ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ദൈനംദിന ജീവിതത്തില്‍ കാര്‍ യാത്ര ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഘടകമായി മാറിക്കഴിഞ്ഞു. കാര്‍ എത്ര പുതിയതാണെങ്കിലും സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ തനിയെ തലപ്പൊക്കും. കാറില്‍ കണ്ട് വരുന്ന ചില വലിയ പ്രശ്‌നങ്ങളും ലളിതമായ പരിഹാര മാര്‍ഗ്ഗങ്ങളും പരിശോധിക്കാം —

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

വിന്‍ഡ്ഷീല്‍ഡില്‍ ഈര്‍പ്പം

മഴക്കാലത്ത് അല്ലെങ്കില്‍ തണുപ്പ് കാലത്ത് ഈര്‍പ്പം കാരണം വിന്‍ഡ്ഷീല്‍ഡ് മങ്ങുന്ന പ്രതിഭാസം ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

പുതിയ കാറുകളില്‍ ഡീഫോഗര്‍ സംവിധാനം ഒരുങ്ങുന്നുണ്ടെങ്കിലും പൂര്‍ണമായും ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ അവയ്ക്ക് സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

പ്രശ്‌നപരിഹാരം:സാധാരണ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാം. ആദ്യം നനഞ്ഞ തുണി കൊണ്ട് വിന്‍ഡ്‌സ്‌ക്രീന്‍ വൃത്തിയായി തുടയ്ക്കുക.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ശേഷം ഒരല്‍പം ടൂത്ത്‌പേസ്റ്റ് വിന്‍ഡ്‌സ്‌ക്രീനില്‍ പ്രയോഗിക്കണം. മൃദുവായ തുണി ഉപയോഗിച്ച് വീണ്ടും വിന്‍ഡ്‌സ്‌ക്രീന്‍ തുടയ്ക്കുക. വിന്‍ഡ്‌സ്‌ക്രീനില്‍ നിന്നും ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ ഈ നടപടിയിലൂടെ സാധിക്കും.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ദുര്‍ഗന്ധം വമിക്കുന്ന അകത്തളം

കാറിലിരുന്ന് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് അകത്തളത്ത് ദുര്‍ഗന്ധം വമിക്കാനുള്ള പ്രധാന കാരണം.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

വിന്‍ഡോ താഴ്ത്തി ഡ്രൈവ് ചെയ്തും, സുഗന്ധ വസ്തുക്കള്‍ പ്രയോഗിച്ചും അകത്തളത്തെ ദുര്‍ഗന്ധം കളയാന്‍ ശ്രമിക്കാറുണ്ടെങ്കിലും എപ്പോഴും ഫലിക്കണമെന്നില്ല. കാരണം സീറ്റ് ഫാബ്രിക്കുകളിലേക്ക് ദുര്‍ഗന്ധം കടന്നുകയറുന്നതാണ് ഇതിന് കാരണം.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

പ്രശ്‌നപരിഹാരം:പൊടി രൂപത്തിലുള്ള ചിരട്ടക്കരിയും അപ്പക്കാരവും മിശ്രിതമാക്കി കാറിനുള്ളില്‍ വിതറുക. സീറ്റുകളിലും, ഫ്‌ളോര്‍ മാറ്റുകളിലും വിതറുന്നതാണ് ഉത്തമം.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ഒരു മണിക്കൂറിന് ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് അകത്തളം വൃത്തിയാക്കുക. ഇത്തരത്തില്‍ കാറില്‍ നിന്നും ദുര്‍ഗന്ധം നീക്കം ചെയ്യാം. കാറിനുള്ളിലുള്ള സിഗരറ്റ് മണം കളയാനും ഈ നടപടി ഉപകരിക്കും.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

കറ വീണ ഇന്റീരിയര്‍

കാറിനുള്ളില്‍ ചായയോ, കാപ്പിയോ മറിഞ്ഞാല്‍ വലിയ തലവേദനയാണ്. സീറ്റ് ഫാബ്രിക്കുകളിലുള്ള കറകള്‍ ഉടമസ്ഥർക്ക് അത്ര സുഖകരമായ അനുഭവമല്ല.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ഡ്രൈ ക്ലീനര്‍ കേന്ദ്രങ്ങളില്‍ നിന്നും അകത്തളത്തെ കറ നീക്കം ചെയ്യാമെങ്കിലും വലിയ തുക ഇതിന് വേണ്ടി ചെലവിടേണ്ടതായി വരും. എന്നാല്‍ വിഷമിക്കേണ്ട, ഒരുപരിധി വരെ ഈ പ്രശ്‌നം വീട്ടില്‍ നിന്നും പരിഹരിക്കാം.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

