റോഡില്‍ ബൈക്ക് റൈഡറുടെ 'അഭ്യാസം'; പാഠം പഠിപ്പിക്കാന്‍ ഉറച്ച് കാര്‍ ഡ്രൈവറും — ഒടുവില്‍ സംഭവിച്ചത്!
പക്വതയില്ലാത്ത ഡ്രൈവിംഗ് ശീലങ്ങള്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. അപകടങ്ങളില്‍ നിന്നും ജനത ഒന്നും പഠിക്കുന്നില്ലെന്ന് ദിവസവും അരങ്ങേറുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നിരന്തരം വെളിപ്പെടുത്തുന്നു.

ദില്ലിയ്ക്ക് സമീപം നോയിഡ എക്‌സ്പ്രസ്‌വേയില്‍ അപകടത്തില്‍പെട്ട യമഹ R15 ഇതിന് മറ്റൊരു ഉദ്ദാഹരണമേകുകയാണ്. എതിരാളികളെ മറികടക്കാനെന്നവണ്ണം കുതിച്ച യമഹ R15 റൈഡറിനൊപ്പം ഹ്യുണ്ടായി എലൈറ്റ് i20 യും ഒത്ത് പിടിച്ചതാണ് അപകടത്തിന് കാരണം.

രണ്ട് മാസം മുമ്പാണ് അപകടം നടന്നതെങ്കിലും വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. തിരക്കേറിയ എക്‌സ്പ്രസ് വേയില്‍ അതിവിദഗ്ധമായി നിരന്തരം ലെയ്‌നുകള്‍ മാറി കുതിച്ച R15 റൈഡറിനെയാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

അപകടകരമാംവിധം മത്സരബുദ്ധിയോടെ വാഹനങ്ങളെ പിന്നിട്ട് മുന്നേറിയ R15 റൈഡറിനെ കൂടെ സഞ്ചരിച്ച മറ്റൊരു ബൈക്കറാണ് ക്യാമറയില്‍ പകര്‍ത്തിയതും.
Recommended Video


എന്നാല്‍ R15 റൈഡറുടെ 'അഭ്യാസം' ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പൊടുന്നനെ ഹ്യുണ്ടായി i20 ഡ്രൈവര്‍ ലെയ്‌നിലേക്ക് കുറുകെ കയറിയതാണ് അപകടത്തിന് കാരണം.

R15 റൈഡറെ കാത്ത് നിന്നതിന് ശേഷം അപ്രതീക്ഷിതമായി i20 ഡ്രൈവര്‍ കാറിനെ വെട്ടിക്കുകയായിരുന്നു.
Trending On DriveSpark Malayalam:
ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

i20 യുടെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ച റൈഡര്‍ക്ക് ബാലന്‍സ് നഷ്ടപ്പെട്ടു. പിന്നാലെ ബൈക്കില്‍ നിന്നുമൂര്‍ന്ന് റോഡിലേക്ക് വീഴുന്ന റൈഡറെയും വീഡിയോ വെളിപ്പെടുത്തുന്നു.

റൈഡര്‍ക്ക് പിന്നാലെ എത്തിയ ഹോണ്ട ജാസ് ഡ്രൈവർ സമയോചിതമായി ബ്രേക്ക് പിടിച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. റൈഡര്‍ വീണതിന് ശേഷവും R15 ബൈക്ക് റോഡിലൂടെ മുന്നോട്ട് നീങ്ങിയത് കൂടുതല്‍ അപകടഭീഷണിയാണ് ഉയര്‍ത്തിയത്.
എന്തായാലും മീറ്ററുകള്‍ താണ്ടിയതിന് ശേഷം ഡിവൈഡറില്‍ ചെന്നിടിച്ച യമഹ R15 സുരക്ഷിതമായി വീണു. അതേസമയം റൈഡറെ ഇടിച്ച് വീഴ്ത്തിയ ഡ്രൈവറാകട്ടെ കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞുവെന്നതും ശ്രദ്ധേയം.

നോയിഡ എക്‌സ്പ്രസ് വേയില്‍ അരങ്ങേറുന്ന പതിവ് അപകടങ്ങളില്‍ ഒന്ന് മാത്രമാണിത്.
Trending On DriveSpark Malayalam:
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലംബോര്‍ഗിനി ഉറാക്കാനെ മറികടക്കാന്‍ ശ്രമിച്ച ഡിസൈര്‍ കാരണം റോഡ് യാത്രികന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ലെയ്ന്‍ മാറി അപകടം ഒരുക്കിയ സ്വിഫ്റ്റ് ഡിസൈര്‍ ഡ്രൈവറും ഒന്നും സംഭവിക്കാത്ത മട്ടിലാണ് അന്ന് കടന്നുകളഞ്ഞത്.

അതിവേഗ എക്‌സ്പ്രസ് വേകളില്‍ അശ്രദ്ധമായ ലെയ്ന്‍മാറ്റം എത്രത്തോളം അപകടം ക്ഷണിച്ച് വരുത്തുമെന്നതിലേക്കുള്ള സൂചനയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








