സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

Written By:

സ്വിഫ്റ്റ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു. പ്രധാന നഗരങ്ങളിലുള്ള ചില മാരുതി ഡീലര്‍ഷിപ്പുകള്‍ മൂന്നാം തലമുറ മാരുതി സ്വിഫ്റ്റിന് മേല്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

അതേസമയം പുതുതലമുറ സ്വിഫ്റ്റിന്റെ ബുക്കിംഗ് വിവരങ്ങള്‍ സംബന്ധിച്ചുള്ള മാരുതിയുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെയും വന്നിട്ടില്ല. വരും ആഴ്ചകളില്‍ തന്നെ പുത്തന്‍ സ്വിഫ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാരുതി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

എന്നാല്‍ ബംഗളൂരു ഉള്‍പ്പെടുന്ന പ്രധാന നഗരങ്ങളില്‍ 11,000 രൂപ മുന്‍കൂര്‍ പണമടച്ച് പുതിയ സ്വിഫ്റ്റിനെ ബുക്ക് ചെയ്യാനുള്ള അവസരം ചില മാരുതി ഡീലര്‍ഷിപ്പുകള്‍ നല്‍കി തുടങ്ങി.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

പഴയ സ്വിഫ്റ്റിന്റെ സ്റ്റോക്ക് തീര്‍ന്ന പശ്ചാത്തലത്തിലാണ് ഡീലര്‍ഷിപ്പുകളുടെ നടപടി. പഴയ സ്വിഫ്റ്റിന് മേലുള്ള ബുക്കിംഗ് നിര്‍ത്തിയതായി ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

മൂന്നാം തലമുറ സ്വിഫ്റ്റിന്റെ വരവ് പ്രമാണിച്ച് പഴയ സ്വിഫ്റ്റിന്റെ ഉത്പാദനം അടുത്തിടെയാണ് കമ്പനി ഔദ്യോഗികമായി നിര്‍ത്തിയത്. പഴയ സ്വിഫ്റ്റുകളുടെ ഡീലര്‍ഷിപ്പ് വിതരണവും നിലച്ചിരിക്കുകയാണ്.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മുന്‍ എയര്‍ബാഗും, എബിഎസും പുതുതലമുറ സ്വിഫ്റ്റില്‍ ഒരുങ്ങുമെന്ന് ഡീലര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി അവസാനവാരം പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന.

Trending On DriveSpark Malayalam:

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

ഒപ്പം പുതുതലമുറ സ്വിഫ്റ്റിന് വേണ്ടി രണ്ട് മുതല്‍ മൂന്ന് മാസം വരെ ഉപഭോക്താക്കള്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നും ഡീലര്‍ഷിപ്പുകള്‍ സൂചന നല്‍കി കഴിഞ്ഞു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലൂടെ മൂന്നാം തലമുറ സ്വിഫ്റ്റ് മാരുതി നിരയില്‍ അണിനിരക്കും.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

രാജ്യാന്തര വിപണികളില്‍ മികച്ച പ്രതികരണം നേടിക്കഴിഞ്ഞ പുത്തന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് കാര്‍പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയിരിക്കുകയാണ്.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

2018 മാരുതി സ്വിഫ്റ്റ്പ്രതീക്ഷകൾ എന്തെല്ലാം?

നിലവിലുള്ള എഞ്ചിന്‍ പതിപ്പുകളില്‍ തന്നെയാകും പുതിയ സ്വിഫ്റ്റിനെ മാരുതി അവതരിപ്പിക്കാന്‍ സാധ്യത. 1.2 ലിറ്റര്‍ K-Serise പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകളിലുമാകും പുതിയ സ്വിഫ്റ്റിന്റെ വരവ്.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

യഥാക്രമം 82 bhp, 74 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാകും പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് (Auto Gear Shift) ഓപ്ഷനുകള്‍ പുതിയ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാകും.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

ഒരുപക്ഷെ ഇന്ത്യന്‍ വരവില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങിയേക്കാം. ബലെനോ RS ല്‍ ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നത്. 3,840 mm നീളവും, 1,695 mm വീതിയും, 1,525 mm ഉയരവുമാണ് 2018 സ്വിഫ്റ്റിനുള്ളത്.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

2,450 mm നീളമേറിയതാണ് വീല്‍ബേസ്. പഴയ സ്വിഫ്റ്റിന്റെ ആകാരം പൂര്‍ണമായും കൈവെടിഞ്ഞിട്ടില്ലെങ്കിലും കാഴ്ചയില്‍ ജര്‍മ്മന്‍ മിനിയെ ഓര്‍മ്മപ്പെടുത്തിയാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

Trending On DriveSpark Malayalam:

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

റിയര്‍ വിന്‍ഡോയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട ഡോര്‍ ഹാന്‍ഡിലും പുത്തന്‍ സ്വിഫറ്റിന്റെ ഡിസൈന്‍ വിശേഷമാണ്. പുതുതലമുറ ഡിസൈര്‍ ഒരുങ്ങുന്ന HEARTECT അടിത്തറയിലാണ് പുതിയ സ്വിഫ്റ്റും പിറവിയെടുക്കുക.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

എല്‍ഇഡി ഓട്ടോ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹാലോജന്‍ ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് അലോയ് റിമ്മുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ മിററുകള്‍, ക്യാമറയോട് കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം പുതിയ സ്വിഫ്റ്റില്‍ പ്രതീക്ഷിക്കാം.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

അതേസമയം ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സ്വിഫ്റ്റിന് ഇവയില്‍ എന്തൊക്കെ നഷ്ടപ്പെടുമെന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്. കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയതാകും മൂന്നാം തലമുറ സ്വിഫ്റ്റിന്റെ അകത്തളവും.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

പുത്തന്‍ ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി-ഫംങ്ഷന്‍ ത്രി-സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ (ഓഡിയോ/ക്രൂയിസ് കണ്‍ട്രോള്‍ക്ക് ഒപ്പം), ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി നേടിയ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് രാജ്യാന്തര സ്വിഫ്റ്റിന്റെ വിശേഷങ്ങള്‍.

സന്തോഷവാര്‍ത്ത! 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റ് എന്നീ ഫീച്ചറുകളെ പുത്തന്‍ സ്വിഫ്റ്റിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ പ്രതീക്ഷിക്കാം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #maruti suzuki #maruti #മാരുതി
English summary
2018 Maruti Swift Unofficial Bookings Begin At Select Dealerships. Read in Malayalam.
Story first published: Friday, January 5, 2018, 14:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark