ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

By Dijo Jackson

പോയ വര്‍ഷം ഒരുപിടി കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ താരത്തിളക്കം നേടിയത്. ജീപ് കോമ്പസ്, ടാറ്റ നെക്‌സോണ്‍, പുതുതലമുറ വേര്‍ണ, ഹോണ്ട ഡബ്ല്യുആര്‍-വി പോലുള്ള കാറുകള്‍ നല്‍കിയ ഉണര്‍വ് വിപണിയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

വര്‍ഷാരംഭം പുതിയ കാറുകളെ അണിനിരത്തി വിപണിയില്‍ മേല്‍ക്കൈ നേടാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍. ഇത്തിരി കുഞ്ഞന്‍ റെഡി-ഗോ എഎംടി മുതല്‍ ഉറൂസ് എസ്‌യുവി വരെ വമ്പന്‍ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ തീരമണയാന്‍ കാത്തുനില്‍ക്കുന്നത്. ജനുവരിയില്‍ വിപണിയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍ —

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി

ഇന്ത്യയില്‍ റെഡി-ഗോയെ ആശ്രയിച്ചാണ് നിര്‍മ്മാതാക്കളായ ഡാറ്റ്‌സന്റെ വളര്‍ച്ച. രണ്ട് വര്‍ഷം മുമ്പ് 800 സിസി എഞ്ചിന്‍ ശേഷിയുള്ള റെഡി-ഗോയുമായി ഡാറ്റ്‌സന്‍ കടന്നുവന്നപ്പോള്‍ പുരികം ചുളിച്ചാണ് വിപണി എതിരേറ്റത്.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

സംശയങ്ങള്‍ അസ്ഥാനത്താണെന്ന് ഏറെ വൈകാതെ റെഡി-ഗോ ഇന്ത്യയില്‍ തെളിയിച്ചു. ശേഷം ഈ വര്‍ഷമാദ്യം റെഡി-ഗോയുടെ 1.0 ലിറ്റര്‍ പതിപ്പും വിപണിയില്‍ എത്തി.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

എന്നാല്‍ ഇപ്പോള്‍ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് റെഡി-ഗോ എഎംടി പതിപ്പുമായുള്ള ഡാറ്റസ്‌ന്റെ മൂന്നാം വരവ്. ജനുവരിയില്‍ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി വിപണിയില്‍ എത്തും.

Recommended Video - Watch Now!
High Mileage Cars In India - DriveSpark
ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

റെനോ ക്വിഡിന് സമാനമായി 5 സ്പീഡ് എഎംടി ഗിയര്‍ബോക്സിനെയാകും റെഡി-ഗോയുടെ 1.0 ലിറ്റര്‍ പതിപ്പില്‍ ഡാറ്റ്സന്‍ നല്‍കുക.

അതേസമയം 0.8 ലിറ്റര്‍ റെഡി-ഗോ പതിപ്പില്‍ നിലവിലുള്ള 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെയാകും തുടരുക.

Trending On DriveSpark Malayalam:

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന 999 സിസി iSAT എഞ്ചിനിലാണ് റെഡി-ഗോ 1.0 ലിറ്റര്‍ പതിപ്പ് ഒരുങ്ങുന്നത്. റെനോ ക്വിഡില്‍ റോട്ടറി ഡയല്‍ സംവിധാനത്തിലാണ് എഎംടി ഗിയര്‍ബോകക്സ് സാന്നിധ്യമറിയിക്കുന്നത്.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

അതേസമയം റെഡി-ഗോയുടെ എഎംടി പതിപ്പിന് റോട്ടറി ഡയല്‍ സംവിധാനം ലഭിക്കുമോ എന്നത് കണ്ടറിയണം. 30,000 രൂപയോളം വിലവര്‍ധനവിലാകും പുതിയ റെഡി-ഗോ എഎംടി വിപണിയില്‍ വന്നെത്തുക.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

മഹീന്ദ്ര TUV300 പ്ലസ്

യൂട്ടിലിറ്റി വാഹനങ്ങളെ കൊണ്ട് നിര നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര. TUV300 പ്ലസാണ് മഹീന്ദ്ര നിരയില്‍ ചേരാനിരിക്കുന്ന പുതിയ അംഗം.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

TUV300 ന്റെ ലോംഗ് വീല്‍ബേസ് പതിപ്പാണ് TUV300 പ്ലസ്. രാജ്യത്ത് തുടരെ പരീക്ഷണയോട്ടം നടത്തുന്ന TUV300 പ്ലസ് മഹീന്ദ്രയുടെ നീക്കം മുമ്പ് തന്നെ പരസ്യപ്പെടുത്തിയിരുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് TUV300 പ്ലസ് വിപണിയില്‍ എത്തുക.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

118 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും. TUV300 പ്ലസിന്റെ എഎംടി പതിപ്പിനെ രണ്ടാം ഘട്ടത്തില്‍ മാത്രമാകും മഹീന്ദ്ര ലഭ്യമാക്കുക.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ലംബോര്‍ഗിനി ഉറൂസ്

ഇരുപത്തഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ലംബോര്‍ഗിനി അവതരിപ്പിച്ച ഉറൂസ് എസ്‌യുവിയും ജനുവരി 11 ന് വിപണിയില്‍ എത്തും! LM 002 വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിങ്ങ് നേടുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

പ്രതിവര്‍ഷം 7,000 ഉറൂസുകളെ വില്‍ക്കാനുള്ള നീക്കത്തിലാണ് ലംബോര്‍ഗിനി. ലംബോര്‍ഗിനിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ എസ്‌യുവികള്‍ക്ക് പ്രചാരമേറുന്ന ഇന്ത്യന്‍ വിപണി മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഒരുങ്ങിയ ആദ്യ ലംബോര്‍ഗിനി മോഡലാണ് പുതിയ ഉറൂസ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്. 641 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 4.0 ലിറ്റര്‍ V8 എഞ്ചിന്‍.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന ഉറൂസിന്റെ നാല് വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തും. കേവലം 3.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കുമെന്നാണ് ലംബോര്‍ഗിനിയുടെ വാദം. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ഉറൂസിന്റെ പരമാവധി വേഗത.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ലെക്‌സസ് എല്‍എസ് 500h

ടൊയോട്ടയുടെ ആഢംബര ബ്രാന്‍ഡ് ലെക്‌സസും പുതുവര്‍ഷം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ജനുവരി 15 ന് എല്‍എസ് 500h സെഡാന്‍ ലെക്‌സസ് നിരയില്‍ ഇന്ത്യയില്‍ അണിനിരക്കും. രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ പിന്തുണ നേടിയ 3.5 ലിറ്റര്‍ V6 ഹൈബ്രിഡ് എഞ്ചിനിലാണ് പുതിയ ലെക്‌സസ് സെഡാന്‍ വരിക.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

354 bhp കരുത്തേകുന്ന എഞ്ചിനില്‍ e-CVT ഗിയര്‍ബോക്‌സാണ് ലഭ്യമാവുക. കേവലം 5.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ലെക്‌സസ് എല്‍എസ് 500h ന് സാധിക്കും.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ബിഎംഡബ്ല്യു 7-സീരീസ്, മെര്‍സിഡീസ്-ബെന്‍സ് എസ്-ക്ലാസ് എന്നിവരാണ് ഇന്ത്യന്‍ വരവില്‍ ലെക്‌സസ് എല്‍എസ് 500h ന്റെ എതിരാളികള്‍. 1.5 കോടി രൂപയ്ക്കും 1.8 കോടി രൂപയ്ക്കും ഇടയിലായാകും മോഡലിന്റെ പ്രൈസ് ടാഗ്.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ഔഡി Q5

ജനുവരി 18 ന് പുതിയ Q5 നെ അണിനിരത്താനുള്ള ഒരുക്കങ്ങളെല്ലാം ഇന്ത്യയില്‍ ഔഡി പൂര്‍ത്തിയാക്കി കഴിഞ്ഞു. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ Q5 എത്തുക.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

പുതിയ സിംഗിള്‍-ഫ്രെയിം ഗ്രില്‍, മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ Q5 ന്റെ വിശേഷങ്ങള്‍. 163 bhp, 190 bhp കരുത്ത് ഉത്പാദനമുള്ള രണ്ട് വകഭേദങ്ങളില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടെയുള്ള പുതിയ ഔഡി Q5 ലഭ്യമാകും.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ഇതിന് പുറമെ 252 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും പുതിയ മോഡലില്‍ കമ്പനി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബിഎംഡബ്ല്യു X3, മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി, വോള്‍വോ XC60 എന്നിവരാണ് പുതിയ Q5 ന്റെ എതിരാളികള്‍.

Trending On DriveSpark Malayalam:

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

പോര്‍ഷ പനാമേര സ്‌പോര്‍ട് ടൂറിസ്‌മോ

2.8 കോടി രൂപ പ്രൈസ് ടാഗോടെയുള്ള പുതിയ പോര്‍ഷ പനാമേര സ്‌പോര്‍ട് ടൂറിസ്‌മോയും ജനുവരി മാസം ഇന്ത്യയിലെത്തും. പനാമേര സ്‌പോര്‍ട് ടൂറിസ്‌മോയ്‌ക്കൊപ്പം പനാമേര ടര്‍ബ്ബോ എസ് E-Hybrid സ്‌പോര്‍ട് ടൂറിസ്‌മോയും ഇന്ത്യന്‍ തീരമണയും. 2.38 കോടി രൂപയാണ് പനാമേര ടര്‍ബ്ബോ എസ് E-Hybrid സ്‌പോര്‍ട് ടൂറിസ്‌മോയുടെ എക്‌സ്‌ഷോറൂം വില.

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ഉയര്‍ത്തിയ റൂഫ്‌ലൈന്‍, ഭീമാകാരമായ ടെയില്‍ഗേറ്റ്, 50 ലിറ്റര്‍ അധിക ബൂട്ട് സ്‌പെയ്‌സ് എന്നിവ ഉള്‍പ്പെടുന്നതാണ് പനാമേര സ്‌പോര്‍ട് ടൂറിസ്‌മോയുടെ വിശേഷങ്ങള്‍. 4+1 സീറ്ററായാണ് പനാമേര സ്‌പോര്‍ട് ടൂറിസ്‌മോ വിപണിയില്‍ എത്തുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Malayalam
കൂടുതല്‍... #auto news
English summary
Upcoming Car Launches In January 2018. Read in Malayalam.
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more