15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

By Dijo Jackson

പുതിയ കാര്‍ ബുക്ക് ചെയ്ത് കൈയ്യില്‍ കിട്ടുന്നത് വരെ മിക്ക ഉപഭോക്താക്കള്‍ക്കും ഒരു ആകാംഷ നേരിടാറുണ്ട്. ഡീലര്‍ഷിപ്പില്‍ നിന്നും ഇസുസു വി-ക്രോസ് ബുക്ക് ചെയ്ത പൂനെ സ്വദേശി ശ്രീവര്‍ധന്‍ തപസ്വിയുടെ ആദ്യ നാളുകളും ഈ ആകാംഷയിലൂടെയാണ് കടന്നുപോയത്.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

പുതിയ വി-ക്രോസ് ഇന്ന് വരും, നാളെ വരും എന്ന പ്രതീക്ഷയില്‍ തപസ്വി ദിവസങ്ങള്‍ തള്ളി നീക്കി. എന്നാല്‍ 15.30 ലക്ഷം രൂപ പണമടച്ച് കാത്തിരുന്ന തപസ്വിയെ തേടിയെത്തിയത് ഡീലര്‍ഷിപ്പ് പൂട്ടിപ്പോയെന്ന വാര്‍ത്തയായിരുന്നു!

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

15 ലക്ഷം രൂപ വായ്പയെടുത്ത് ഡീലര്‍ഷിപ്പില്‍ അടച്ച പണത്തിന് ആര് ഉത്തരവാദിത്വം ഏല്‍ക്കും — ശ്രീവര്‍ധന്‍ തപസ്വിയെ അലട്ടിയ ചോദ്യമാണിത്. മുഴുവന്‍ പണമടച്ചിട്ടും തപസ്വിക്ക് പുതിയ വി-ക്രോസ് ലഭിച്ചില്ല.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ആശങ്ക നിര്‍മ്മാതാക്കളായ ഇസുസുവിനെ അറിയിച്ചപ്പോഴോ, പ്രശ്‌നം ഉപഭോക്താവും ഡീലര്‍ഷിപ്പും തമ്മിലാണെന്നാണ് നിസാരപൂര്‍വം കമ്പനി വ്യക്തമാക്കി. ഉപഭോക്താവിന് തെല്ലും വിലയില്ലെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ് പൂനെയില്‍ നിന്നും ഉയരുന്നത്.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

സംഭവം ഇങ്ങനെ —

2017 ഓഗസ്റ്റ് നാലിന് പൂനെയിലുള്ള വിരാജ് ഇസുസു ഡീലര്‍ഷിപ്പില്‍ നിന്നുമാണ് ശ്രീവര്‍ധന്‍ തപസ്വി പുതിയ വി-ക്രോസ് ബുക്ക് ചെയ്തത്. 15.30 ലക്ഷം രൂപ ബുക്കിംഗ് വേളയില്‍ തന്നെ തപസ്വി അടച്ചിരുന്നു.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ആക്‌സിസ് ബാങ്കില്‍ നിന്നുമുള്ള വായ്പ മുഖേനയാണ് സഹോദരന്റെ പേരില്‍ വി-ക്രോസിനെ തപസ്വി ബുക്ക് ചെയ്തത്.

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

വായ്പാതുക ലഭിച്ച് രണ്ട് ദിവസത്തിനകം വി-ക്രോസിന്റെ ഡെലിവറി നടത്തുമെന്നാണ് ഡീലര്‍ തപസ്വിയോട് അറിയിച്ചിരുന്നതും. ഇത് വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ കടന്നുപോയി.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

എന്നാല്‍ പറഞ്ഞ തിയ്യതിക്ക് വി-ക്രോസിനെ നല്‍കാന്‍ ഡീലര്‍ഷിപ്പിന് സാധിച്ചില്ല. ആകാംഷ ആശങ്കയ്ക്ക് വഴിമാറിയപ്പോള്‍ വിഷയത്തില്‍ ഡീലര്‍ഷിപ്പുമായി തപസ്വി ബന്ധപ്പെട്ടു.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

2017 ഓഗസ്റ്റ് 25 ന് തന്നെ വി-ക്രോസിനെ ഡെലിവറി ചെയ്യുമെന്ന് പിന്നാലെ ഡീലര്‍ഷിപ്പ് അധികൃതര്‍ തപസ്വിയെ അറിയിച്ചു. ഒപ്പം വാഹനം ഡെലിവര്‍ ചെയ്യാന്‍ കാലതാമസം നേരിട്ടതിനാല്‍ ആദ്യ ഇഎംഐ അടവ് ഡീലര്‍ഷിപ്പ് വഹിക്കുമെന്നും അധികൃതര്‍ തപസ്വിക്ക് ഉറപ്പ് നല്‍കി.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

എന്നാല്‍ ഉറപ്പ് വാക്കുകളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ പറഞ്ഞ തിയ്യതിയില്‍ തപസ്വിക്ക് വാഹനം ലഭിച്ചില്ല. ചില ആഭ്യന്തര പ്രശ്‌നങ്ങളാണ് ഡെലിവറി വൈകാന്‍ കാരണമെന്ന് ഡീലര്‍ഷിപ്പ് തപസ്വിയെ തുടരെ അറിയിച്ചു.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

എന്നാല്‍ 2017 സെപ്തംബര്‍ 16 ന് പത്രത്തില്‍ ഇസുസു നല്‍കിയ അറിയിപ്പ് അക്ഷരാര്‍ത്ഥത്തിലാണ് തപസ്വിയെ ഞെട്ടിച്ചത്. സെപ്തംബര്‍ 12 മുതല്‍ വിരാജ് ഡീലര്‍ഷിപ്പുമായുള്ള കരാര്‍ ഇസുസു നിര്‍ത്തലാക്കിയതായി കമ്പനി വ്യക്തമാക്കി.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ഇതോടെ 15 ലക്ഷം രൂപ വായ്പയെടുത്ത് ഡീലര്‍ഷിപ്പില്‍ അടച്ച പണത്തിന് ആര് ഉത്തരവാദിത്വം ഏല്‍ക്കുമെന്ന ആശങ്കയിലായി തപസ്വിയും.

Trending On DriveSpark Malayalam:

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

വിഷയത്തില്‍ നീക്കുപോക്കില്ലെന്ന് തിരിച്ചറിഞ്ഞ തപസ്വി ഡിസംബര്‍ 20 ന് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചു. എന്നാല്‍ വാദം കേള്‍ക്കാന്‍ ഡീലര്‍ഷിപ്പ് പ്രതിനിധികള്‍ എത്തിയില്ല.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

പ്രശ്‌നം ഉപഭോക്താവും ഡീലര്‍ഷിപ്പുമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയില്‍ ഇസുസു നല്‍കിയ മറുപടിയാണ് തപസ്വിയെ അമ്പരിപ്പിച്ചത്. വാഹനം ഡെലിവര്‍ ചെയ്യാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും നിര്‍മ്മാതാവിന് എങ്ങനെ ഒഴിഞ്ഞു മാറാന്‍ സാധിക്കുമെന്നാണ് തപസ്വിയുടെ ചോദ്യം.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

കരാര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ഡെലിവറിയില്‍ അനിശ്ചിതത്വം തുടരുന്ന ബുക്കിംഗ് വിവരങ്ങള്‍ കൈമാറാന്‍ ഡീലര്‍ഷിപ്പിനോട് ഇസുസു ആവശ്യപ്പെട്ടിരുന്നു.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ഓഗസ്റ്റ് 24 നകം ഡെലിവറി നടത്താന്‍ ഡീലര്‍ഷിപ്പിന് സാധിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാന്‍ കമ്പനി ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് ഡീലര്‍ഷിപ്പിന് നല്‍കിയ കത്തില്‍ ഇസുസു വ്യക്തമാക്കിയത്.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

എന്നാല്‍ തപസ്വിയുടെ വിഷയത്തില്‍ നിന്നും കൈകഴുകാനുള്ള ശ്രമമാണ് ഇസുസു അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. മുഴുവന്‍ പണമടച്ച് വി-ക്രോസിനെ തപസ്വി ബുക്ക് ചെയ്യുമ്പോള്‍ വിരാജ് ഇസുസു എന്ന ഡീലര്‍ഷിപ്പ് കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളായിരുന്നു.

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

എന്തായാലും വി-ക്രോസിനെ ലഭിച്ചില്ലെങ്കിലും എടുത്ത വായ്പയ്ക്ക് മുടങ്ങാതെ ഇഎംഐ തവണ അടയ്ക്കുകയാണ് ഇപ്പോള്‍ ശ്രീവര്‍ധന്‍ തപസ്വി.

Source: TeamBHP

Trending On DriveSpark Malayalam:

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Paid 15 lakhs For An Isuzu V-Cross, Dealer Shuts Down. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X