'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

By Dijo Jackson

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി പുതിയ മാരുതി ഡിസൈര്‍ പേരെടുത്തതിന് പിന്നാലെ, മോഡലിനായുള്ള പിടിവലിയും കാത്തിരിപ്പും വിപണില്‍ വര്‍ധിച്ചിരിക്കുകയാണ്. 2017 മെയ് മാസം വിപണിയില്‍ ചുവട് ഉറപ്പിച്ച പുതുതലമുറ ഡിസൈറിന്റെ 95,000 യൂണിറ്റുകളെയാണ് മാരുതി ഇത് വരെയും വിറ്റിരിക്കുന്നത്.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ വില്‍പന പട്ടികയില്‍ പ്രഥമ സ്ഥാനം കൈയ്യടക്കിയ ഡിസൈര്‍, അമ്പരിപ്പിക്കുന്ന പ്രചാരമാണ് നേടിയിരിക്കുന്നത്.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

ഉത്സവകാലം പ്രമാണിച്ച് ഡിസൈറിന് മേലുള്ള ബുക്കിംഗ് ക്രമാതീതമായി വര്‍ധിച്ചതോടെ, മൂന്ന് മാസത്തോളമാണ് മോഡലിന്റെ കാത്തിരിപ്പ് കാലവധി ഉയര്‍ന്നിരിക്കുന്നതും.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് ഉപേക്ഷിച്ച് ഒരുങ്ങിയ മാരുതി ഡിസൈര്‍ ചെറിയ കാലയളവ് കൊണ്ട് തന്നെ ഇത്രമേല്‍ പ്രചാരം നേടാന്‍ കാരണമെന്താണ്?

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

കമ്പനി ഇതുവരെയും അവതരിപ്പിച്ച ഡിസൈറുകളില്‍ മികച്ച രൂപഭംഗി, പുതുതലമുറ ഡിസൈറിനാണെന്നാണ് ഉപഭോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

സുസൂക്കിയുടെ HEARTECT ഡിസൈന്‍ തത്വം പാലിച്ചെത്തുന്ന പുതിയ ഡിസൈര്‍, മുന്‍തലമുറകളെ അപേക്ഷിച്ച് അഗ്രസീവാണ്. പുതിയ അടത്തറയില്‍ ഡിസൈറിന് നഷ്ടപ്പെട്ടത് 105 കിലോഗ്രാം ഭാരമാണ്!

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

അതേസമയം, ഭാരം കുറഞ്ഞെങ്കിലും ഡിസൈറിന്റെ ദൃഢത നഷ്ടപ്പെട്ടിട്ടുമില്ല. ഫാമിലി കാര്‍ എന്നതില്‍ ഉപരി, ടാക്‌സി കാറായും പുതുതലമുറ ഡിസൈറുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

പ്രീമിയം ഫീച്ചറുകളാണ് ഡിസൈറിന്റെ അകത്തളത്തെ മനോഹരമാക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ഇന്റീരിയര്‍ വിശേഷം.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

പെട്രോള്‍ പതിപ്പില്‍ മാരുതി ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ഡിസൈറിന് മുതല്‍ക്കൂട്ടാവുന്നു.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

എബിഎസിന് ഒപ്പമുള്ള ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ഡിസൈര്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതുതലമുറ മാരുതി ഡിസൈര്‍ ലഭ്യമാണ്. 82 bhp കരുത്തും 113 Nm torque ഉം പരമാവധി ഏകുന്നതാണ് 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിന്‍.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡിസൈര്‍ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനെ മാരുതി ലഭ്യമാക്കുന്നുണ്ട്.

'ഇപ്പോള്‍ ബുക്ക് ചെയ്താല്‍, അടുത്ത വര്‍ഷത്തോടെ കിട്ടും'; ഡിസൈറിന്റെ പ്രചാരത്തില്‍ അമ്പരന്ന് മാരുതി

ഇതിന് പുറമെ, പെട്രോള്‍ പതിപ്പില്‍ എഎംടി ഗിയര്‍ബോക്‌സും ഓപ്ഷനലായുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #sedan #മാരുതി
English summary
Top-Selling Car In September Commands A Waiting Period Of Nearly 3 Months. Read in Malayalam.
Story first published: Saturday, October 14, 2017, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X