ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

Written By:

തങ്ങളുടെ ഫ്‌ളാഗ്ഷിപ് എസ്‌യുവി ഹെക്‌സയുടെ ബില്‍ട്ട് ക്വാളിറ്റിയെ പറ്റി പറയുമ്പോള്‍ ടാറ്റയ്ക്ക് നൂറു നാവാണ്. ഒരുപക്ഷെ ടാറ്റ നിരയില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കുന്ന മോഡലാണ് ഹെക്‌സ.

To Follow DriveSpark On Facebook, Click The Like Button

ഹെക്‌സയുടെ കരുത്ത് വെളിപ്പെടുത്താനുള്ള അവസരങ്ങള്‍ ഒന്നും ടാറ്റ നഷ്ടപ്പെടുത്താറില്ല എന്നതാണ് മറ്റൊരു വസ്തുത. നേരത്തെ, ഹെക്‌സയെ കൊണ്ട് വിമാനം വലിപ്പിച്ചും, രണ്ട് ടയറില്‍ ഹെക്‌സയെ ഡ്രൈവ് ചെയ്തും മോഡലിന്റെ കരുത്തും മികവും ടാറ്റ വെളിപ്പെടുത്തിയിരുന്നു.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

എന്നാല്‍ ഇതൊക്കെ കേവലം ടാറ്റയുടെ പ്രചാരണ തന്ത്രമാണെന്ന് പറഞ്ഞ് തള്ളിക്കള്ളയുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാര്‍ക്ക് മുമ്പിലേക്കാണ് അപകടത്തെ അതിജീവിച്ച ഹെക്‌സയുടെ ചിത്രം ടാറ്റ തുറന്ന് വെയ്ക്കുന്നത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

വമ്പന്‍ മരം കടപുഴകി ഹെക്‌സയ്ക്ക് മേല്‍ വീണിട്ടും എസ്‌യുവിക്ക് ഒന്നും സംഭവിച്ചില്ല എന്നത് ടാറ്റയുടെ വീരവാദങ്ങള്‍ക്ക് പിന്തുണയേകുകയാണ്.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

അപകടത്തിന്റെ ദൃക്‌സാക്ഷികളില്‍ ഒരാള്‍, സംഭവദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹെക്‌സയുടെ കരുത്തും മികവും വീണ്ടും ചര്‍ച്ചാവിഷയമായത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

കടപുഴകി വീണ ഭീമന്‍ മരത്തിന് കീഴില്‍ ഹെക്‌സ തകര്‍ന്നടിഞ്ഞുവെന്നാണ് ആദ്യം കരുതിയതെങ്കിലും ഫലം തികച്ചും വ്യത്യസ്തമായിരുന്നൂ.

Recommended Video
Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

ഭീമന്‍ മരത്തിന്റെ ഭാരത്തെ ഹെക്‌സയുടെ A, B, C Pillar കള്‍ അതിശയകരമായി പ്രതിരോധിച്ചു. അകത്തളത്തിലേക്ക് അപകടത്തിന്റെ കാര്യമായ ആഘാതം കടന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

അപകട സമയത്ത് ഹെക്‌സയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

ഹൈഡ്രോഫോം ലാഡര്‍-ഫ്രെയിം ചാസിയില്‍ ഒരുങ്ങുന്നതാണ് ടാറ്റ ഹെക്‌സ. 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ VARICOR 400 ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തിനെയും അതിജീവിച്ച് ഹെക്‌സ

4x2, 4x4 പതിപ്പുകളിലാണ് ഹെക്‌സ എസ്‌യുവിയെ ടാറ്റ ലഭ്യമാക്കുന്നതും. 11.55 ലക്ഷം രൂപയാണ് ടാറ്റ ഹെക്‌സയുടെ എക്‌സ്‌ഷോറൂം വില.

English summary
Tata Hexa SUV Survives Large Tree Fall. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark