ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

Written By:

ഇന്ത്യയ്ക്ക് ഒരു ദിലീപ് ഛാബ്രിയ മാത്രമല്ല ഉള്ളതെന്ന് പറഞ്ഞു വെയ്ക്കുകയാണ് ഹൈദരാബാദില്‍ നിന്നുള്ള എസ്എഫ് കാര്‍സ്. കാര്‍ മോഡിഫിക്കേഷന്റെ അവസാന വാക്ക് കേവലം ഡിസി ഡിസൈന്‍സ് അല്ല - എസ്എഫ് കാര്‍സിന്റെ ബുഗാറ്റി വെയ്‌റോണ്‍ പറയുന്നതും ഇതാണ്.

To Follow DriveSpark On Facebook, Click The Like Button
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ബജറ്റ് കാറുകളെ സൂപ്പര്‍കാറുകളാക്കുന്ന ചെപ്പടി വിദ്യകള്‍ ഇന്ത്യന്‍ കാര്‍പ്രേമികള്‍ ഒത്തിരി കണ്ടിട്ടുണ്ടാകും. ഫെരാരി 430 ആയി മാറിയ ടൊയോട്ട കൊറോളയും, റേഞ്ച് റോവര്‍ ഇവോഖായി മാറിയ ടാറ്റ സഫാരിയുമെല്ലാം ഇന്ത്യന്‍ കരവിരുതിനുള്ള ഉദ്ദാഹരണങ്ങളാണ്.

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

എന്നാല്‍ എസ്എഫ് കാര്‍സിന്റെ ബുഗാറ്റി വെയ്‌റോണ്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ബുഗാറ്റി വെയ്‌റോണ്‍ എന്ന മാരുതി എസ്റ്റീം

വായിച്ചത് ശരിയാണ്. മുകളില്‍ കാണുന്ന ബുഗാറ്റി വെയ്‌റോണ്‍ ശരിക്കും മാരുതി സുസൂക്കി എസ്റ്റീമാണ്. എന്നാൽ കാഴ്ചയില്‍ തനി ബുഗാറ്റി വെയ്‌റോണാണ് ഈ മാരുതി എസ്റ്റീം.

Recommended Video - Watch Now!
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

യഥാര്‍ത്ഥ ബുഗാറ്റി വെയ്‌റോണ്‍ ഒരുങ്ങുന്നത് 8.0 ലിറ്റര്‍ W16 ക്വാഡ്-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണെങ്കില്‍, എസ്റ്റീമില്‍ ഒരുങ്ങിയ ഈ ബുഗാറ്റി വെയ്‌റോണ്‍ എത്തുന്നത് 1.3 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ്.

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

വെയ്‌റോണിന് സമാനമായ വലുപ്പമേറിയ റിയര്‍ വിംഗ്, എസ്റ്റീമിന്റെ ബുഗാറ്റി പരിവേഷത്തിന് മാറ്റ് പകരുന്നു. മണിക്കൂറില്‍ 400 കിലോമീറ്ററിന് മേലെ വേഗതയില്‍ കുതിക്കുന്ന വെയ്‌റോണിന് ഡൗണ്‍ഫോഴ്‌സ് ഏകുകയാണ് യഥാര്‍ത്ഥ റിയര്‍ വിംഗിന്റെ ലക്ഷ്യം.

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

എന്തായാലും കസ്റ്റം മോഡലിന്റെ A-Pillar ഉം, വിന്‍ഡ്ഷീല്‍ഡും, ഉയര്‍ന്ന റൂഫ്‌ലൈനുമെല്ലാം മാരുതിയുടെ മുഖമുദ്ര കൈവെടിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

2015 മാര്‍ച്ചിലാണ് വെയ്‌റോണിന്റെ ഉത്പാദനം ബുഗാറ്റി ഔദ്യോഗികമായി നിര്‍ത്തിയത്.

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ബുഗാറ്റി വെയ്‌റോണിന്റെ സ്ഥാനം പിന്നീട് ബുഗാറ്റി ഷിറോണ്‍ കരസ്ഥമാക്കിയെങ്കിലും ഇന്നും ഓട്ടോ പ്രേമികളെ വിസ്മയിച്ച കാറുകളില്‍ മുന്‍പന്തിയിലാണ് ബുട്ടാറ്റി വെയ്‌റോണ്‍.

English summary
This Bugatti Veyron is actually a Maruti Esteem. Read in Malayalam.
Story first published: Wednesday, September 6, 2017, 19:10 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark