കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

By Dijo Jackson

പതിവ് പോലെ അവധി ദിവസമായ ഞായറാഴ്ച ആഘോഷിക്കാനാണ് ബംഗളൂരുവില്‍ നിന്നും ബൈക്കര്‍മാര്‍ റൈഡിന് പുറപ്പെട്ടത്. എന്നാല്‍ പാതി വഴി എത്തും മുമ്പെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ബംഗളൂരുവില്‍ നിന്നും ചിക്ബലാപൂരിലേക്ക് തിരിച്ച ബൈക്ക് റൈഡര്‍മാരോട് എത്രയും പെട്ടെന്ന് യാത്ര മതിയാക്കി പിന്തിരിയണമെന്നായിരുന്നു മുന്നറിയിപ്പ്.

Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

നന്തി ഉപചാറിന് സമീപം ബുലാലി ജംങ്ഷനില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പ്രദേശവാസിയായ പെണ്‍കുട്ടി മരിച്ചതാണ് മുന്നറിയിപ്പിന് കാരണം. ദേശീയ പാതയില്‍ അശ്രദ്ധമായി അമിത വേഗതയില്‍ സഞ്ചരിച്ച കെടിഎം റൈഡര്‍ പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

അപകടത്തില്‍ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ പ്രദേശവാസികള്‍ രോഷാകുലരായതോടെ സ്ഥിതിഗതികള്‍ ഏറെ വഷളായി. ദേശീയ പാത ഉപരോധിച്ച ജനക്കൂട്ടം ബുലാലി ജംങ്ഷനിലൂടെ കടന്നുപോകുന്ന ബൈക്കര്‍മാരെ തടഞ്ഞുനിര്‍ത്തി കൈയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചു.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

റൈഡര്‍മാരെ റോഡില്‍ തടഞ്ഞുനിര്‍ത്തിയ ജനം ബൈക്കില്‍ നിന്നും വലിച്ചിഴച്ചു മര്‍ദ്ദിക്കുന്ന രംഗങ്ങളാണ് പിന്നെ കണ്ടത്. സംഭവദൃശ്യങ്ങള്‍ പുറത്ത് വന്നതോട് കൂടിയാണ് സാഹചര്യം അതീവഗുരുതരമാണെന്ന് വ്യക്തമായതും.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

റൈഡര്‍മാരെ തല്ലിച്ചതച്ച ജനം അവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളെയും നശിപ്പിച്ചു. ഇത് മുന്‍നിര്‍ത്തിയാണ് ഇന്നലെ വ്യാപകമായി മുന്നറിയിപ്പ് സന്ദേശം പ്രചരിച്ചത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ കെടിഎം RC390 യ്ക്ക് ഒപ്പം ഹാര്‍ലി-ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, ബിഎംഡബ്ല്യു R1200GS പോലുള്ള മോട്ടോര്‍സൈക്കിളുകളും ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായി.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോട് കൂടി മണിക്കൂറുകളോളം ദേശീയ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു.

അപകടം സൃഷ്ടിച്ച കെടിഎം റൈഡറെ ജനം കൈകാര്യം ചെയ്ത് മരത്തിനോട് ചേര്‍ത്ത് കെട്ടിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ബംഗളൂരുവില്‍ നിന്നും നന്തിയിലേക്കുള്ള യാത്രയില്‍ ബൈക്ക് റൈഡര്‍മാരുടെ പ്രിയ സഞ്ചാരമാര്‍ഗമാണ് ചിക്ബലാപൂര്‍ മേഖല.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

വാരാന്ത്യങ്ങളില്‍ നൂറിലേറെ റൈഡര്‍മാരാണ് ബംഗളൂരുവില്‍ നിന്നും നന്തിയിലേക്ക് ഇതുവഴി പുറപ്പെടാറുള്ളത്. അതേസമയം വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ സംഭവത്തിന്റെ വേറിട്ടൊരു ചിത്രം കൂടി പ്രചരിക്കുന്നുണ്ട്.

Trending On DriveSpark Malayalam:

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

മര്‍ദ്ദനത്തിനിരയായ റൈഡറുടെ സന്ദേശമെന്ന പേരിൽ പ്രചരിക്കപ്പെടുന്നത് ഇങ്ങനെ — താന്‍ അല്ല പെണ്‍കുട്ടിയെ ഇടിച്ചത്. തനിക്ക് മുമ്പെ സഞ്ചരിച്ച അജ്ഞാതനായ റൈഡറാണ് പെണ്‍കുട്ടിയെ അപകടത്തില്‍പ്പെടുത്തിയത്.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

