പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Written By:

പഴയ കാര്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും കുറേച്ചേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കേവലം കാറിന്റെ തുക പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നതില്‍ ഉപരി വില്‍പനയ്ക്ക് മുമ്പ് കാറിന്റെ രേഖകള്‍ പരിശോധിച്ച് വിലയിരുത്തുക നിര്‍ണായകമാണ്.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പഴയ കാര്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

രജിസ്‌ട്രേഷന്‍ രേഖ

പഴയ കാര്‍ വാങ്ങുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ രേഖകള്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. പില്‍ക്കാലത്ത് കാറിന് മേല്‍ നിയമക്കുരുക്കുകള്‍ സംഭവിക്കാതിരിക്കാന്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ വിലയിരുത്തേണ്ടത് അനിവാര്യമാണ്.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ആവശ്യമായ/പരിശോധിക്കേണ്ട രേഖകള്‍

രജിസ്‌ട്രേഷന്‍ ബുക്ക് - ഏത് വര്‍ഷമാണ് കാര്‍ ഷോറൂമില്‍ നിന്നും വാങ്ങിയതെന്ന് രജിസ്‌ട്രേഷന്‍ ബുക്ക് സാക്ഷ്യപ്പെടുത്തും. എഞ്ചിന്‍ നമ്പര്‍, ചാസി നമ്പര്‍ എന്നിവയും രജിസ്‌ട്രേഷന്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇനി ഏതെങ്കിലും അപകടത്തില്‍പ്പെട്ട് കാറിന്റെ ചാസി മാറ്റിയിട്ടുണ്ടെങ്കില്‍ പുതിയ ചാസി നമ്പറും രജിസ്‌ട്രേഷന്‍ ബുക്കില്‍ ആര്‍ടിഒ വ്യക്തമാക്കും.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

നികുതി കടലാസ് - ആര്‍ടിഒ നികുതി അടച്ചതിന്റെ നികുതി കടലാസും പഴയ കാര്‍ വാങ്ങുമ്പോള്‍ പരിശോധിക്കണം. കാര്‍ പുതുതായി വാങ്ങുമ്പോള്‍ ഉടമസ്ഥന്‍ അടയ്ക്കുന്നതാണ് ആർടിഒ നികുതി.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്‍വോയ്‌സ് - കാറിന്റെ ഉടമസ്ഥനില്‍ നിന്നും ഒറിജിനല്‍ ഇന്‍വോയ്‌സ് നേടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എഞ്ചിന്‍ നമ്പര്‍, ചാസി നമ്പര്‍, കാര്‍ ഡെലിവര്‍ ചെയ്ത തിയ്യതി എന്നിവ ഇന്‍വോയ്‌സില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് - വാഹനത്തിന്റെ മലിനീകരണം നിയന്ത്രിത അളവിലാണെന്ന് തെളിയിക്കുന്നതാണ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (Pollution Under Contro Certificate).

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പുതിയ കാറുകളെ സംബന്ധിച്ച് ഒരു വര്‍ഷത്തിന് ശേഷം പുക പരിശോധിച്ചാല്‍ മതിയാകും. എന്നാല്‍ പഴയ കാറുകളില്‍ ഓരോ ആറ് മാസം കൂടുമ്പോഴും നിര്‍ബന്ധമായും പുക പരിശോധിച്ചിരിക്കണം.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കാര്‍ ഇന്‍ഷൂറന്‍സ്

വാങ്ങുന്ന കാറിന് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടോ എന്നും പരിശോധിക്കണം. കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷങ്ങള്‍ക്കിടെയുള്ള ക്ലെയിം ബോണസുകളുടെ എണ്ണവും വിലയിരുത്തണം.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

യഥാര്‍ത്ഥ ഉടമസ്ഥനില്‍ നിന്നും നിങ്ങളുടെ പേരിലേക്ക് ഇന്‍ഷൂറന്‍സ് പോളിസി കൈമാറ്റം ചെയ്യാന്‍ സാധിക്കും. വേണമെങ്കില്‍ പുതിയ ഇന്‍ഷൂറന്‍സ് പോളിസിയും പഴയ കാറില്‍ ആരംഭിക്കാം.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

അതേസമയം പുതിയ ഇന്‍ഷൂറന്‍സ് പോളിസിയാണ് എടുക്കുന്നതെങ്കില്‍ കാര്‍ കൈമാറ്റം നടത്തി പതിനാല് ദിവസത്തിനുള്ളില്‍ പുതിയ പോളിസി ആരംഭിച്ചിരിക്കണം. അല്ലാത്ത പക്ഷം അപകടങ്ങളില്‍ കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്താല്‍ തള്ളിപ്പോകാം.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കാര്‍ വില്‍പന നടത്തി എന്നതിന്റെ രേഖ, നിങ്ങളുടെ കൈവശം കാര്‍ എത്തി എന്നതിന്റെ രേഖ, നിങ്ങളുടെ പേരിലുള്ള പുതിയ ആര്‍സി ബുക്ക്, പഴയ പോളിസി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വില്‍ക്കുന്നയാള്‍ നല്‍കുന്ന അപേക്ഷ അല്ലെങ്കില്‍ പോളിസി സ്വന്തം പേരിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ എന്നിവയാണ് പഴയ കാറില്‍ ഇന്‍ഷൂറന്‍സ് നേടുന്നതിന് ആവശ്യമായ നടപടികള്‍.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

നോ ക്ലെയിം ബോണസ് നേടുക

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ക്ലെയിം ഇല്ലാതെ അഥവാ അപകടങ്ങള്‍ വരുത്താതെ വാഹനങ്ങള്‍ പരിപാലിക്കുന്ന ഉടമകള്‍ക്ക് വര്‍ഷാവര്‍ഷം ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയത്തില്‍ നല്‍കുന്ന കിഴിവാണ് നോ ക്ലെയിം ബോണസ്.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വാഹനങ്ങള്‍ക്ക് അല്ല, വാഹനം അപകടങ്ങള്‍ വരുത്താതെ കൊണ്ടുനടക്കുന്ന ഉടമകള്‍ക്കാണ് നോ ക്ലെയിം ബോണസ് നല്‍കുന്നത്. അതിനാല്‍ കാര്‍ ഇന്‍ഷൂറന്‍സ് പോളിസി കൈമാറിയാലും ഈ ആനുകൂല്യങ്ങള്‍ ബന്ധപ്പെട്ട വ്യക്തിയില്‍ മാത്രം നിക്ഷിപ്തമായിരിക്കും.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പഴയ വാഹനത്തിന് കിട്ടിക്കൊണ്ടിരുന്ന നോ ക്ലെയിം ബോണസ് പുതിയ വാഹനം വാങ്ങുമ്പോഴും പ്രയോജനം ചെയ്യും. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും മറ്റൊരു ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് മാറുമ്പോഴും നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്തി പ്രീമിയം കുറയ്ക്കാവുന്നതാണ്.

പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്‍ഷൂറന്‍സ് പോളിസി പിന്‍വലിക്കാന്‍ ആവശ്യമായ രേഖകള്‍

  • ഒറിജിനല്‍ പോളിസി കത്ത്
  • ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് അതായത്, Form 51
  • നോ ക്ലെയിം ബോണസ് സര്‍ട്ടിഫിക്കറ്റ് നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള അപേക്ഷ
പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇനി പഴയ കാര്‍ വിറ്റു വീണ്ടും മറ്റൊരു സെക്കന്‍ഡ് ഹാന്‍ഡ് കാറാണ് വാങ്ങുന്നതെങ്കില്‍ ആവശ്യമായ രേഖകള്‍

  • Form 29 - കാറിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ആവശ്യമായ ഫോം
  • Form 30 - കാര്‍ കൈമാറി എന്നതിന്റെ റിപ്പോര്‍ട്ട്
  • പുതിയ ഉടമസ്ഥന്റെ പേരിലുള്ള ആര്‍സി ബുക്കിന്റെ പകര്‍പ്പ്
  • പഴയ കാര്‍ പുതിയ ഉടമസ്ഥന് കൈമാറി എന്നത് തെളിയിക്കുന്ന രേഖ
പഴയ കാര്‍ വാങ്ങാനോ വില്‍ക്കാനോ പദ്ധതിയുണ്ടോ? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വില്‍പന കരാര്‍

കാറിന്റെ സ്ഥിതി, വില്‍പന നടത്തിയ വില, ബന്ധപ്പെട്ട വ്യക്തിക്ക് കാറിന്റെ ഉടമസ്ഥത കൈമാറിയ തിയ്യതി, രജിസ്‌ട്രേഷന്‍, ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ടുള്ള വില്‍പന കരാര്‍ കാര്‍ വില്‍ക്കുന്നതും വാങ്ങുന്നതുമായി ബന്ധപ്പെട്ട് അനിവാര്യമാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto tips
English summary
Things To Remember While Selling or Buying An Old Car. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark