ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

Written By:

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ - ഇതായിരുന്നു ഫ്രഞ്ച് നിര്‍മ്മാതാക്കളായ ബുഗാട്ടി കണ്ട സ്വപ്‌നം. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത പിന്നിടുന്ന കാറിനെ വികസിപ്പിക്കുകയാണ് തങ്ങളെന്ന് ബുഗാട്ടി വെളിപ്പെടുത്തിയപ്പോള്‍ ലോകം ഒന്നടങ്കം ആദ്യം പരിഹസിച്ചു.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

എന്നാല്‍ വേഗതയ്ക്ക് പുതിയ നിര്‍വചനം നല്‍കി ബുഗാട്ടി അവതരിപ്പിച്ച വെയ്‌റോണ്‍ രാജ്യാന്തര സമൂഹത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളില്‍ ഒന്നായി വെയ്‌റോണ്‍ അറിയപ്പെടാന്‍ ഏറെ കാലതാമസവും നേരിട്ടില്ല.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

ആകെമൊത്തം 450 വെയ്‌റോണുകളെയാണ് ബുഗാട്ടി വിറ്റത്. ബുഗാട്ടിയുടെ അത്യപൂര്‍വ സൂപ്പര്‍കാറിനെ സ്വന്തമാക്കാന്‍ രാജ്യാന്തര ഉപഭോക്താക്കള്‍ അന്യോന്യം മത്സരിക്കവെ ഒറിജിനലിനെ 'വെല്ലുന്ന' വെയ്‌റോണ്‍ പകര്‍പ്പുകള്‍ അവതരിപ്പിച്ചാണ് ചില വിരുതന്മാര്‍ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

താരത്തിളക്കം നേടിയ ചില 'ഇന്ത്യന്‍ നിര്‍മ്മിത വെയ്‌റോണുകള്‍' —

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?

Recommended Video - Watch Now!
This McLaren 720S Costs Only 30 Bitcoins While Others Cost $285,000
ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

വെയ്‌റോണായി മാറിയ ഹോണ്ട സിറ്റി

ദൂരകാഴ്ചയില്‍ സാക്ഷാല്‍ ബുഗാട്ടിയാണ് ഈ കസ്റ്റം ഹോണ്ട സിറ്റി. എന്നാല്‍ അടുത്തുനിന്ന് നോക്കിയാല്‍ വ്യത്യാസം തിരിച്ചറിയാവുന്നതേയുള്ളു.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

പുറം മോഡിയ്ക്ക് ഒപ്പം അകത്തളത്തും വെയ്‌റോണിനെ പ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ സൃഷ്ടാക്കള്‍ നടത്തിയിട്ടുണ്ട്. വെയ്‌റോണിന് സമാനമായി ക്വാഡ് ടര്‍ബ്ബോ എഞ്ചിനും കസ്റ്റം സിറ്റിയുടെ പിന്‍വശത്ത് ഒരുങ്ങിയെന്നത് ശ്രദ്ധേയം.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

കേവലം കാഴ്ചഭംഗി മാത്രമാണ് ഈ വ്യാജ എഞ്ചിന്‍ ലക്ഷ്യമിടുന്നത്. ഒപ്പം പുതുക്കിയ ഡാഷ്‌ബോര്‍ഡും സ്റ്റീയറിംഗ് വീലും കസ്റ്റം സിറ്റിയുടെ ലുക്കിന് പിന്തുണയേകിയിട്ടുണ്ട്.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

വെയ്‌റോണായി മാറിയ ടാറ്റ നാനോ

കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നാം. എന്നാല്‍ നാനോയ്ക്കും വെയ്‌റോണായി മാറാമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ ബുഗാട്ടി വെയ്‌റോണായി മാറിയ ഈ കസ്റ്റം നാനോ വലിയ 'ദുരന്തമല്ല'.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

ഇന്റീരിയറിലേക്ക് ബുഗാട്ടിയുടെ ആഢംബരം പകര്‍ത്താനുള്ള ശ്രമം ഒരല്‍പം അതിമോഹമല്ലേ എന്ന് തോന്നിയേക്കാം. ലെതര്‍-വുഡ് തീമിലാണ് കസ്റ്റം നാനോയുടെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

എന്നാല്‍ ഡാഷ്‌ബോര്‍ഡിന് നടുവിലായുള്ള നാനോയുടെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ താളപ്പിഴവെന്ന പോലെ അകത്തളത്ത് നിലകൊള്ളുന്നുണ്ട്.

Trending On DriveSpark Malayalam:

ഏഴ് ലക്ഷം രൂപയ്ക്ക് ഒരു മെര്‍സിഡീസ് ജി-വാഗണ്‍; രൂപം മാറി മഹീന്ദ്ര ബൊലേറോ

റോഡില്‍ ബൈക്ക് റൈഡറുടെ 'അഭ്യാസം'; പാഠം പഠിപ്പിക്കാന്‍ ഉറച്ച് കാര്‍ ഡ്രൈവറും - ഒടുവില്‍ സംഭവിച്ചത്!

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

കാഴ്ചയില്‍ തനി ബുഗാട്ടി വെയ്റോണാണ് ഈ മാരുതി എസ്റ്റീം. യഥാര്‍ത്ഥ ബുഗാട്ടി വെയ്റോണ്‍ ഒരുങ്ങുന്നത് 8.0 ലിറ്റര്‍ W16 ക്വാഡ്-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണെങ്കില്‍ എസ്റ്റീമില്‍ ഒരുങ്ങിയ ഈ വെയ്റോണ്‍ എത്തുന്നത് 1.3 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ്.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

വെയ്റോണിന് സമാനമായ വലുപ്പമേറിയ റിയര്‍ വിംഗ് എസ്റ്റീമിന്റെ ബുഗാട്ടി പരിവേഷത്തിന് മാറ്റ് പകരുന്നുണ്ട്. മണിക്കൂറില്‍ 400 കിലോമീറ്ററിന് മേലെ വേഗതയില്‍ കുതിക്കുന്ന വെയ്റോണിന് ഡൗണ്‍ഫോഴ്സ് ഏകുകയാണ് യഥാര്‍ത്ഥ റിയര്‍ വിംഗിന്റെ ലക്ഷ്യം.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

എന്തായാലും കസ്റ്റം മോഡലിന്റെ A-Pillar ഉം, വിന്‍ഡ്ഷീല്‍ഡും, ഉയര്‍ന്ന റൂഫ്ലൈനുമെല്ലാം മാരുതിയുടെ മുഖമുദ്ര കൈവെടിഞ്ഞിട്ടില്ല.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

വീണ്ടും വെയ്‌റോണായി മാറിയ ടാറ്റ നാനോ

ഇന്ത്യ കണ്ട ആദ്യ വെയ്‌റോണ്‍ റെപ്ലിക്കയാണിത്. പ്രശസ്ത കാര്‍ ഡിസൈനര്‍ ദിലീപ് ഛാബ്രിയയാണ് ഈ നാനോയെ ബുഗാട്ടി വെയ്‌റോണാക്കി രൂപം മാറ്റിയത്.

ബുഗാട്ടിയായി മാറിയ മാരുതിയും ടാറ്റയും; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

എന്തായാലും കാഴ്ചയില്‍ വെയ്‌റോണിനോട് നീതി പുലര്‍ത്താന്‍ ദിലീപ് ഛാബ്രിയ രൂപ കല്‍പന ചെയ്ത നാനോയ്ക്ക് സാധിച്ചിട്ടുണ്ട്.

Image Source: SfCarz, MotorBeam, TeamBHP

Trending On DriveSpark Malayalam:

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു - ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Bugatti Veyron Replicas From India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark