ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

Written By:

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ മുഖച്ഛായ മാറ്റിയ കാറാണ് ടിയാഗൊ ഹാച്ച്ബാക്ക്. ടിയാഗൊയുടെ കടന്നുവരവിന് ശേഷമാണ് വിപണിയില്‍ ടാറ്റ വെച്ചടി വെച്ചടി കയറിയത്. കണ്ടുമടുത്ത പഴയ ടാറ്റ കാറുകളില്‍ നിന്നും ടിയാഗൊ ഏറെ വ്യത്യസ്തമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞു.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

ഇന്ധനക്ഷമതയല്ല, സുരക്ഷയാണ് ടിയാഗൊ ഹാച്ച്ബാക്കിന്റെ മുഖ്യ ആകര്‍ഷണം. ഇന്ധനക്ഷമതയ്ക്ക് വേണ്ടി കാറിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് ടിയാഗൊയുമായി ടാറ്റ വിപണിയില്‍ എത്തിയത്.

Recommended Video - Watch Now!
Honda CR-V Crashes Into A Wall
ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

എന്നാല്‍ ക്രാഷ് ടെസ്റ്റുകളെ അഭിമുഖീകരിക്കാനുള്ള ടിയാഗൊയുടെ താത്പര്യക്കുറവില്‍ ഉപഭോക്താക്കള്‍ പുരികം ചുളിച്ചു. പക്ഷെ രാജ്യത്ത് പിന്നാലെ നടന്ന അപകടങ്ങള്‍ ടിയാഗൊയുടെ കരുത്തിന്റെയും സുരക്ഷയുടെയും നേര്‍ച്ചിത്രം നല്‍കി.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

അപകടങ്ങള്‍ നിര്‍ഭാഗ്യകരമെങ്കിലും ടാറ്റ ഉയര്‍ത്തിയ അവകാശവാദങ്ങളോട് ടിയാഗൊ ഹാച്ച്ബാക്ക് നീതിപുലര്‍ത്തുന്നുണ്ടെന്ന് വിപണി തിരിച്ചറിഞ്ഞു. അടുത്തിടെ അപകടത്തില്‍പ്പെട്ട ടിയാഗൊ പറഞ്ഞുവെയ്ക്കുന്നതും ടാറ്റ വാഗ്ദാനം ചെയ്യുന്ന ഇതേ സുരക്ഷയെ കുറിച്ചാണ്.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

തലകീഴായി മറിഞ്ഞ ടിയാഗൊ ഹാച്ച്ബാക്കിന്റെ ചിത്രങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം. അപകടത്തില്‍ തലകീഴായി മറിഞ്ഞിട്ടും ടിയാഗൊയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

ഡിസംബര്‍ 31 ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ഉടമസ്ഥന്‍ തന്നെയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Trending On DriveSpark Malayalam:

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

വഴിയാത്രക്കാരന്‍ അശ്രദ്ധമായി കുറുകെ കയറിയ പശ്ചാത്തലത്തില്‍ കാര്‍ അപ്രതീക്ഷിതമായി വെട്ടിച്ചതാണ് അപകട കാരണം. റോഡില്‍ നിന്നും തെന്നി മാറിയ ടിയാഗൊ വഴിയരികിലുള്ള ചതുപ്പ് പ്രദേശത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

അപകടം നടന്ന സമയത്ത് ടിയാഗൊയില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്ന് ഉടമസ്ഥന്‍ വ്യക്തമാക്കി. ടിയാഗൊയുടെ ടോപ് വേരിയന്റാണ് അപകടത്തില്‍പ്പെട്ടത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

തലകീഴായി മറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ടിയാഗൊയുടെ റൂഫിന് മാത്രം ചെറിയ ചതവുകള്‍ സംഭവിച്ചിട്ടുണ്ട്. ഒപ്പം കാറിന്റെ വിന്‍ഡ്ഷീല്‍ഡ് അപകടത്തില്‍ തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

അതേസമയം യാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്താന്‍ ടിയാഗൊ ഹാച്ച്ബാക്കിന് ഇവിടെയും സാധിച്ചിരുന്നു. താനെയില്‍ വെച്ചുണ്ടായ ടിയാഗൊ അപകടവും ടാറ്റയുടെ കരുത്തിനുള്ള മറ്റൊരു ഉദ്ദാഹരണമാണ്.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

കോരിച്ചൊരിയുന്ന മഴയത്ത് അമിത വേഗതയില്‍ സഞ്ചരിച്ച ടിയാഗൊ ഡിവൈഡറില്‍ ചെന്ന് ഇടിച്ചാണ് അപകടമുണ്ടായത്. അന്നും ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തലകീഴായാണ് വീണത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

എന്നാല്‍ ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ച ടിയാഗൊയുടെ A-Pillar യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി. കാര്യമായ സുരക്ഷ സന്നാഹങ്ങള്‍ക്കൊപ്പമാണ് ടിയാഗൊ വിപണിയില്‍ അണിനിരക്കുന്നത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളാണ് ടിയാഗൊയിലെ പ്രധാന സുരക്ഷാ ഫീച്ചര്‍. ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ടോപ് വേരിയന്റുകളില്‍ ഇടംപിടിക്കുന്നത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

തുടരെയുള്ള അപകടങ്ങളും അവയെ അതിജീവിക്കുന്ന ടാറ്റ കാറുകളുടെയും പശ്ചാത്തലത്തില്‍, ദൃഢതയാര്‍ന്ന സുരക്ഷയാണ് ടാറ്റ ഉറപ്പ് വരുത്തുകയെന്ന വിശ്വാസം ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ഇപ്പോള്‍ ശക്തമാവുകയാണ്.

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതം!

ടാറ്റയുടെ പുതുതലമുറ അടിത്തറയില്‍ ഒരുങ്ങുന്ന ടിയാഗൊ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന ടിയാഗൊ ഹാച്ച്ബാക്കിനെ 3.33 ലക്ഷം രൂപ വിലയിലാണ് ടാറ്റ അണിനിരത്തുന്നത്.

Image Source: Rushlane

Trending On DriveSpark Malayalam:

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tata motors #tata #ടാറ്റ
English summary
Tata Tiago Turns Upside Down In Accident. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark