സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

Written By:

ഇന്ത്യന്‍ കാറുകള്‍ 'തകരപ്പാട്ട'യാണെന്ന അഭിപ്രായം പൊതുവെ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ശക്തമാണ്. നാളിതുവരെ കണ്ട അപകടങ്ങളില്‍ എല്ലാം ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കാറുകള്‍ പൊട്ടിയടര്‍ന്നു വീഴുന്ന രംഗമാണ് കണ്ടിട്ടുള്ളതും.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ജര്‍മ്മന്‍, അമേരിക്കന്‍ കാറുകള്‍ ദൃഢതയ്ക്കും സുരക്ഷയ്ക്കും പര്യായമായപ്പോള്‍, ഇന്ത്യന്‍ കാറുകള്‍ ഇന്ധനക്ഷമതയ്ക്ക് വേണ്ടി ഭാരം കുറയ്ക്കാന്‍ മത്സരിക്കുകയായിരുന്നു.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

പക്ഷെ ഇന്ന് 'എത്ര കിട്ടും' എന്നതില്‍ നിന്നും 'എന്ത് സുരക്ഷ നല്‍കും' എന്ന ചോദ്യത്തിലേക്ക് ഉപഭോക്താക്കള്‍ ചുവട് മാറിയതോട് കൂടി, നിര്‍മ്മാതാക്കളും ഉണര്‍ന്നു.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഇന്ത്യന്‍ കാറുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ നടന്ന നിര്‍ഭാഗ്യകരമായ അപകടങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കടപുഴകിയ ഭീമന്‍ മരത്തെ അതിജീവിച്ച ഹെക്‌സയും, കുത്തിയൊഴുകിയ വെള്ളത്തെ അതിജീവിച്ച ടിഗോറും ഇതിനുള്ള ഉദ്ദാഹരണങ്ങളാണ്.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഇപ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് തലകീഴായി മറിഞ്ഞ ടിയാഗൊയുടെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ ടാറ്റ ഒരുക്കുന്ന സുരക്ഷ വിപണിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കവെ, ടിയാഗൊ ഹാച്ച്ബാക്കിന്റെ അപകടദൃശ്യം ടാറ്റയുടെ കരുത്ത് വീണ്ടും വിളിച്ചോതുകയാണ്.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

പൂനെയില്‍ വെച്ചാണ് സംഭവം. അമിത വേഗതയില്‍ സഞ്ചരിച്ച ടിയാഗൊ, പൊടുന്നനെ പെയ്ത കനത്ത മഴയില്‍ കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ചെന്ന് ഇടിച്ച് തെറിക്കുകയായിരുന്നു.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തലകീഴായാണ് വീണത്. അതേസമയം, ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ച ടിയാഗൊയുടെ A-Pillar, യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി എന്നത് ശ്രദ്ധേയം.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടെ പുതുതലമുറ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ടിയാഗൊ ഹാച്ച്ബാക്ക്, ശ്രേണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന ടിയാഗൊ ഹാച്ച്ബാക്കിനെ, 3.33 ലക്ഷം രൂപ ആരംഭവിലയിലാണ് ടാറ്റ അണിനിരത്തുന്നത്.

Image Source:Shifting-gear

English summary
Tata Tiago Turns Upside Down In Accident. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark