കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

കാഴ്ചഭംഗി മാത്രമാണോ വിപണിയില്‍ കാറുകള്‍ ഹിറ്റാകാനുള്ള സൂത്രവാക്യം? ഈ ധാരണയും വെച്ചാണ് ചില കാറുകള്‍ ഇന്ത്യയിലേക്ക് കടന്നെത്തിയത്. എന്നാല്‍ ഏറെ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമെന്തെന്ന് അവര്‍ തിരിച്ചറിഞ്ഞു.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ആള്‍ട്ടോ കാലങ്ങളായി ഇടംപിടിക്കാന്‍ കാരണം മോഹിപ്പിക്കുന്ന മനോഹാരിതയല്ല! കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ അമ്പെ പരാജയപ്പെട്ട ചില കാറുകളെ പരിശോധിക്കാം —

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ഫിയറ്റ് പുന്തോ ഇവോ

കാഴ്ചയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാന്‍ പുന്തോ ഇവോയ്ക്ക് സാധിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്രമേല്‍ തിളക്കത്തോടെയാണ് ഫിയറ്റ് പുന്തോ ഇവോ വിപണിയില്‍ പ്രത്യക്ഷപ്പെട്ടത്.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

എന്നാല്‍ ഇതേ തിളക്കം വില്‍പനയില്‍ കാഴ്ചവെക്കാന്‍ കാറിന് സാധിച്ചില്ല. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ദുഷ്‌പേരാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ പുന്തോ ഇവോയ്ക്ക് വിനയായത്.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

എന്നാല്‍ പരിശോധിച്ചാലോ, വിപണിയില്‍ ലഭ്യമായ ഏറ്റവും ദൃഢമേറിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് പുന്തോ ഇവോ. മികവേറിയ ഡ്രൈവും ഹാന്‍ഡ്‌ലിംഗുമാണ്പുന്തോ ഇവോ കാഴ്ചവെക്കുന്നത്.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ഫോര്‍ഡ് ഫിയസ്റ്റ

ഒരു കോണില്‍ ആസ്റ്റണ്‍ മാര്‍ട്ടിനെ അനുസ്മരിപ്പിച്ചാണ് ഫിയസ്റ്റ് ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യന്‍ തീരമണഞ്ഞത്. എന്നാല്‍ സെഡാന്‍ ശ്രേണിയില്‍ ഇങ്ങനെയൊരു കാറുണ്ടെന്ന് ഉപഭോക്താക്കള്‍ സൗകര്യപൂര്‍വം മറന്നു കളഞ്ഞു.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

വില്‍പനയില്‍ ശരാശരിയില്‍ ഒതുങ്ങാനായിരുന്നു വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ ഫിയസ്റ്റയുടെ വിധി. സ്റ്റീയറിംഗ്, ഹാന്‍ഡ്‌ലിംഗ്, സസ്‌പെന്‍ഷന്‍ - ഈ മൂന്ന് ഘടകങ്ങളാണ് ഫിയസ്റ്റയുടെ യഥാര്‍ത്ഥ കരുത്ത്.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

എന്നാല്‍ ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്കും സ്‌കോഡ റാപിഡുകള്‍ക്കും പിന്നാലെ ഏറിയ പങ്ക് ഉപഭോക്താക്കളും കണ്ണെത്തിച്ചതോടെ ഫിയസ്റ്റ എന്ന തിളക്കം ഇന്ത്യന്‍ വിപണിയില്‍ അസ്തമിച്ചു.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ഫിയറ്റ് ലിനിയ

ഇറ്റാലിയന്‍ കരവിരുത് വെളിപ്പെടുത്തിയ മറ്റൊരു അവതാരമാണ് ലിനിയ. എന്നാല്‍ വിപണിയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ മറ്റ് ഫിയറ്റ് കാറുകളെ പോലെ ലിനിയക്കും സാധിച്ചില്ല.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

പ്രശസ്തമായ 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനെ ലിനിയയില്‍ നല്‍കാന്‍ ഫിയറ്റ് വിമുഖത കാണിച്ചതും മോഡലിന് തിരിച്ചടിയായി. എന്നാല്‍ എല്ലാ കുറവുകളും പരിഹരിച്ച് പുതിയ ലിനിയയെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫിയറ്റ്.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

റെനോ ഫ്‌ളുവന്‍സ്

വിപണിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിട്ടും അതിദാരുണമായി പരാജയപ്പെട്ട ഡി-സെഗ്മന്റ് സെഡാനാണ് റെനോ ഫ്‌ളുവന്‍സ്. വില്‍പനയില്‍ ഇഴഞ്ഞ ഫ്‌ളുവന്‍സിന്റെ പെട്ടിയില്‍ അവസാന ആണിക്കല്ലായാണ് പരിഷ്‌കരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഭവിച്ചത്.

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ഗ്രാന്‍ഡ് വിറ്റാര

20 ലക്ഷം രൂപയ്ക്ക് എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര വന്നത്. എന്നാല്‍ ടൊയോട്ടയും ഹോണ്ടയും അടക്കി വാഴുന്ന എസ് യു വി നിരയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള മാരുതിയുടെ ശ്രമം അതിമോഹമായി ഭവിച്ചു.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

പ്രീമിയം കാറുകളുടെ പോരില്‍ തങ്ങള്‍ ബഹുദൂരം പിന്നിലാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതിയ്ക്ക് നല്‍കിയത്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലും ഒരുങ്ങിയ ഗ്രാന്‍ഡ് വിറ്റാര മാരുതി കണ്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു.

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

കിസാഷി

രാജ്യാന്തര വിപണിയിലും, ഇന്ത്യന്‍ വിപണിയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ മാരുതിയുടെ കാറാണ് കിസാഷി. 15 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കിസാഷിയെ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ശ്രമിച്ച മാരുതിയ്ക്ക് പക്ഷെ പിഴച്ചു. ഇന്ധനക്ഷമതയാണ് കിസാഷിയുടെ കാര്യത്തില്‍ തിരിച്ചടിയായത്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Beautiful Flop Cars In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X