ഏഴ് ലക്ഷം രൂപയ്ക്ക് ഒരു മെര്‍സിഡീസ് ജി-വാഗണ്‍; രൂപം മാറി മഹീന്ദ്ര ബൊലേറോ
ഇന്ത്യയില്‍ ആഢംബരത്തിന്റെ അവസാന വാക്ക് ഇപ്പോഴും മെര്‍സിഡീസ് തന്നെയാണ്. മെര്‍സിഡീസ് കാറുകളിലേക്ക് ചേക്കേറാനുള്ള കാര്‍പ്രേമികളുടെ പലകുറി ശ്രമങ്ങള്‍ക്ക് രാജ്യം അമ്പരപ്പോടെയാണ് സാക്ഷ്യം വഹിച്ച് വരുന്നത്.

ഈ നിരയിലേക്കാണ് ഇപ്പോള്‍ മെര്‍സിഡീസ് ജി-വാഗണായി മാറിയ മഹീന്ദ്ര ബൊലേറോ കടന്നെത്തിയിരിക്കുന്നതും. കോയമ്പത്തൂര്‍ ആസ്ഥാനമായ ജീപ് സ്റ്റുഡിയോയാണ് പുതിയ കരവിരുതിന്റെ സൃഷ്ടാക്കള്‍.
Recommended Video


കാഴ്ചയില്‍ തനി മെര്‍സിഡീസ് ജി-വാഗണാണ് ഈ കസ്റ്റം ബൊലേറോ. 7.35 ലക്ഷം രൂപ ചെലവിലാണ് ബൊലേറോയെ മെര്‍സിഡീസാക്കി ജീപ് സ്റ്റുഡിയോ മാറ്റിയത്.

ജി-വാഗണിന് സമാനമായ ബോക്‌സി ഘടനയില്‍ തന്നെയാണ് ബൊലേറോയുടെ പരിണാമം. ജി-വാഗണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പുതിയ പാനലുകള്‍, ബമ്പറുകള്‍, ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, ബോണറ്റ്, ഗ്രില്‍ എന്നിവയാണ് കസ്റ്റം ബൊലേറോയില്‍ ഒരുങ്ങിയിരിക്കുന്നത്.

ബൊലേറോയ്ക്ക് ലഭിച്ച ജി-വാഗണ്‍ ബാഡ്ജുകള്‍, വീല്‍ ആര്‍ച്ച് ഫ്‌ളെയറുകള്‍, ORVM കള്‍, സ്‌പെയര്‍ വീല്‍ കവര്‍, റണിംഗ് ബോര്‍ഡ് എന്നിവ മെര്‍സിഡീസ് എന്ന സങ്കല്‍പത്തോട് ഒരുപരിധി വരെ നീതി പുലര്‍ത്തുന്നുണ്ട്.

എംഎല്‍ ക്ലാസില്‍ നിന്നും കടമെടുത്ത ടയറുകളാണ് കസ്റ്റം ബൊലേറോയ്ക്ക് ജീപ് സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. പുറംമോഡിയ്ക്ക് ഒപ്പം അകത്തളത്തിലേക്കും മെര്‍സിഡീസിന്റെ പ്രതിച്ഛായ കൊണ്ടുവരാന്‍ ജീപ് സ്റ്റുഡിയോ ശ്രമിച്ചിട്ടുണ്ട്.
Trending On DriveSpark Malayalam:
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ആഢംബര തുളുമ്പുന്ന ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് പ്രധാന ഇന്റീരിയര്‍ ആകര്‍ഷണം. അതേസമയം 40,000 രൂപയോളമാണ് ഇന്റീരിയര്‍ വര്‍ക്കുകളുടെ ചെലവ്.

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 2.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര ബൊലേറോ അണിനിരക്കുന്നത്. കാഴ്ചയില്‍ ജി-വാഗണാണെന്ന് തോന്നിപ്പിക്കുമെങ്കിലും ആകാര വലുപ്പത്തില്‍ കസ്റ്റം ബൊലേറോ ഒരല്‍പം പിന്നിലാണ്.

നാല് മാസം കൊണ്ടാണ് ബൊലേറോയെ മെര്‍സിഡീസ് ജി-വാഗണാക്കി ജീപ് സ്റ്റുഡിയോ മാറ്റിയത്. നേരത്തെ ജീപ് സ്റ്റുഡിയോയിൽ നിന്നും പുറത്ത് വന്ന കസ്റ്റം ഫോഴ്സ് ഗൂർഖയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെർസിഡീസ് ജി-വാഗൺ പരിവേഷത്തിലാണ് ഗൂർഖയെയും ജീപ് സ്റ്റുഡിയോ മുമ്പ് അണിനിരത്തിയത്.
Trending On DriveSpark Malayalam:
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം
കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