പ്രശ്‌നപരിഹാരം:ഇന്റീരിയറിലുള്ള കാപ്പിക്കറകളെ സാധാരണ ഗ്ലാസ് ക്ലീനര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം. മൃദുവായ തുണി ഗ്ലാസ് ക്ലീനര്‍ ലായനിയില്‍ നനച്ചതിന് ശേഷം കറയുള്ള ഭാഗത്ത് അഞ്ച് മിനുട്ട് നേരം വെയ്ക്കുക.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

കറയുള്ള ഭാഗം തുണി കൊണ്ട് ഉരയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം കറ പടരും. അല്‍പനേരം കൊണ്ട് കാപ്പിക്കറ താനെ അപ്രത്യക്ഷമാകും.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ഇനി കാറില്‍ ഛര്‍ദ്ദിയുടെ പാടാണുള്ളതെങ്കില്‍ അപ്പക്കാരവും വെള്ളവും ഉപയോഗിച്ച് അകത്തളം വൃത്തിയാക്കാം. ആദ്യം സോപ്പുപയോഗിച്ച് ഛര്‍ദ്ദിയുള്ള ഭാഗം വൃത്തിയാക്കിയതിന് ശേഷം അപ്പക്കാരം കലക്കിയ വെള്ളം പ്രയോഗിക്കുക.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

അകത്തളത്തെ ദുര്‍ഗന്ധം അപ്പക്കാരം വലിച്ചെടുക്കും. ശേഷം ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് സീറ്റുകള്‍ ഉണക്കിയെടുക്കാം.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ചതഞ്ഞ ബമ്പര്‍

ഇന്ന് വരുന്ന മിക്ക കാറുകളുടെയും ബമ്പര്‍ ഒരുങ്ങുന്നത് പ്ലാസ്റ്റിക്കിലാണ്. ഇടിയുടെ ആഘാതം ഉള്‍ക്കൊണ്ട് കാറില്‍ കൂടുതല്‍ തകരാര്‍ സംഭവിക്കുന്നത് പ്ലാസ്റ്റിക് ബമ്പറുകള്‍ പ്രതിരോധിക്കും.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ഗതാഗത കുരുക്ക് രൂക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ബമ്പര്‍ ചതവുകള്‍ കാർ ഉപഭോക്താക്കള്‍ നേരിടുന്ന തലവേദനകളിൽ ഒന്നാണ്.

പ്രശ്‌നപരിഹാരം:ചൂട് വെള്ളം ഉപയോഗിച്ച് ബമ്പര്‍ ചതവുകള്‍ പരിഹരിക്കാം. ചൂട് വെള്ളമേല്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് മൃദുവാകും. ചതവുള്ള ഭാഗത്ത് ചൂട് വെള്ളമൊഴിക്കുമ്പോള്‍ ആ ഭാഗം കൂടുതല്‍ മൃദുവായി ശരിയായ സ്ഥിതിയിലേക്ക് തിരിച്ച് വരും. ഇനി താനെ ശരിയായില്ലായെങ്കില്‍ ചൂട് വെള്ളമൊഴിച്ചതിന് ശേഷം ഉള്ളില്‍ നിന്നും ചെറുതായി തള്ളിയും പ്രശ്‌നം പരിഹരിക്കാം.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ചത്ത ബാറ്ററി

ഇന്ന് വരുന്ന മിക്ക കാറുകളും ബാറ്ററി തീര്‍ന്നാല്‍ പിന്നെ സ്റ്റാര്‍ട്ടാകില്ല. തണുപ്പ് കാലത്ത് കാര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ബാറ്ററി ചാര്‍ജ്ജ് തീരാന്‍ ഇടവരുത്തുക. ഒപ്പം ശരിയാംവിധമല്ലാത്ത മെയിന്റനന്‍സും കാലപ്പഴക്കവും ബാറ്ററിയുടെ ചാര്‍ജ്ജ് നഷ്ടപ്പെടുത്തും.

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

പ്രശ്‌നപരിഹാരം: 'ജമ്പ് സ്റ്റാര്‍ട്ടിംഗ്' എന്നാണ് ബാറ്ററി റീചാര്‍ജ്ജിംഗ് പ്രക്രിയ അറിയപ്പെടുന്നത്. ചാര്‍ജ്ജുള്ള ബാറ്ററിയോട് കൂടിയ മറ്റൊരു വാഹനമാണ് ഇതിന് ആവശ്യം.

  • രണ്ട് വാഹനങ്ങളും അടുത്തടുത്ത് പാര്‍ക്ക് ചെയ്യുക.
  • ചാര്‍ജ്ജുള്ള ബാറ്ററിയുടെ പോസിറ്റീവ് ടെര്‍മിനലിലേക്ക് ചുവപ്പ്/പോസിറ്റീവ് കേബിള്‍ കണക്ട് ചെയ്യുക. പ്രവര്‍ത്തന രഹിതമായ ബാറ്ററിയിലും സമാന രീതിയില്‍ കേബിള്‍ കണക്ട് ചെയ്യുക.
  • ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

    • ചാര്‍ജ്ജുള്ള ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മിനലിലേക്ക് ബ്ലാക്/നെഗറ്റീവ് കേബിള്‍ ബന്ധിപ്പിക്കുക. പ്രവര്‍ത്തന രഹിതമായ ബാറ്ററിയിലും സമാന രീതിയില്‍ കേബിള്‍ ബന്ധിപ്പിക്കുക.
    • പ്രവര്‍ത്തിക്കുന്ന ബാറ്ററിയോടെയുള്ള വാഹനം ആദ്യം സ്റ്റാര്‍ട്ട് ചെയ്യുക.
    • ഏതാനും മിനുട്ടുകള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമായ ബാറ്ററിയോടെയുള്ള വാഹനവും സ്റ്റാര്‍ട്ട് ചെയ്യുക.
    • ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

      • തുടര്‍ന്ന് 3-5 മിനുട്ട് വരെ ഇരു വാഹനങ്ങളും സ്റ്റാര്‍ട്ട് ചെയ്ത് തുടരുക.
      • ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്തതിന് ശേഷം കേബിളുകള്‍ എതിര്‍ക്രമത്തില്‍ അഴിച്ച് മാറ്റുക.
      • ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

        റേഡിയേറ്റര്‍ തകരാര്‍

        എഞ്ചിന്‍ താപം നിയന്ത്രിക്കുകയാണ് റേഡിയേറ്ററിന്റെ പ്രധാന കര്‍ത്തവ്യം. റേഡിയേറ്ററില്‍ എന്തെങ്കിലും തകരാര്‍ സംഭവിക്കുന്നത് എഞ്ചിന് തകര്‍ച്ചയ്ക്ക് വഴിതെളിക്കും. അതിനാല്‍ കാറില്‍ നല്‍കിയിട്ടുള്ള എഞ്ചിന്‍ താപം സൂചിപ്പിക്കുന്ന മീറ്ററില്‍ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കണം.

        ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

        പ്രശ്‌നപരിഹാരം: കാറില്‍ താപം വര്‍ധിക്കുന്നതായി അനുഭവപ്പെട്ടാല്‍ അടിയന്തരമായി കാര്‍ നിര്‍ത്തുക. ശേഷം കാറിന്റെ എല്ലാ വിന്‍ഡോ ഗ്ലാസുകളും പൂര്‍ണമായും താഴ്ത്തുക.

        ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

        പിന്നാലെ ഫ്രഷ് എയര്‍ മോഡില്‍ കാര്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എഞ്ചിനില്‍ നിന്നുള്ള താപം ഹീറ്റര്‍ മുഖേന ഇന്റീരിയറിലേക്ക് എത്തും. ഇത്തരത്തില്‍ താത്കാലികമായി റേഡിയേറ്റര്‍ തകരാറുകള്‍ ഒരുപരിധി വരെ പരിഹരിക്കാം.

        Trending DriveSpark YouTube Videos

        Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Car Problems And Simple Solutions. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X