Just In
- 15 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശരിക്കും എസിയിട്ടാല് കാറിന്റെ മൈലേജ് കുറയുമോ?
ബൂട്ടിന് പിന്നില് വലിയ അക്ഷരങ്ങളില് AC എന്ന് കുറിച്ചെത്തിയ അംബാസഡറുകളെ നാം മറക്കാനിടയില്ല. ഒരു കാലത്ത് ആഢംബരത്തിന്റെ നിര്വചനമായിരുന്നു എസി അംബാസഡര്. എന്നാല് കാലം മാറി.

ഇന്ന് എസിയില്ലാത്ത കാറുകള് വിപണിയില് അപൂര്വമാണ്. പക്ഷെ അന്നും ഇന്നും എസി കാറില് സ്ഥിരം കേള്ക്കുന്ന ഒരു പല്ലവിയുണ്ട്. 'എസിയിട്ടാല് കാറിന്റെ മൈലേജ് കുറയും'. ഈ ധാരണ ശരിയാണോ? പരിശോധിക്കാം —

ഇന്ത്യയില് ഇന്ധനക്ഷമതയ്ക്കാണ് ഉപഭോക്താക്കളില് ഏറെയും പ്രധാന്യം കല്പിക്കുന്നത്. ഇന്ധനക്ഷമത വര്ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള് നിരന്തരം പുതുവഴികള് തേടുമ്പോഴും എസിയിട്ടാല് കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ശരിയാണ്, എഞ്ചിനില് നിന്നും ലഭിക്കുന്ന ഊര്ജ്ജത്തിലാണ് കാറില് എസി സംവിധാനം പ്രവര്ത്തിക്കുന്നത്. പ്രധാനമായും എയര് കമ്പ്രസറിന്റെ പ്രവര്ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര് എഞ്ചിനെ ആശ്രയിക്കുന്നതും.

കമ്പ്രസര്, കണ്ടന്സര്, എക്സ്പാന്ഡര്, ഇവാപറേറ്റര് എന്നിവ ഉള്പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില് നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്പോഴാണ് അകത്തളത്ത് തണുപ്പ് അനുഭവപ്പെടുന്നത്.

അതിനാല് എഞ്ചിനില് നിന്നും കത്തുന്ന ഇന്ധനത്തിന്റെ ഒരു ചെറിയ ശതമാനം എസി ഉപയോഗിക്കുമെന്നത് യാഥാര്ത്ഥ്യമാണ്. എന്നാല് ഇന്ന് വരുന്ന പുതിയ കാറുകളില് നാമമാത്രമായ ഇന്ധനമാണ് എസി ഉപയോഗിക്കുന്നത്.
Trending On DriveSpark Malayalam:
മാനുവല് കാറിലുള്ള 'ഗിയര്ച്ചാട്ടം' നല്ലതാണോ?
പഴയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ


പക്ഷെ പഴയ കാറുകളുടെ സ്ഥിതിവിശേഷം ഒരല്പം വ്യത്യസ്തമാണ്. കുറഞ്ഞ എഞ്ചിന് കരുത്തുള്ള പഴയ കാറുകളില് തുടര്ച്ചയായ എസി ഉപഭോഗം ഇരുപത് ശതമാനത്തോളം ഇന്ധനക്ഷമത കുറയ്ക്കും.

ഇനി കുന്ന് കയറുമ്പോള് എസി പ്രവര്ത്തിപ്പിക്കുന്നുണ്ടെങ്കില് ഇന്ധനക്ഷമത വീണ്ടും കുറയും. ഗുരുത്വാകര്ഷണത്തിന് എതിരെ നീങ്ങുമ്പോള് എഞ്ചിന് കൂടുതല് അധ്വാനിക്കേണ്ടതായി വരുമെന്നതാണ് ഇതിന് കാരണം.

എസിയ്ക്ക് പകരം വിന്ഡോ ഗ്ലാസുകള് താഴ്ത്തി ഇന്ധനക്ഷമത വര്ധിപ്പിക്കാന് ശ്രമിക്കുന്നവരും ഇന്ന് കുറവല്ല. ഈ ശീലവും ഇന്ധനക്ഷമത കുറയ്ക്കും. കാരണം സഞ്ചരിക്കവെ കാറിനുള്ളിലേക്ക് കടക്കുന്ന വായു കൂടുതല് പ്രതിരോധം സൃഷ്ടിക്കും.