എന്നാല്‍ സംഭവം എന്തെന്ന് അന്വേഷിക്കാന്‍ ചെന്ന തന്നെയും സംഘത്തെയും ഗ്രാമവാസികള്‍ പിടികൂടി. അപകടത്തിന് കാരണക്കാരനായ റൈഡര്‍ തങ്ങളുടെ സംഘത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച ജനക്കൂട്ടം തങ്ങളെ തടഞ്ഞുവെയ്ക്കുകയായിരുന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ദേശീയ പാതകളില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. നഗരത്തിലൂടെയോ, ഗ്രാമത്തിലൂടെയോ കടന്നുപോകുന്ന ദേശീയ പാതകളില്‍ റൈഡര്‍മാര്‍ ജാഗരൂകരായിരിക്കണം. തെറ്റായ ദിശയില്‍ കൂടി പ്രദേശവാസികള്‍ കടന്നുവരാനുള്ള സാധ്യത ഇവിടങ്ങളില്‍ കൂടുതലാണ്.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

2. ഇനി രാത്രികാലമാണ് സഞ്ചാരമെങ്കില്‍ റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ അപകടഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. വേഗത കുറച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

3. റോഡ് മുറിച്ച് കടക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാല്‍ വേഗത കുറച്ച് ആശയക്കുഴപ്പം ഒഴിവാക്കാം. അല്ലാത്തപക്ഷം ആശയക്കുഴപ്പം കാരണം ഇത്തരക്കാർ വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറാന്‍ സാധ്യതയുണ്ട്.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനങ്ങളോടുള്ള ഭ്രമം കുറഞ്ഞെങ്കിലും ആകാശയാത്രകളില്‍ കണ്ടുവരുന്ന പല രീതികളും ഇന്നും കൗതുകമുണര്‍ത്തുന്നതാണ്. സീറ്റുകള്‍ക്ക് മേലെ രേഖപ്പെടുത്തിയ കറുത്ത ത്രികോണ ചിഹ്നം, വിമാനങ്ങളില്‍ നല്‍കി വരുന്ന തക്കാളി ജ്യൂസ് - കൗതുകങ്ങള്‍ ഇങ്ങനെ പലതാണ്. വിമാനങ്ങളില്‍ കണ്ടുവരുന്ന ചില കൗതുകകരമായ കാര്യങ്ങളും അവയുടെ അര്‍ത്ഥവും —

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

സീറ്റുകള്‍ക്ക് മേലെയുള്ള കറുത്ത ത്രികോണം

വിന്‍ഡോ സീറ്റിലിരുന്ന് വിമാനയാത്ര ചെയ്യാനാകും മിക്കവര്‍ക്കും താത്പര്യം. വിമാന ചിറകുകള്‍ തെന്നി നീങ്ങുന്നത് കാണുക ഒരു ഭംഗിയാണ്. എന്നാല്‍ കേവലം യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല വിന്‍ഡോ സീറ്റുകള്‍.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അടിയന്തര സന്ദര്‍ഭത്തില്‍ ചിറകിനോ, എഞ്ചിനോ തകരാറുണ്ടെന്ന സംശയമുണ്ടായാല്‍ ജനാലയിലൂടെ എത്തിനോക്കിയാകും ജീവനക്കാര്‍ ആദ്യം സംശയം ദുരീകരിക്കുക.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അതിനാല്‍ വ്യക്തമായ ചിറക് കാഴ്ച ലഭിക്കുന്ന സീറ്റുകള്‍ക്ക് മേലെയാണ് കറുത്ത ത്രികോണം രേഖപ്പെടുത്തുന്നത്. അതേസമയം ആധുനിക ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ വിന്‍ഡോ സീറ്റുകളില്‍ നിന്നും പ്രശ്‌നമുണ്ടോയെന്ന് എത്തിനോക്കുന്ന നടപടി ജീവനക്കാര്‍ സ്വീകരിക്കാറില്ല.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാന ചിറകില്‍ ഒരുങ്ങുന്ന കൊളുത്തുകള്‍

ചിറകുകളില്‍ കണ്ടുവരുന്ന കൊളുത്തുകളും പലരുടെയും ചിന്തകളെ ചൂടുപിടിപ്പിച്ചിട്ടുണ്ടാകും. മിക്കപ്പോഴും മഞ്ഞ നിറത്തിലാണ് വിമാന ചിറകുകളിലെ കൊളുത്തുകള്‍ ഒരുങ്ങുന്നത്.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അടിയന്തര സന്ദര്‍ഭത്തില്‍ വിമാനം ജലത്തില്‍ ഇറക്കേണ്ടി വന്നാല്‍ 'ലൈഫ് റാഫ്റ്റി'നെ ചിറകുമായി ബന്ധപ്പെടുത്തുകയാണ് ഈ കൊളുത്തുകളുടെ ലക്ഷ്യം.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ലാന്‍ഡ് ചെയ്യുമ്പോള്‍ ക്യാബിൻ വെളിച്ചം അണയ്ക്കുന്നത്

രാത്രി കാലങ്ങളിലാണ് വിമാനം പറന്നിറങ്ങുന്നതെങ്കില്‍ ക്യാബിനുള്ളിലെ ലൈറ്റുകള്‍ ജീവനക്കാര്‍ അണയ്ക്കാറുണ്ട്. ഇത് മുന്‍കരുതലിന്റെ ഭാഗമായാണ്. രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍ ഏറെ ബുദ്ധിമുട്ടില്ലാതെ യാത്രക്കാര്‍ക്ക് പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ജീവനക്കാര്‍ ക്യാബിനുള്ളിലെ വെളിച്ചം അണയ്ക്കുന്നത്.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ഒപ്പം ലാന്‍ഡിംഗിന് മുമ്പായി വിന്‍ഡോ ഷെയ്ഡുകള്‍ ഉയര്‍ത്താനും ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെടാറുണ്ട്. അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ഥലകാല വിവരം ലഭ്യമാകാനാണ് ഈ നടപടി.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനത്തില്‍ കാണുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍

ക്യാബിന്‍ സമ്മര്‍ദ്ദം പൊടുന്നനെ കുറഞ്ഞാല്‍ ഓക്സിജന്‍ മാസ്‌ക് ഉപയോഗിക്കണമെന്ന വിമാന ജീവനക്കാരുടെ നിര്‍ദ്ദേശം ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഈ ഓക്സിജന്‍ മാസ്‌കുകളുടെ ദൈര്‍ഘ്യം കേവലം 15 മിനിറ്റ് മാത്രമാണ്. സമ്മര്‍ദ്ദം കുറയുന്ന സന്ദര്‍ഭമുണ്ടായാല്‍ പൈലറ്റുമാര്‍ വിമാനത്തെ പതിനായിരം അടി താഴ്ചയിലേക്കാണ് ആദ്യം കൊണ്ട് വരിക. ഈ നടപടിയില്‍ തന്നെ വിമാനത്തിലെ ഓക്‌സജിന്‍ അളവ് വര്‍ധിക്കും.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ബാത്ത്‌റൂമില്‍ ആഷ്ട്രെയ്

വിമാനങ്ങളില്‍ പുകവലി നിരോധിച്ചിട്ടെന്നത് ഏവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ബാത്ത്‌റൂമില്‍ എന്തിനാണ് ആഷ്ട്രെയ് നല്‍കിയിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?കാര്യം പറഞ്ഞാല്‍ ഇതും സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. ഏതെങ്കിലും അവസരത്തില്‍ ഒളിപ്പിച്ച് കടത്തിയ സിഗരറ്റ് വലിക്കാന്‍ യാത്രക്കാരന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അത് ബാത്ത്‌റൂമില്‍ വെച്ച് മാത്രമാകും.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ഈ അവസരത്തില്‍ സിഗരറ്റ് കുറ്റി അലസമായി വലിച്ചെറിയാതെ സുരക്ഷിതമായി കെടുത്തി കളയുന്നതിന് വേണ്ടിയാണ് ബാത്ത്‌റൂമില്‍ ആഷ്ട്രെയ് സ്ഥാപിച്ചിരിക്കുന്നത്.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ജനാലകളില്‍ കാണുന്ന ചെറിയ ദ്വാരം

ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിക്കുകയാണ് ഈ ദ്വാരങ്ങളുടെ ലക്ഷ്യം. മൂന്ന് പാളികളാല്‍ നിര്‍മ്മിതമാണ് വിമാനങ്ങളുടെ ജനാല. എന്തെങ്കിലും കാരണവശാല്‍ പുറംപാളിക്ക് തകരാര്‍ സംഭവിച്ചാലും ജനാല തകരാതെ അകംപാളി സംരക്ഷണകവചം ഒരുക്കും.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

ഈ സന്ദര്‍ഭത്തില്‍ സമ്മര്‍ദ്ദം ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് ജനാലയ്ക്ക് സംരക്ഷണമേകാന്‍ ജനാലയില്‍ ഒരുങ്ങിയ ചെറു ദ്വാരങ്ങള്‍ക്ക് സാധിക്കും.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക്

മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ഗ്രൗണ്ട് നെറ്റ്വര്‍ക്കുകളില്‍ കുരുക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പറന്നുയരുന്ന വേളയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഒരല്‍പം സുരക്ഷാ ആശങ്ക ഉയര്‍ത്തും.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വിമാനം അതിവേഗത്തില്‍ പറന്നുയരുന്നമ്പോള്‍ ഫോണ്‍ സിഗ്നലുകള്‍ വിവിധ ടവറുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിക്കുമെന്നതാണ് ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാനുള്ള ആവശ്യത്തിന് പിന്നില്‍.

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

അല്ലാത്തപക്ഷം സ്ഥിരതയാര്‍ന്ന സിഗ്നലിന് വേണ്ടി വിവിധ ടവറുകളില്‍ നിന്നും സമ്പര്‍ക്കം പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ശ്രമിച്ചു കൊണ്ടിരിക്കും. ഇനി ടവറുകള്‍ ദൂരത്തിലാണെങ്കില്‍ ഫോണില്‍ നിന്നും അയക്കപ്പെടുന്ന സിഗ്നലുകളും കരുത്താര്‍ജ്ജിക്കും. ഇത് ഗ്രൗണ്ട് സിഗ്‌നലുകളില്‍ കരുക്ക് സൃഷ്ടിക്കുന്നതിന് കാരണവുമാകും.

Malayalam
കൂടുതല്‍... #off beat
English summary
KTM RC390 Crashes Into A Child In Bangalore. Read in Malayalam.
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more