സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

By Dijo Jackson

കാറുകളുടെ വില്‍പനയും സിനിമാതാരങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പുതിയ കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ സിനിമാ-കായിക താരങ്ങളെയാണ് പ്രചാരണാര്‍ത്ഥം നിര്‍മ്മാതാക്കള്‍ ക്ഷണിക്കാറുള്ളത്.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

ഇപ്പോള്‍ ഈ വിഷയത്തിന് എന്താണ് പ്രസക്തി എന്ന് ചിന്തിക്കുന്നുണ്ടോ? കഴിഞ്ഞ നവംബര്‍ മാസം ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ പുതിയ ഗ്രാന്‍ഡ് ചെറോക്കി എസ്ആര്‍ടി സ്വന്തമാക്കിയ വിവരം ജീപ് ഇന്ത്യ ആഘോഷപൂര്‍വം കൊട്ടിഘോഷിച്ചത് കാര്‍പ്രേമികള്‍ മറക്കാനിടയില്ല.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

എന്നാല്‍ ശരിക്കും സെയ്ഫ് അലി ഖാന്‍ ഗ്രാന്‍ഡ് ചെറോക്കിയെ പണം കൊടുത്തുവാങ്ങിയതാണോ? അല്ലെന്ന് പറഞ്ഞുവെയ്ക്കുകയാണ് പുറത്ത് വരുന്ന രേഖകള്‍.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

ഫിയറ്റ് ഇന്ത്യയുടെ പേരിലാണ് സെയ്ഫ് അലി ഖാന്റെ ഗ്രാന്‍ഡ് ചെറോക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതായത് ഗ്രാന്‍ഡ് ചെറോക്കിയുടെ ഉടമസ്ഥന്‍ ഇപ്പോഴും ഫിയറ്റ് ഇന്ത്യയാണ്.

Recommended Video

Best Cars Of 2017 In India - DriveSpark
ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

ലൈസന്‍സ് നമ്പര്‍ മുഖേന കേന്ദ്രസര്‍ക്കാരിന്റെ ഡാറ്റബേസ് പരിശോധിച്ച TeamBHP യാണ് ജീപിന്റെ പുതിയ പ്രചരണതന്ത്രം പൊളിച്ചത്. സെയ്ഫ് അലി ഖാന്‍ വാങ്ങിയ ആഢംബര എസ്‌യുവി ജീപ് ഗ്രാന്‍ഡ് ചെറോക്കി എസ്ആർടിയുടെ വിവരങ്ങള്‍ ഇങ്ങനെ —

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

MH12PW1970 [PUNE,MH] Owner:1-FCA INDIA AUTOMOBILES PVT LTD.

Vehicle:GRAND CHEROKEE SRT(PETROL)

Motor Car

RC/FC Expiry:20-Dec-32

MV Tax upto:(LifeTime)

Trending On DriveSpark Malayalam:

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

2017 നവംബര്‍ 13 ന് സെയ്ഫ് അലി ഖാന് ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവി കൈമാറവെ ജീപ് ഇന്ത്യ നടത്തിയ പ്രസ്താവനയാണ് കമ്പനിയ്ക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

മുംബൈ വേര്‍ളിയിലുള്ള ലാന്‍ഡ്മാര്‍ക്ക് ജീപ് ഷോറൂമില്‍ നിന്നും നടന്‍ സെയ്ഫ് അലി ഖാന്‍ പുതിയ ജീപ് ഗ്രാന്‍ഡ് ചെറോക്കി സ്വന്തമാക്കിയതായി കമ്പനി തന്നെ പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയതല്ല. മറിച്ച് ജീപ് ഇന്ത്യയുടെ പ്രചാരണര്‍ത്ഥം ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന് കമ്പനി സമ്മാനിച്ചുവെന്നതാണ് ശരിയായ ചിത്രം.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

സിനിമാ-കായിക താരങ്ങളുടെ ചുവട് പിടിച്ച് വിപണിയില്‍ വേരുറപ്പിക്കാനുള്ള നിര്‍മ്മാതാക്കളുടെ ശ്രമത്തിന്റെ ഒരു ഉദ്ദാഹരണം മാത്രമാണിത്. പലപ്പോഴും നിര്‍മ്മാതാക്കള്‍ കല്‍പിക്കുന്ന പ്രൈസ് ടാഗില്‍ അല്ല താരങ്ങള്‍ കാറുകളെ സ്വന്തമാക്കാറുള്ളത്.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

അപൂര്‍വമായി മാത്രമാണ് ഇന്ത്യയില്‍ മുഴുവന്‍ തുകയും നല്‍കി സിനിമാ-കായിക താരങ്ങള്‍ ആഢംബര കാറുകളെ വാങ്ങാറുള്ളതും. സാധാരണയായി ഡീലര്‍ഷിപ്പുകള്‍ അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ തന്നെ കാറുകളില്‍ ഗംഭീര ഓഫറുകളുമായി താരങ്ങളെ സമീപിക്കാറാണ് പതിവ്.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

താരങ്ങളുടെ സ്ഥാനവും പ്രശസ്തിയുമാണ് ഓഫറുകളുടെ മാനദണ്ഡം. ജനപ്രീതിയാര്‍ജ്ജിച്ച ബോളിവുഡ് കലാകാരന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും അറുപത് ശതമാനം വരെ ഡീലര്‍ഷിപ്പുകള്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കാറുണ്ട്.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

എന്നാല്‍ ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പകരം താരങ്ങള്‍ക്കും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. പുതിയ കാറിനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പതിവാണ്. ഡിസ്‌കൗണ്ടിന് പിന്നിലെ പരസ്യതന്ത്രം കൂടിയാണിത്.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

അനൗദ്യോഗിക ബ്രാന്‍ഡ് അംബാസിഡര്‍മാരെയാണ് ഇത്തരത്തില്‍ നിര്‍മ്മാതാക്കള്‍ നേടിയെടുക്കുന്നത്. ആശയം വളരെ ലളിതമാണ്. വില്‍പനയാണ് കാര്‍ നിര്‍മ്മാതാക്കളുടെ അതിജീവന മാര്‍ഗം.

ജീപ് ഗ്രാന്‍ഡ് ചെറോക്കിയെ സെയ്ഫ് അലി ഖാന്‍ വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം

വില്‍പന കൈവരിക്കുന്നതോ മാര്‍ക്കറ്റിംഗിലൂടെയും പരസ്യത്തിലൂടെയും. ഓരോ താരങ്ങള്‍ക്കും തനത് ആരാധക ശൃഖലയാണുള്ളത്. ഇത്തരത്തില്‍ കാറുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അതത് സമൂഹങ്ങളില്‍ നിര്‍മ്മാതാക്കളുടെ പേര് പതിപ്പിക്കാന്‍ സഹായിക്കും.

Trending On DriveSpark Malayalam:

മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, December 27, 2017, 16:55 [IST]
English summary
Saif Ali Khan Did Not Buy Jeep Grand Cherokee SRT. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X