ചുരുക്കി പറഞ്ഞാല് എസി പ്രവര്ത്തിപ്പിച്ച് കാര് ഓടിക്കുന്നതാണ് വിന്ഡോ ഗ്ലാസുകള് താഴ്ത്തി ഡ്രൈവ് ചെയ്യുന്നതിലും ഏറെ ഉത്തമം. അതേസമയം കുറഞ്ഞ വേഗതയിലാണെങ്കില് വിന്ഡോ ഗ്ലാസുകള് താഴ്ത്തി ഡ്രൈവ് ചെയ്യുന്നത് ഇന്ധനക്ഷമത വര്ധിപ്പിക്കും.

ഇന്ധനക്ഷമത വര്ധിപ്പിക്കാനുള്ള ചില സൂത്രപ്പണികള് —
Trending On DriveSpark Malayalam:

കുറഞ്ഞ വേഗത
60 മുതല് 80 കിലോമീറ്റര് വേഗതയിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത നല്കുന്നത്. 80 കിലോമീറ്ററിന് മേലെയാണ് കാര് സഞ്ചരിക്കുന്നതെങ്കില് ഇന്ധനക്ഷമതയില് ഇടിവ് രേഖപ്പെടുത്തും. ഒപ്പം തീരെ കുറഞ്ഞ വേഗതയും ഇന്ധനക്ഷമത കുറയ്ക്കും.

ഗിയര് കൃത്യത
ഉയര്ന്ന ഗിയറുകളില് കൂടുതല് ഇന്ധനക്ഷമത ലഭിക്കുമെന്നതിനാല് ഫസ്റ്റ് ഗിയര് ഒട്ടും ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. വലിയ സ്പീഡ് ബ്രേക്കറുകളോ കുന്നുകളോ വരുമ്പോഴും ഉയര്ന്ന ഗിയറില് നിന്ന് ഡൗണ്ഷിഫ്റ്റ് ചെയ്യാന് ഇവര് തയ്യാറാവില്ല.

എന്നാല് ഈ രീതി അബദ്ധമാണ്. ഉയര്ന്ന ഗിയറുകളില് എഞ്ചിന് ടോര്ഖ് കുറവായിരിക്കും. അതിനാല് ആവശ്യമായ ടോര്ഖ് ലഭിക്കുന്ന ഗിയറിലേക്ക് സമയാസമയം മാറേണ്ടത് ഗിയര്ബോക്സിന്റെ നിലനില്പിന് അനിവാര്യമാണ്.

ടയര് സമ്മര്ദ്ദം
കൃത്യമായ ടയര് സമ്മര്ദ്ദം പാലിക്കുകയാണ് ഇന്ധനക്ഷമ വര്ധിപ്പിക്കാനുള്ള മറ്റൊരു മാര്ഗം. ടയര് സമ്മര്ദ്ദം കൃത്യമെങ്കില് മൂന്ന് ശതമാനത്തോളം കൂടുതല് ഇന്ധനക്ഷമത കൈവരിക്കാന് കാറിന് സാധിക്കും.

സര്വീസ്
സര്വീസ് കാലയളവ് തെറ്റിക്കുന്നതും ഇന്ധനക്ഷമതയെ ബാധിക്കും. എയര് ഫില്ട്ടര്, ഫ്യൂവല് ഫില്ട്ടര്, സ്പാര്ക്ക് പ്ലഗ് എന്നിവ സര്വീസ് ഇടവേളകളില് പരിശോധിക്കണം.

60,000 കിലോമീറ്റര് പിന്നിടുമ്പോള് ഓക്സിജന് സെന്സര് പരിശോധിക്കേണ്ടതും അനിവാര്യമാണ്. ആവശ്യമായ ഓക്സിജന് അനുപാതം എഞ്ചിനില് ഉറപ്പ് വരുത്തുകയാണ് ഓക്സിജന് സെന്സറുകളുടെ ദൗത്യം.

ഓക്സിജന് അളവിലുള്ള വ്യതിചലനം ഇന്ധനക്ഷത കുറയ്ക്കും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here