കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

Written By:

ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റില്‍ മാരുതിയുടെ മുഖച്ഛായ പാടെ മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പോയ വര്‍ഷം മാരുതി അവതരിപ്പിച്ച പുതുതലമുറ ഡിസൈര്‍ പുത്തന്‍ സ്വിഫ്റ്റിനുള്ള ആമുഖം നല്‍കി കഴിഞ്ഞു.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെ 2018 സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണയും. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക വരവിന് മുമ്പെ പുതുതലമുറ സ്വിഫ്റ്റിനെ ക്യാമറ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

പരസ്യ ചിത്രീകരണത്തിനിടെയാണ് പുത്തന്‍ സ്വിഫ്റ്റ് ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്. കാഴ്ചയില്‍ ഒരു 'സൂപ്പര്‍മിനിയാണ്' പുതുതലമുറ സ്വിഫ്റ്റ്. മുന്‍തലമുറയെ അപേക്ഷിച്ച് പ്രീമിയം, സ്‌പോര്‍ടി ടാഗുകള്‍ക്ക് മികച്ച നിര്‍വചനമേകിയാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

സ്വിഫ്റ്റിന്റെ അടിസ്ഥാന രൂപം തന്നെയാണ് പുതുതലമുറയും പിന്തുടരുന്നത്. കൂടാതെ മുന്‍തലമുറയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡെയ്‌ലൈറ്റ് ഓപ്പണിംഗുകളാണ് (DLO) പുതിയ സ്വിഫ്റ്റില്‍ ഒരുങ്ങുന്നതും.

Recommended Video - Watch Now!
High Mileage Cars In India - DriveSpark
കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

കാഴ്ചയില്‍ പുതുമ കൊണ്ടുവരുന്നതില്‍ പുത്തന്‍ സ്വിഫ്റ്റ് വിജയിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച ഡിസൈന്‍ ശൈലിയുടെ പശ്ചാത്തലത്തില്‍ പക്വതയാര്‍ന്ന മുഖരൂപമാണ് പുതുതലമുറ സ്വിഫ്റ്റ് കൈയ്യടക്കിയിരിക്കുന്നത്.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

താഴ്ന്നിറങ്ങിയ ഹെക്‌സഗണല്‍ ഗ്രില്‍, ഒരല്‍പം പിന്നിലേക്കായി നീണ്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ഒരുങ്ങിയ വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, ചെറിയ സ്പ്ലിറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുത്തന്‍ സ്വിഫ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങള്‍.

Trending On DriveSpark Malayalam:

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

ബലെനോയ്ക്ക് സമാനമായ ഫെന്‍ഡറുകളാണ് മോഡലിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ഇടംപിടിച്ചിട്ടുള്ളത്. പുതിയ സ്വിഫ്റ്റില്‍ വീതിയേറിയ C-Pillar ആണ് ഒരുങ്ങുന്നത്.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

വലുപ്പമേറിയ റിയര്‍ വിന്‍ഡ്‌സ്‌ക്രീനും, C-Pillar ല്‍ സാന്നിധ്യമറിയിക്കുന്ന റിയര്‍ ഡോര്‍ ഹാന്‍ഡിലുകളും പുതിയ സ്വിഫ്റ്റിന്റെ മറ്റ് വിശേഷങ്ങളാണ്.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

പുതിയ സ്വിഫ്റ്റിന്റെ എഞ്ചിന്‍ ഫീച്ചറുകളില്‍ ഏറെ മാറ്റങ്ങളുണ്ടാകില്ല എന്നാണ് സൂചന. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ സ്വിഫ്റ്റും എത്തുക.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

അതേസമയം, പെര്‍ഫോര്‍മന്‍സിനും ഇന്ധനക്ഷമതയ്ക്കുമായി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടേക്കാം. മികവാര്‍ന്ന പെര്‍ഫോര്‍മന്‍സും, ഉയര്‍ന്ന ഇന്ധനക്ഷമതയും ലക്ഷ്യമിട്ടുള്ള ലൈറ്റ്-വെയ്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

27 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത കാഴചവെക്കുന്നതാകും 2017 സ്വിഫ്റ്റ് ഡീസല്‍ പതിപ്പ്. ഒരുപക്ഷെ ഇന്ത്യന്‍ വരവില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങിയേക്കാം.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

ബലെനോ RS ല്‍ ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്തായാലും മുന്‍തലമുറയെക്കാളും ബഹുദൂരം മുന്നിലാണ് പുതിയ സ്വിഫ്റ്റ് എന്ന പ്രതീതി മാരുതി നല്‍കി കഴിഞ്ഞു.

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

പുതുതലമുറ മാരുതി സ്വിഫ്റ്റിന് മേലുള്ള ബുക്കിംഗ് ജനുവരിയോടെ ആരംഭിക്കുമെന്നാണ് സൂചന.

Image Source: Instagram

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #maruti #spy pics #മാരുതി
English summary
2018 Maruti Swift Spotted During TVC Shoot In India. Read in Malayalam.
Story first published: Thursday, December 28, 2017, 10:47 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark