനവധി പുതിയ കാറുകള്‍ വിപണിയില്‍ എത്തിയെങ്കിലും മിക്കവയും ഫെയ്‌സ്‌ലിഫ്റ്റ്, സ്‌പെഷ്യല്‍ എഡിഷന്‍ പരിവേഷങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി. ടാറ്റ നെക്‌സോണ്‍, ജീപ് കോമ്പസ് എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ പുതുമ കൊണ്ടുവന്നത്.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. ബജറ്റ് വിലയില്‍ പുതുപുത്തന്‍ കാറുകളാണ് ഇന്ത്യയിലേക്ക് കടന്നുവരാനിരിക്കുന്നത്.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോ ഇന്ത്യന്‍ വരവിന് തയ്യാറെടുക്കുന്ന അവതാരങ്ങള്‍ക്ക് ആമുഖം നല്‍കും. 2018 ല്‍ വിപണിയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുത്തന്‍ ബജറ്റ് കാറുകള്‍ —

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

2018 ഹ്യുണ്ടായി സാന്‍ട്രോ

ഇന്ത്യന്‍ മനസില്‍ ആഴത്തില്‍ പതിഞ്ഞ അപൂര്‍വം ചില കാറുകളില്‍ ഒന്നാണ് ഹ്യുണ്ടായി സാന്‍ട്രോ. എന്നാല്‍ പുതുതലമുറ മോഡലുകള്‍ക്ക് വേണ്ടി സാന്‍ട്രോയെ പിന്‍വലിച്ചത് അബദ്ധമായെന്ന് ഹ്യുണ്ടായി ഒടുവില്‍ തിരിച്ചറിഞ്ഞു.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

സാന്‍ട്രോയ്ക്ക് പകരമെത്തിയ i10 സഹോദരങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കളെ പൂര്‍ണമായും സ്വാധീനിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എന്തായാലും തെറ്റുതിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ഹ്യുണ്ടായി സാന്‍ട്രോ ഈ വര്‍ഷം വിപണിയില്‍ എത്തും. ഇയോണിനും ഗ്രാന്‍ഡ് i10 നും ഇടയിലായാകും പുതിയ സാന്‍ട്രോയുടെ സ്ഥാനം. പുതിയ സാന്‍ട്രോ വന്നത്തിയാലും, ഇയോണ്‍ തന്നെയാകും ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ കാര്‍.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

സാന്‍ട്രോയുടെ മുഖമുദ്രയായ ടോള്‍ ബോയ് ഡിസൈനിനെ ഉപേക്ഷിച്ചാകും പുതിയ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി നല്‍കുക. അത്യാധുനിക ഫീച്ചറുകളാകും പുത്തന്‍ സാന്‍ട്രോയുടെ പ്രധാന ആകര്‍ഷണം.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ സാന്‍ട്രോ എത്തുമെന്നാണ് സൂചന.

പ്രതീക്ഷിത വരവ്: 2018 രണ്ടാം പാദം

പ്രതീക്ഷിത വില: 3.5 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെ

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി

2016 ല്‍ 800 സിസി എഞ്ചിന്‍ ശേഷിയുള്ള റെഡി-ഗോ ഹാച്ച്ബാക്കുമായാണ് ഡാറ്റ്സന്‍ ഇന്ത്യയില്‍ കടന്നെത്തിയത്. പിന്നാലെ 2017 ല്‍ 1.0 ലിറ്റര്‍ പതിപ്പിനെയും റെഡി-ഗോയില്‍ ഡാറ്റ്സന്‍ നല്‍കി.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് റെഡി-ഗോ എഎംടി പതിപ്പുമായുള്ള ഡാറ്റ്സന്റെ വരവ്. റെനോ ക്വിഡിന് സമാനമായി 5 സ്പീഡ് എഎംടി ഗിയര്‍ബോക്സിനെയാകും റെഡി-ഗോയുടെ 1.0 ലിറ്റര്‍ പതിപ്പില്‍ ഡാറ്റ്സന്‍ നല്‍കുക.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

അതേസമയം 0.8 ലിറ്റര്‍ റെഡി-ഗോ പതിപ്പില്‍ നിലവിലുള്ള 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെയാകും തുടരുക. 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന 999 സിസി iSAT എഞ്ചിനിലാണ് റെഡി-ഗോ 1.0 ലിറ്റര്‍ പതിപ്പ് ഒരുങ്ങുന്നത്.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

കാറില്‍ മറ്റ് കാര്യമായ മാറ്റങ്ങള്‍ ഡാറ്റ്സന്‍ നല്‍കില്ലെന്നാണ് സൂചന.

പ്രതീക്ഷിത വരവ്: 2018 ആരംഭം

പ്രതീക്ഷിത വില: 3.8 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പുതുതലമുറ മാരുതി സുസൂക്കി ആള്‍ട്ടോ

പുതുതലമുറ മാരുതി ആള്‍ട്ടോയും ഈ വര്‍ഷം വിപണിയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന അവതാരമാണ്. 2018 ആള്‍ട്ടോയുടെ വരവ് സംബന്ധിച്ച വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ആള്‍ട്ടോയുടെ ജാപ്പനീസ് പതിപ്പ് മോഡലിന്റെ വരവിലേക്കുള്ള സൂചന നല്‍കി കഴിഞ്ഞു. എന്‍ട്രി-ലെവല്‍ ശ്രേണിയില്‍ ഡാറ്റ്സനില്‍ നിന്നും റെനോയില്‍ നിന്നും നേരിടുന്ന ശക്തമായ ഭീഷണിയാണ് പുത്തന്‍ ആള്‍ട്ടോയുടെ വരവിന് കാരണമായിരിക്കുന്നത്.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ആള്‍ട്ടോ അടക്കി വാഴുന്ന ശ്രേണിയില്‍ റെഡി-ഗോയും, ക്വിഡും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. നിലവിലുള്ള മോഡലില്‍ നിന്നും അടിമുടി മാറിയാകും പുത്തന്‍ ആള്‍ട്ടോ എത്തുക.

പ്രതീക്ഷിത വരവ്: 2018 രണ്ടാം പാദം

പ്രതീക്ഷിത വില: 2.5 ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപ വരെ

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

2018 മാരുതി സുസൂക്കി വാഗണ്‍ആര്‍

ലാളിത്യം തുളുമ്പുന്ന പുത്തന്‍ വാഗണ്‍ആറും മാരുതിയുടെ പദ്ധതികളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇത്തവണ വാഗണ്‍ആറിനെ അടിമുടി പൊളിച്ചെഴുതി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഏഴ്-സീറ്റര്‍ പരിവേഷത്തിലാകും പുത്തന്‍ പതിപ്പിന്റ കടന്നുവരവ്. എന്തായാലും ബോക്‌സി ടോള്‍ ബോയ് ഡിസൈന്‍ നിലനിര്‍ത്തിയുള്ള പരിഷ്‌കരിച്ച രൂപമാകും 2018 വാഗണ്‍ആറിന്റെ പ്രധാന ആകര്‍ഷണം.

പ്രതീക്ഷിത വരവ്: 2018 അവസാനം

പ്രതീക്ഷിത വില: 4.2 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെ

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പുതുതലമുറ മാരുതി സുസൂക്കി സ്വിഫ്റ്റ്

ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കാറാണ് പുതുതലമുറ മാരുതി സ്വിഫ്റ്റ്. HEARTECT അടിത്തറയില്‍ ഒരുങ്ങുന്ന പുത്തന്‍ സ്വിഫ്റ്റിന്റെ പ്രധാന ഹൈലൈറ്റ് ഭാരക്കുറവാകും. പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ ഇന്ധനക്ഷമതയും വിശാലമായ അകത്തളവും പുത്തന്‍ സ്വിഫ്റ്റ് നല്‍കുമെന്നാണ് സൂചന.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

രൂപത്തിലും ഭാവത്തിലും ഒരല്‍പം പരിഷ്‌കാരിയായാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്. വേറിട്ട് നില്‍ക്കുന്ന ഹെക്‌സ്ഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ് - പുതുതലമുറ സ്വിഫ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ തന്നെയാകും പുതിയ സ്വിഫ്റ്റിനെയും മാരുതി അണിനിരത്തുക.

പ്രതീക്ഷിത വരവ്: 2018 ഫെബ്രുവരി

പ്രതീക്ഷിത വില: 5 ലക്ഷം രൂപ മുതല്‍ 8 ലക്ഷം രൂപ വരെ

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ഡാറ്റസന്‍ ക്രോസ്

ജനുവരി 18 ന് ഗോ ക്രോസ് ഇന്ത്യന്‍ തീരമണയും. 2016 ഓട്ടോ എക്‌സ്‌പോയില്‍ ഡാറ്റസന്‍ അവതരിപ്പിച്ച കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഇപ്പോള്‍ വരവിന് ഒരുങ്ങുന്നത്.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

മൂര്‍ച്ചയേറിയ ഡിസൈന്‍ ശൈലിയാണ് ഗോ ക്രോസില്‍ ഡാറ്റ്‌സന്‍ സ്വീകരിച്ചിക്കുന്നതെന്നാണ് സൂചന. ഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള അവതാരമാണ് ഡാറ്റ്‌സന്‍ ക്രോസ്. ഗോ ഹാച്ച്ബാക്കില്‍ നിന്നും കടമെടുത്ത ഘടകങ്ങളിലാകും ഡാറ്റ്‌സന്‍ ക്രോസ് അണിനിരക്കുക.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, സ്‌പോര്‍ട്‌സ് അലോയ് വീലുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാകും പുതിയ ഡാറ്റ്‌സന്‍ ക്രോസിന്റെ വിശേഷങ്ങള്‍.

പ്രതീക്ഷിത വരവ്: 2018 അവസാനം

പ്രതീക്ഷിത വില: 4.5 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെ

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ഫോര്‍ഡ് ഫിഗൊ ക്രോസ്

ഫിഗൊയുടെ ക്രോസ്ഓവര്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ഇന്ത്യന്‍ നിരത്തില്‍ തുടരെ പ്രത്യക്ഷപ്പെടുന്ന ഫിഗൊ ക്രോസ് വരവിലേക്കുള്ള സൂചന ശക്തമായി നല്‍കി കഴിഞ്ഞു.

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

എല്ലാ ക്രോസ്ഓവറുകളെയും പോലെ ബോഡി ക്ലാഡിംഗ്, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പ്രീമിയം ഫീച്ചറുകള്‍ എന്നിവയ്‌ക്കൊപ്പമാകും ഫോര്‍ഡ് ഫിഗൊ ക്രോസ് അണിനിരക്കുക

പ്രതീക്ഷിത വരവ്: 2018 മാര്‍ച്ച്

പ്രതീക്ഷിത വില: 5.5 ലക്ഷം രൂപ മുതല്‍ 6.5 ലക്ഷം രൂപ വരെ

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

നിലവില്‍ മാരുതിയുടെ ഏറ്റവും സ്‌റ്റൈലിഷ് കാര്‍ ഏതാണ്? പുതുതലമുറ സ്വിഫ്റ്റ് എത്തിയതിന് ശേഷമാണ് ഈ ചോദ്യമെങ്കില്‍ ഉത്തരം നല്‍കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ നിലവില്‍ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയിലേക്കാകും 'സ്റ്റൈലിഷ് കാര്‍' ഏതെന്ന ചോദ്യത്തിന് മിക്കവരും കണ്ണെത്തിക്കുക.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ആകാരവടിവൊത്ത രൂപവും, ഒഴുകിയിറങ്ങുന്ന ഡിസൈന്‍ ഭാഷയുടെയും പശ്ചാത്തലത്തില്‍ ബലെനോയിലേക്ക് യുവത്വത്തിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്താന്‍ മാരുതിയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

പക്ഷെ ബലെനോയ്ക്ക് മാരുതി നല്‍കിയ സ്‌റ്റൈലിഷ് ഡിസൈന്‍ പോരെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ? വിഷമിക്കേണ്ട, ബംഗളൂരുവില്‍ നിന്നുള്ള കസ്റ്റം സ്ഥാപനം എംബി ഡിസൈന്‍ മോട്ടോര്‍ട്രെന്‍ഡ്‌സ് ഒരുക്കിയ ബലെനോ നിങ്ങളെ തൃപ്തിപ്പെടുത്തും.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ഫയര്‍ റെഡ് കളര്‍ സ്‌കീമിലുള്ള ബലെനോയില്‍ ഡ്യൂവല്‍-ടോണ്‍ ഷെയ്ഡാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. കമ്പനി നല്‍കിയ റെഡ് സ്‌കീമിനെ അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും റൂഫ്, സ്‌പോയിലര്‍, പില്ലറുകള്‍ എന്നിവയ്ക്ക് ഗ്ലോസ് ബ്ലാക് റാപ്പിംഗാണ് ലഭിച്ചിരിക്കുന്നതും.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

മാരുതി നല്‍കിയ ക്രോം വര്‍ക്കുകളെയെല്ലാം പാടെ ഉപേക്ഷിച്ച് എത്തുന്ന കസ്റ്റം ബലെനോയില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് ഗ്രില്ലും, ഫ്രണ്ട് സ്പ്ലിറ്ററുമാണ് ഇടംപിടിച്ചിരിക്കുന്നത്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

വീതിയേറിയ ബ്ലാക് ഫ്രണ്ട് ഗ്രില്ലിന് അഗ്രസീവ് മുഖം നല്‍കുന്നതില്‍ സാമുറായി ലിപ് നിര്‍ണായക പങ്ക് വഹിക്കുന്നുമുണ്ട്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

സ്‌മോക്ക്ഡ് ടെയില്‍ ലൈറ്റുകളും, മള്‍ട്ടി-സ്‌പോക്ക് റിമ്മോടുള്ള 17 ഇഞ്ച് അലോയ് വീലുകളും കസ്റ്റം ബലെനോയുടെ ഡിസൈന്‍ അപ്‌ഡേറ്റുകളാണ്. എന്നാല്‍ ഇതൊന്നുമല്ല പ്രധാന വിശേഷം!

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ലംബോര്‍ഗിനി, ഫെരാരി, മക്‌ലാരനുകളെ ഓര്‍മ്മപ്പെടുത്തുന്ന സിസര്‍ ഡോറുകളാണ് മുന്‍നിരയില്‍ മാരുതി ബലെനോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

എക്‌സ്റ്റീരിയറിനോട് നീതിപുലര്‍ത്തുന്നതാണ് കസ്റ്റം ബലെനോയുടെ ഇന്റീരിയറും. ബ്ലാക്-റെഡ് തീമിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

കസ്റ്റം ബ്രൈഡ് ബക്കറ്റ് സീറ്റുകളും, പനരോമിക് സണ്‍റൂഫും ബലെനോയുടെ ഇന്റീരിയര്‍ വിശേഷങ്ങളാണ്. ഡിസൈനിനൊപ്പം പെര്‍ഫോര്‍മന്‍സിലും ഒരുപിടി മാറ്റങ്ങള്‍ കസ്റ്റം ബലെനോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

K&N എയര്‍ ഫില്‍ട്ടറും, കസ്റ്റം എഫ്ആര്‍കെ ഫുള്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമാണ് ബലെനോയില്‍ ഒരുങ്ങിയിട്ടുള്ളത്.

Image Source: MotoTrendz

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Affordable Cars Launching In India During 2018. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X