'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

Written By:

ഇതില്‍ കൂടുതല്‍ ആ മനുഷ്യന് എന്ത് ചെയ്യാന്‍ സാധിക്കും? ട്രാഫിക് നിയമം കാറ്റില്‍ പറത്തിയ കുടുംബത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന് ബംഗളൂരു ട്രാഫിക് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗോയല്‍ നല്‍കിയ അടിക്കുറിപ്പാണിത്.

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേരെ വെച്ച് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ആളുടെ നേരെ കൈകൂപ്പൂന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ അനന്തപുരയിലാണ് സംഭവം. ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത അഞ്ചംഗ കുടുംബമാണ്, കുട്ടികളുടെ ജീവന്‍ പോലും അപകടത്തിലാഴ്ത്തി ഇത്തരത്തില്‍ സഞ്ചരിച്ചത്.

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ബോധവത്കരണ ക്ലാസ് നല്‍കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ശുഭ്കുമാറാണ് സാഹസികമായി സഞ്ചരിച്ച അഞ്ചംഗ കുടുംബത്തിന് മുന്നില്‍ കൈകൂപ്പി പോയതും.

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ഇന്ധനടാങ്കിന് മുകളില്‍ രണ്ട് കുട്ടികളെയും, പിറകില്‍ ഭാര്യയെയും ബന്ധുവിനെയും ഇരുത്തിയാണ് ഹനുമന്തരയടു എന്ന കുടുംബനാഥന്‍ ബൈക്ക് ഓടിച്ചത്.

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

താന്‍ നല്‍കിയ ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസില്‍ ഹനുമന്തരയടുവും പങ്കെടുത്തിരുന്നൂവെന്നും ശേഷം ഈ കാഴ്ച കണ്ടപ്പോളുണ്ടായ നിരാശയാണ്, ഇത്തരത്തില്‍ കൈകൂപ്പാന്‍ പ്രേരിപ്പിച്ചതെന്നും ശുഭ് കുമാര്‍ പറഞ്ഞു.

Recommended Video
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ഹെല്‍മറ്റ് പോലും ധരിക്കാതെ കുടുംബത്തെ ഒന്നടങ്കം കയറ്റിയുള്ള ബൈക്ക് യാത്ര, ഉള്‍പ്രദേശമായ അനന്ത്പുരയിലെ പതിവ് കാഴ്ചയാണ്.

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

സുരക്ഷയെ കുറിച്ച് ഗ്രാമവാസികള്‍ ബോധവാന്മാരല്ലാത്തതിനാല്‍ തന്നെ കഴിഞ്ഞ നാല് മാസമായി ശുഭ് കുമാറിന്റെ നേതൃത്വത്തില്‍ മേഖലയില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്ന് വരികയാണ്.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Photo Of Cop Pleading With Repeat Offender Goes Viral. Read in Malayalam.
Story first published: Wednesday, October 11, 2017, 13:22 [IST]
Please Wait while comments are loading...

Latest Photos