ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

Written By:

ഹാച്ച്ബാക്കോ, സെഡാനോ, എസ്‌യുവിയോ... കാര്‍ എത്ര പുതുപുത്തനാണെങ്കിലും ഒന്നോ രണ്ടോ വര്‍ഷം പിന്നിടുമ്പോള്‍ തന്നെ അവയുടെ മൂല്യം കുറയും. കാര്യക്ഷമമായ മെയിന്റനന്‍സ് നടത്തിയാല്‍ പോലും ചില കാറുകളുടെ റീസെയില്‍ മൂല്യം നിലം പറ്റെ താഴും.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകളെ പരിശോധിക്കാം —

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ടൊയോട്ട ഫോര്‍ച്യൂണര്‍

ആഢംബര എസ് യു വി എന്ന് പറഞ്ഞാൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിൽ തെളിയുന്ന ആദ്യ ചിത്രം ടൊയോട്ട ഫോർച്യൂണറാകും. ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയെങ്കിലും, യൂസ്ഡ് കാര്‍ വിപണിയില്‍ പഴയ ഫോര്‍ച്യൂണറിന് ഇന്നും നല്ല മതിപ്പാണ്.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

സെക്കന്‍ഡ് ഹാന്‍ഡ് ഫോര്‍ച്യൂണറുകള്‍ക്ക് ആവശ്യക്കാരേറുന്നതിന്റെ പശ്ചാത്തലത്തില്‍ മോഡലിന്റെ വിലനിലവാരത്തിന് ഏറെ ഭംഗം സംഭവിച്ചിട്ടില്ല.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ടൊയോട്ട ഇന്നോവ

തുടക്കം മുതൽക്കെ ടൊയോട്ട ഇന്നോവയ്ക്ക് പ്രത്യേക പരിഗണനയാണ് വിപണിയിൽ ലഭിച്ച് വരുന്നത്. കാലങ്ങളായി ഇന്ത്യയില്‍ ജൈത്രയാത്ര തുടരുന്ന ഈ 7-സീറ്റര്‍ എംപിവിക്ക് ഭീഷണിയേകാന്‍ എതിരാളികള്‍ക്ക് തെല്ലും സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

സുഗമമായ സീറ്റിംഗും ആയുര്‍ദൈര്‍ഘ്യമേറിയ എഞ്ചിനുമാണ് ഇന്നോവയുടെ പ്രചാരത്തിന് കാരണം. ഒപ്പം ടൊയോട്ടയുടെ കുറഞ്ഞ മെയിന്റനന്‍സും, വില്‍പനാനന്തര സേവനങ്ങളും ഇന്നോവയ്ക്ക് മുതല്‍ക്കൂട്ടായി ഭവിച്ചു.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഫോര്‍ഡ് നിരയില്‍ മികച്ച കാറുകള്‍ അണിനിരക്കുന്നുണ്ടെങ്കിലും, കുറഞ്ഞ വില്‍പന നിരക്ക് ഫോര്‍ഡ് മോഡലുകളുടെ റീസെയില്‍ മൂല്യത്തെ സാരമായാണ് ബാധിക്കുന്നത്. അതേസമയം, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മാത്രമാണ് ഇതിന് അപവാദമായുള്ളതും.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഇന്ത്യയില്‍ കോമ്പാക്ട് എസ് യു വി ശ്രേണിയ്ക്ക് തുടക്കം കുറിച്ച അവതാരമാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. മികച്ച സസ്‌പെന്‍ഷന്‍ സെറ്റപ്പ്, ഗുണമേന്മയേറിയ എഞ്ചിന്‍ നിര, ബജറ്റ് മെയിന്റനന്‍സ് എന്നിവ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ റീസെയില്‍ മൂല്യത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

മഹീന്ദ്ര ബൊലേറോ

എംയുവി ശ്രേണിയിലെ താരത്തിളക്കമാണ് മഹീന്ദ്ര ബൊലേറോ. നീണ്ട ആയുര്‍ദൈര്‍ഘ്യം, വിശാലമായ ഇന്റീരിയര്‍, കുറഞ്ഞ മെയിന്റനന്‍സ് ചെലവ് എന്നിവ മഹീന്ദ്ര ബൊലേറോയുടെ റീസെയില്‍ മൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

മാരുതി സുസൂക്കി സിയാസ്

റീസെയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ മാരുതി കാറുകളെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. വര്‍ഷങ്ങള്‍ പിന്നിട്ടാലും മാരുതി കാറുകള്‍ക്ക് ഉപഭോക്താക്കളെ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടില്ല.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഇടത്തരം സെഡാന്‍ ശ്രേണിയില്‍ ഹോണ്ട സിറ്റിയ്ക്ക് എതിരാളിയായി എത്തിയ സിയാസ്, മാരുതി നിരയില്‍ മികച്ച റീസെയില്‍ മൂല്യം കാഴ്ചവെക്കുന്ന താരങ്ങളില്‍ ഒന്നാണ്.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഹ്യുണ്ടായി ക്രെറ്റ

വരവിന് പിന്നാലെ വിപണിയെ പിടിച്ച് കുലുക്കിയ കോമ്പക്ട് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. യൂറോപ്യന്‍ മുഖഭാവവും, ലോഡഡ് ഫീച്ചറുകളും ക്രെറ്റയുടെ പ്രശസ്തി ഉയര്‍ത്തി.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

യൂസ്ഡ് കാര്‍ വിപണിയിലും ഹ്യുണ്ടായി ക്രെറ്റയ്ക്ക് ആവശ്യക്കാരേറുന്നതിന്റെ അടിസ്ഥാനത്തില്‍, മോഡലിന്റെ റീസെയില്‍ മൂല്യത്തില്‍ നാളിത് വരെയും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഹോണ്ട സിറ്റി

കാലങ്ങളായി ഇന്ത്യന്‍ സെഡാന്‍ നിര ഭരിക്കുന്ന അവതാരമാണ് ഹോണ്ട സിറ്റി. മികച്ച ബില്‍ട്ട് ക്വാളിറ്റിയും, മികവേറിയ പെട്രോള്‍ എഞ്ചിനും സിറ്റിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചു.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

കാര്‍ പ്രേമികളെ സംബന്ധിച്ച് പഴയ തലമുറ ഹോണ്ട സിറ്റികള്‍ വിലയേറിയ സമ്പത്താണ്. അതിനാല്‍ തന്നെ മുന്‍തലമുറ സിറ്റികള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇന്നും വലിയ ഡിമാന്‍ഡാണ്.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

മാരുതി എര്‍ട്ടിഗ

കാഴ്ചയില്‍ ഗംഭീരമല്ലെങ്കിലും 1.3 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും മാരുതി ബ്രാന്‍ഡിംഗുമാണ് യൂസ്ഡ് കാര്‍ വിപണിയില്‍ എര്‍ട്ടിഗയ്ക്ക് പ്രചാരമേറാനുള്ള പ്രധാന കാരണം.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

മാരുതി സ്വിഫ്റ്റ്

ഹാച്ച്ബാക്ക് എന്നാല്‍ മാരുതി സ്വിഫ്റ്റ് കഴിഞ്ഞേയുള്ളൂ ഇന്ത്യന്‍ ജനതയ്ക്ക് ബാക്കിയെല്ലാം. ശ്രേണിയില്‍ എതിരാളികള്‍ പലകുറി മാറിയെങ്കിലും, അന്നും ഇന്നും സ്വിഫ്റ്റിന് സ്ഥാന ചലനം സംഭവിച്ചിട്ടില്ല.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ആകര്‍ഷകമായ രൂപഘടനയും, വിശ്വാസ്യതയും, കരുത്തുറ്റ എഞ്ചിനുമാണ് മാരുതി സ്വിഫ്റ്റിന്റെ പ്രധാന ഹൈലൈറ്റ്.

വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന പത്ത് കാറുകള്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

മാരുതി ആള്‍ട്ടോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകള്‍ക്ക് ഇടയില്‍ മാരുതി ആള്‍ട്ടോ തീരാവസന്തമാണ്. ബജറ്റ് വിലയും, കുറഞ്ഞ മെയിന്റനന്‍സ് ചെലവുമാണ് ഉപഭോക്താക്കളെ മാരുതി ആള്‍ട്ടോയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

English summary
Best Resale Value Cars In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark