ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

By Dijo Jackson

ഒന്നിന് പിറകെ ഒന്നായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക് കടന്നുവരികയാണോ? എസ്സാര്‍ ഗ്രൂപ്പ് തലവന്‍ പ്രശാന്ത് റൂയയ്ക്ക് പിന്നാലെ സിനിമാതാരം റിതേഷ് ദേശ്മുഖും ടെസ്‌ല കാറിന്റെ ഉടമയായിരിക്കുകയാണ്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

40 ആം ജന്മദിനത്തില്‍ ഭാര്യ ജെനിലീയ ഡിസൂസയുടെ പിറന്നാള്‍ സമ്മാനമാണ് റിതേഷ് ദേശ്മുഖിന്റെ ടെസ്‌ല മോഡല്‍ എക്‌സ്. തന്നെ ഞെട്ടിച്ച് ജെനിലീയ സമ്മാനിച്ച ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവിയുടെ ചിത്രം റിതേഷ് ദേശ്മുഖ് തന്നെയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ഒരു നാല്പതുകാരനെ ഇരുപതുകാരനായി തോന്നിപ്പിക്കുന്ന തരത്തിലാണ് ജെനീലിയയുടെ സമ്മാനമെന്നും ചിത്രത്തിന് താഴെ താരം അടിക്കുറിപ്പ് നല്‍കി.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

കേന്ദ്ര മന്ത്രിയും മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ് ദേശ്മുഖ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

നേരത്തെ എസ്സാര്‍ തലവന്‍ പ്രശാന്ത് റൂയിയും ടെസ്‌ല മോഡല്‍ എക്‌സിനെയാണ് സ്വന്തമാക്കിയത്. അതേസമയം റിതേഷിന്റെ ടെസ്‌ല മോഡല്‍ എക്‌സ് ഇന്ത്യന്‍ തീരമണയുമോ എന്നതില്‍ സ്ഥിരീകരണമില്ല.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

ഡീപ് റെഡ് മെറ്റാലിക് നിറത്തില്‍ റിതേഷിന് ലഭിച്ചിരിക്കുന്ന മോഡല്‍ എക്‌സ് ടെസ്‌ല നിരയില്‍ നിന്നുള്ള ഏക എസ്‌യുവിയാണ്. രാജ്യാന്തര വിപണിയില്‍ 130,000 ഡോളറാണ് (ഏകദേശം 83.46 ലക്ഷം രൂപ) ടെസ്‌ല എസ്‌യുവിയുടെ വില.

Trending On DriveSpark Malayalam:

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

ടെസ്‌ല നിരയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്ന് കൂടിയാണ് മോഡല്‍ എക്സ്. അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്‌ല മോഡല്‍ എക്‌സ് അണിനിരക്കുന്നത്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്‌സില്‍ ടെസ്‌ല പിന്തുടരുന്നതും. സെഡാന്‍ പരിവേഷത്തിലാണ് മോഡല്‍ എക്‌സ് എസ് യു വിയുടെ ഇന്റീരിയര്‍.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

വിശാലമായ അകത്തളം ഒരുങ്ങിയ 7 സീറ്റര്‍ എസ് യു വിയാണ് മോഡല്‍ എക്‌സ്. ഫ്രണ്ട്, റിയര്‍ ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മോഡല്‍ എക്‌സിലുള്ളത്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ പശ്ചാത്തലത്തില്‍ എസ് യു വിയുടെ മുന്‍ചക്രങ്ങള്‍ക്ക് 255 bhp കരുത്ത് ലഭിക്കുമ്പോള്‍, 496 bhp കരുത്താണ് പിന്‍ചക്രങ്ങള്‍ക്ക് പരമാവധി ലഭിക്കുക.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ ആകെത്തുകയായി 967 Nm torque ഉം മോഡല്‍ എക്‌സിന് ലഭിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ് യു വിയുടെ ബേസ് 90D വേരിയന്റിന് വേണ്ടത് കേവലം 4.8 സെക്കന്‍ഡുകളാണ്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

ഉയര്‍ന്ന P90D വേരിയന്റ് 3.8 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ ഈ വേഗത കൈവരിക്കും. ഇതും പോരായെന്നുണ്ടെങ്കില്‍ ടോപ് വേരിയന്റ് P90D 3.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത പിന്നിടും!

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

250 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ പരമാവധി വേഗത. സെമി ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനമായ ഓട്ടോ പൈലറ്റ് ഫീച്ചറിലാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ വരവ്.

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

സമീപ ഭാവിയില്‍ തന്നെ ടെസ്‌ല കാറുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, December 20, 2017, 11:47 [IST]
English summary
Actor Genelia D'Souza Gifts Tesla Model X Electric SUV To Husband Ritesh Deshmukh For His Birthday. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X