കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കാര്‍പ്രേമികളെ സംബന്ധിച്ച് റോള്‍സ് റോയ്‌സ് എന്നും ഒരു കൗതുകമാണ്. അത്യാഢംബര ചക്രവര്‍ത്തിയായ റോള്‍സ് റോയ്‌സിനെ കുറിച്ച് പലകാര്യങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ കേട്ടതൊക്കെ സത്യമാണോ? പരിശോധിക്കാം —

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകില്ല'

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകില്ലെന്ന് നാം പരക്കെ കേള്‍ക്കാറുണ്ട്. പക്ഷെ ഇത് തെറ്റാണ്! വിശ്വാസ്യതയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് കാറുകളെ സംശയിക്കേണ്ടതില്ലെങ്കിലും, ബ്രേക്ക് ഡൗണ്‍ ആകില്ലെന്ന വാദം അസംബന്ധമാണ്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

റോള്‍സ് റോയ്‌സ് കാറുകള്‍ ബ്രേക്ക് ഡൗണ്‍ ആയ സംഭവങ്ങള്‍ രാജ്യാന്തര തലത്തില്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ഉത്തമ ഉദ്ദാഹരണമാണ് പ്രശസ്ത റിയാലിറ്റി ടെലിവിഷന്‍ നടി കിം കര്‍ദാഷിയന്റെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, കുറച്ച് നാളുകള്‍ക്ക് മുമ്പ് വഴിയരികെ ബ്രേക്ക് ഡൗണ്‍ ആയത്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'അങ്ങനെ എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ല'

ഉപഭോക്താവിന്റെ പൂര്‍ണ ചരിത്രം മനസിലാക്കിയതിന് ശേഷം മാത്രമാകും കാറിനെ നല്‍കണോ വേണ്ടയോ എന്നതില്‍ റോള്‍സ് റോയ്‌സ് തീരുമാനം എടുക്കുകയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

എന്നാല്‍ ഇതും തെറ്റാണ്. റോള്‍സ് റോയ്‌സ് വാങ്ങാന്‍ പണമുണ്ട് എങ്കില്‍, കമ്പനി സന്തോഷപൂര്‍വ്വം കാറിനെ നിങ്ങള്‍ക്ക് നല്‍കും. അതേസമയം മുമ്പ് മല്ലികാ ഷെരാവത്തിന് കാര്‍ നല്‍കാന്‍ റോള്‍സ് റോയ്‌സ് തയ്യാറായില്ല എന്ന പ്രചരണം ശക്തമാണ്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

എന്നാല്‍ കാര്‍ നിഷേധിച്ച സംഭവത്തിന് യാതൊരു തെളിവുമില്ല. കൂടാതെ പ്രചരണം വ്യാജമാണെന്ന് വ്യക്തിമാക്കി കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'റോള്‍സ് റോയ്‌സ് എന്നാല്‍ അടിമുടി ബ്രിട്ടണ്‍'

ഒരുപരിധി വരെ ഈ ധാരണ ശരിയാണ്. കമ്പനിയുടെ ഇംഗ്ലണ്ട് ഫാക്ടറിയില്‍ നിന്നുമാണ് കാറുകളെ റോള്‍സ് റോയ്‌സ് അണിനിരത്തുന്നത്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

എന്നാല്‍ റോള്‍സ് റോയ്‌സിന്റെ ജനനം ജര്‍മ്മനിയില്‍ നിന്നുമാണ്. ജര്‍മ്മന്‍ ഫാക്ടറിയില്‍ നിന്നുമാണ് കാറിനുള്ള അലൂമിനിയം ബോഡി പാനലുകള്‍ ഒരുങ്ങുന്നത്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'റോള്‍സ് റോയ്‌സിലുള്ള എസിയ്ക്ക് 30 ഫ്രിഡ്ജുകളുടെ കരുത്താണ്'

ഇത് കേവലം മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ്. റോള്‍സ് റോയ്‌സ് എസിയുടെ മികവ് കാര്യക്ഷമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ 30 ഫ്രിഡ്ജുകളോടുള്ള താരതമ്യം വസ്തുതാവിരുദ്ധമാണ്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'ശുദ്ധമായ വെള്ളിയില്‍ തീര്‍ത്തതാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി'

റോള്‍സ് റോയ്‌സിന്റെ മുഖമുദ്ര, 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ശുദ്ധമായ വെള്ളിയില്‍ ഒരുങ്ങിയതാണെന്ന മുമ്പ് കാര്‍പ്രേമികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീട് കമ്പനി തന്നെ ഇതില്‍ വ്യക്തത വരുത്തി.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഒരുങ്ങുന്നത് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ്. അതേസമയം, കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ ഉപയോഗിച്ച് വെള്ളിയിലോ, സ്വര്‍ണത്തിലോ തീര്‍ത്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസിയെ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുമെന്ന് മാത്രം.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'ക്ലോക്കിന്റെ ശബ്ദം മാത്രമാകും റോള്‍സ് റോയ്‌സില്‍ കേള്‍ക്കാന്‍ സാധിക്കുക'

കുറഞ്ഞ വേഗതയില്‍ ഈ പ്രസ്താവന ശരിയാണ്. എന്നാല്‍ ഉയര്‍ന്ന വേഗതയില്‍ ഒരല്‍പം ശബ്ദം ഉള്ളിലേക്ക് കടക്കും. ശബ്ദത്തിന്റെ കാര്യത്തില്‍ മറ്റ് ആഢംബര കാറുകളെ അപേക്ഷിച്ച് റോള്‍സ് റോയ്‌സ് ബഹുദൂരം മുന്നിലാണ്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

എന്നാല്‍ കേവലം ക്ലോക്കിന്റെ ശബ്ദം മാത്രമാണ് റോള്‍സ് റോയ്‌സില്‍ കേള്‍ക്കാന്‍ സാധിക്കുക എന്ന ധാരണ തെറ്റാണ്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

Recommended Video - Watch Now!
Skoda kodiaq Launched In India | In Malayalam - DriveSpark മലയാളം
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'കാറുകളെ റോള്‍സ് റോയ്‌സ് തിരിച്ച് വിളിക്കില്ല'

മികവുറ്റ കാറുകളെ അണിനിരത്തുന്ന റോള്‍സ് റോയ്‌സിന്, മോഡലുകളെ തിരികെ വിളിക്കേണ്ട ആവശ്യം ഇത് വരെയും വന്നിട്ടില്ലെന്ന വാദവും ശക്തമാണ്. എന്നാല്‍ 2015 ല്‍ ഗോസ്റ്റ് മോഡലുകളെ റോള്‍സ് റോയ്‌സ് തിരികെ വിളിച്ചിരുന്നു.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'റോള്‍സ് റോയ്‌സിനെ ടാക്‌സിയായി ഉപയോഗിക്കില്ല'

റോള്‍സ് റോയ്‌സുകള്‍ക്ക് ടാക്‌സി പരിവേഷം ലഭിച്ചിട്ടില്ല എന്ന വീരവാദവും തെറ്റാണ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ടാക്‌സിയായി റോള്‍സ് റോയ്‌സ് സേവനം അനുഷ്ടിക്കുന്നുണ്ട്.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

'ആഢംബര കാറുകളെ മാത്രമാണ് റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചിട്ടുള്ളത്'

യഥാര്‍ത്ഥത്തില്‍ റാലി കാറുകളില്‍ നിന്നുമാണ് റോള്‍സ് റോയ്‌സിന്റെ തുടക്കം.

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

മികവാര്‍ന്ന എഞ്ചിനൊപ്പമുള്ള കാറുകളെ അണിനിരത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതിന് വേണ്ടി, തുടക്കകാലത്ത് ഒട്ടനവധി റേസുകളിലും റോള്‍സ് റോയ്‌സ് പങ്കെടുത്ത് വിജയിച്ചിരുന്നു.

Most Read Articles

Malayalam
English summary
Biggest Myths About Rolls Royces. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X