ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

Written By:

ഓഫ്-റോഡിംഗിന്റെ കാര്യത്തില്‍ ജീപിന് ഒരു എതിരാളിയുണ്ടോ? കാലങ്ങളായി ജീപിന്റെ മുഖമുദ്രയാണ് ഓഫ്-റോഡിംഗ്. ചെളി പുരണ്ട് പരുക്കന്‍ ലുക്കില്‍ കുന്നും മലയും താണ്ടുന്ന ജീപുകള്‍, ഓഫ്-റോഡ് പ്രേമികള്‍ക്ക് ലഹരിയാണ്.

To Follow DriveSpark On Facebook, Click The Like Button
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

ഇതൊക്കെയാണെങ്കിലും, അടിതെറ്റിയാല്‍ ആനയും വീഴുമെന്ന പ്രയോഗം ജീപിനും ബാധകമാണ്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍ കെട്ടില്‍ നടന്ന മഡ്‌ഫെസ്റ്റ് 3 യില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്.

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

ഏത് ദുഷ്കര സാഹചര്യവും മറികടക്കാൻ റാംഗ്ലറിന് പറ്റുമെന്ന വിശ്വാസം ശക്തമായി നിലകൊള്ളവെ, ചെളിയില്‍ നിന്നും പുറത്ത് കടക്കാന്‍ പെടാപാട് പെടുന്ന ജീപ് റാംഗ്ലറിനെയാണ് വീഡിയോ ചൂണ്ടിക്കാട്ടുന്നത്.

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

ചെളിയില്‍ നിന്നും മുന്നോട്ട് നീങ്ങാന്‍, റാംഗ്ലര്‍ ഡ്രൈവര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വിജയിച്ചില്ല. പിന്നാലെയാണ് മഹീന്ദ്ര ഥാര്‍ എത്തിയത്.

Recommended Video
2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

ചെളിയില്‍ നിന്നും റാംഗ്ലറിനെ വലിച്ച് കയറ്റുന്ന മഹീന്ദ്ര ഥാറിന്റെ ദൃശ്യങ്ങള്‍, ഒരുപക്ഷെ ജീപ് ആരാധകരെ നിരാശപ്പെടുത്തും.

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

197 bhp കരുത്തും 460 Nm torque ഉം ഏകുന്ന 2.8 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലുള്ള ജീപ് റാംഗ്ലറാണ് നിര്‍ഭാഗ്യവശാല്‍ ചെളിയില്‍ കുടുങ്ങിയത്. രക്ഷയ്ക്കായി എത്തിയ മഹീന്ദ്ര ഥാറിലാകട്ടെ, 105 bhp കരുത്തും 247 Nm torque ഉം ഏകുന്ന 2.5 ലിറ്റര്‍ CRDe എഞ്ചിനാണ് ഇടംപിടിക്കുന്നതും.

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

അതേസമയം, ഓഫ്-റോഡിംഗിനായി പ്രത്യേകം മോഡിഫൈ ചെയ്യപ്പെട്ട മഹീന്ദ്ര ഥാറാണ് റാംഗ്ലറിന്റെ രക്ഷയ്ക്ക് എത്തിയതെന്നും വീഡിയോ വെളിപ്പെടുത്തുന്നു.

മഡ് ടെറെയ്ന്‍ ടയറുകളില്‍ ഒരുങ്ങിയതാണ് ഈ ഥാര്‍. മറുഭാഗത്ത്, കമ്പനി പതിപ്പില്‍ എത്തിയതാണ് ജീപ് റാംഗ്ലര്‍. യാതൊരു വിധ കസ്റ്റമൈസേഷനും കൂടാതെയാണ് ജീപ് റാംഗ്ലര്‍ മഡ് ഫെസ്റ്റില്‍ പങ്കെടുത്തത് എന്നതും ശ്രദ്ധേയം.

Trending On DriveSpark Malayalam:

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

ആഢംബരത്തിന്റെ അവസാന വാക്ക് റോള്‍സ് റോയ്‌സ് അല്ല, കിടപിടിക്കാന്‍ ടൊയോട്ടയുമുണ്ട്!

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ബ്രേക്കുകൾ മാറ്റുന്നതിനുള്ള അഞ്ച് മുന്നറിയിപ്പുകൾ

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

ഒരു ഓഫ്-റോഡ് എസ്‌യുവി കൈയിലുണ്ടെങ്കില്‍ ഏത് കുന്നും മലയും കീഴടക്കാമെന്ന ചിന്തയാകാം ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത്. അല്ലെങ്കില്‍ ഓഫ്-റോഡ് ഡ്രൈവിംഗിലുള്ള പരിചയക്കുറവാകാം.

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ മഹീന്ദ്ര ഥാറും; വീഡിയോ വൈറല്‍

എന്നാല്‍ മറ്റൊന്നുണ്ട്; മഹീന്ദ്ര ഥാര്‍ പോലുള്ള സമാന ശേഷിയുള്ള ചെലവ് കുറഞ്ഞ വാഹനങ്ങളില്‍ പണം ചെലവഴിച്ചും മികച്ച ഓഫ്‌റോഡറെ കണ്ടെത്താമെന്നതും വീഡിയോ നല്‍കുന്ന സന്ദേശമാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Mahindra Thar pulls out Jeep Wrangler Which Was Stuck. Read in Malayalam.
Please Wait while comments are loading...

Latest Photos