തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

Written By:

പുതുവര്‍ഷത്തിന്റെ തുടക്കം മുതല്‍ക്കെ വിപണിയില്‍ ചര്‍ച്ചാവിഷയമാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. ഫെബ്രുവരിയില്‍ എത്താനിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റിലൂടെ പുത്തന്‍ മോഡലുകളുടെ വരവിന് മാരുതി തിരികൊളുത്തും.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

മൂന്നാം തലമുറ സ്വിഫ്റ്റിന്റെ അവതരണത്തിന് പിന്നാലെ പുതുതലമുറ വാഗണ്‍ആറും, പുത്തന്‍ എര്‍ട്ടിഗ എംപിവിയും മാരുതി നിരയില്‍ തലയുയര്‍ത്തും.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

വിപണിയില്‍ പോര് മുറുകുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിഷ്‌കരിച്ച കാറുകളുമായുള്ള മാരുതിയുടെ വരവ്. ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകൾ —

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

മൂന്നാം തലമുറ സ്വിഫ്റ്റ്

അടിമുടി പൊളിച്ചെഴുതിയ പുതുലമുറ സ്വിഫ്റ്റിനെയാണ് മാരുതി അവതരിപ്പിക്കാനിരിക്കുന്നത്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി കാര്‍ കൂടിയാണ് മൂന്നാം തലമുറ സ്വിഫ്റ്റ്.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലൂടെ 2018 മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണയും. രൂപത്തിലും ഭാവത്തിലും ഏറെ പക്വത കൈവരിച്ചിട്ടുള്ള പുത്തന്‍ സ്വിഫ്റ്റ് മാരുതിയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് വിലയിരുത്തല്‍.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

ഭാരം കുറഞ്ഞ HEARTECT അടിത്തറയിലാണ് പുത്തന്‍ സ്വിഫ്റ്റ് ഒരുങ്ങുന്നത്. പഴയ മോഡലിലും ഏറെ ഭാരക്കുറവിലാകും പുത്തന്‍ സ്വിഫ്റ്റ് വന്നെത്തുക. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന അകത്തളവും പുതുതലമുറ സ്വിഫ്റ്റിന്റെ വിശേഷമാണ്.

Trending On DriveSpark Malayalam:

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ 2018 സ്വിഫ്റ്റും അവതരിക്കുകയെന്നാണ് സൂചന. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തേകുമ്പോള്‍ 74 bhp കരുത്തേകുന്നതാകും ഡീസല്‍ എഞ്ചിന്‍.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

ഒരുപക്ഷെ ഇന്ത്യന്‍ വരവില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങിയേക്കാം.ബലെനോ RS ല്‍ ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്തായാലും മുന്‍തലമുറയെക്കാളും ബഹുദൂരം മുന്നിലാണ് പുതിയ സ്വിഫ്റ്റ് എന്ന പ്രതീതി മാരുതി നല്‍കി കഴിഞ്ഞു.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

2018 വാഗണ്‍ആര്‍

2013 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഷോയില്‍ വെച്ചാണ് ഏഴ് സീറ്റര്‍ വാഗണ്‍ആറിനെ സുസൂക്കി ആദ്യമായി കാഴ്ചവെച്ചത്. വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഏഴ് സീറ്റര്‍ പരിവേഷത്തിലാകും പുത്തന്‍ പതിപ്പിന്റെ കടന്നുവരവ്.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

എന്തായാലും 'ടോള്‍ ബോയ്' ഡിസൈന്‍ നിലനിര്‍ത്തിയുള്ള പരിഷ്‌കരിച്ച ആകാരം 2018 വാഗണ്‍ആറിലേക്ക് ശ്രദ്ധ വിളിച്ചുവരുത്തും. നിലവില്‍ നല്‍കി വരുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ തന്നെയാകും വാഗണ്‍ആറിന്റെ പുതിയ പതിപ്പും വിപണിയില്‍ അണിനിരക്കുക.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ മോഡലില്‍ മാരുതി ഒരുക്കും. പുത്തന്‍ വാഗണ്‍ആറില്‍ എല്‍പിജി, സിഎന്‍ജി വകഭേദങ്ങളെ നല്‍കാനും മാരുതിയ്ക്ക് പദ്ധതിയുണ്ട്.

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

ഗുജറാത്ത് പ്ലാന്റില്‍ നിന്നുമാകും 2018 വാഗണ്‍ആറിനെ മാരുതി ഉത്പാദിപ്പിക്കുക. ഇന്ത്യൻ വരവില്‍ ഡാറ്റ്‌സന്‍ ഗോ പ്ലസാണ് പുത്തന്‍ മാരുതി വാഗണ്‍ആറിന്റെ പ്രധാന എതിരാളി.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്

ടൊയോട്ട ഇന്നോവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള എംപിവിയാണ് മാരുതി എര്‍ട്ടിഗ. 2012 ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിച്ച എര്‍ട്ടിഗയെ 2016 ലാണ് ചെറിയ മിനുക്കുപണികളോടെ മാരുതി വീണ്ടും കാഴ്ചവെച്ചത്.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

ഇപ്പോള്‍ പുതുതലമുറ എര്‍ട്ടിഗയും മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. നിലവിലുള്ള എര്‍ട്ടിഗയില്‍ നിന്നും വലുപ്പമേറിയതാണ് പുതിയ മോഡല്‍. എംപിവി ശ്രേണിയില്‍ ആധിപത്യം തുടരാനുള്ള മാരുതിയുടെ നീക്കമാണ് പുതുതലമുറ എര്‍ട്ടിഗ.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

മാരുതി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും പുതുതലമുറ എര്‍ട്ടിഗ വന്നെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് പുത്തന്‍ എര്‍ട്ടിഗയിലും തുടരും.

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇരു എഞ്ചിന്‍ പതിപ്പുകളിലും ലഭ്യമാകുമെന്നാണ് സൂചന. സുസൂക്കിയുടെ ഭാരംകുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന പുതുതലമുറ എര്‍ട്ടിഗ മികച്ച ഇന്ധനക്ഷമതയാകും കാഴ്ചവെക്കുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #maruti #മാരുതി
English summary
Maruti Suzuki To Launch Three New Cars In 2018. Read in Malayalam.
Story first published: Monday, January 1, 2018, 13:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark