ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

By Dijo Jackson

പുതുതായി വിപണിയില്‍ എത്തിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150 രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ഭൂരിപക്ഷം ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്കും സുസൂക്കിയുടെ പുതിയ ക്രൂയിസറിനെ ഇഷ്ടപ്പെട്ടിട്ടില്ല. ഡിസൈനാണ് ഇന്‍ട്രൂഡര്‍ 150 യ്ക്ക് വിനയായത്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

വിപണിയില്‍ ഇതാദ്യമായല്ല വിരൂപതയുടെ പേരില്‍ മോട്ടോര്‍സൈക്കിളുകള്‍ ക്രൂശിക്കപ്പെടുന്നത്. ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകളെ ഇവിടെ പരിശോധിക്കാം —

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

യമഹ ലിബെറോ

2004 ലാണ് ലിബെറോയുടെ ആദ്യ തലമുറയുമായി യമഹ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പക്ഷെ യമഹയുടെ പ്രതീക്ഷകളെ പാടെ തകിടം മറിച്ച ലിബെറോ തുടക്കം മുതല്‍ക്കെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങി.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

മികവാര്‍ന്ന പ്രകടനമാണ് ലിബെറോ കാഴ്ചവെച്ചെങ്കിലും ബൈക്കിന്റെ ഫെയറിംഗ് വിരൂപമെന്ന് വിപണി വിധിയെഴുതി. ഒരല്‍പം വ്യത്യസ്തതയാണ് ലിബെറോ ലക്ഷ്യമിട്ടതെങ്കിലും വിജയിച്ചില്ല.

Recommended Video

The Emflux Motors Model 1 – India’s First Electric Motorcycle
ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ഉപഭോക്താക്കളില്‍ നിന്നുണ്ടായ രൂക്ഷ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാം തലമുറ ലിബെറോയില്‍ റെട്രോ റൗണ്ട് ഹെഡ്‌ലാമ്പുകള്‍ നല്‍കി യമഹ മുഖം രക്ഷിക്കുകയായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

പിന്നീട് യമഹ പുറത്തിറക്കിയ ലിബെറോ G5 വിപണിയില്‍ അപ്രതീക്ഷിത തരംഗം തീര്‍ത്തു എന്നതും ശ്രദ്ധേയം.

Trending On DriveSpark Malayalam:

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് എന്തുമാത്രം പ്രശസ്തമാണ്?

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

യമഹ ഫേസര്‍ 125

ഇന്ത്യന്‍ വിപണിയില്‍ യമഹ നടത്തിയ മറ്റൊരു പരീക്ഷണമാണ് ഫേസര്‍ 125. വിരൂപമായ ഹെഡ്‌ലാമ്പാണ് ഫേസര്‍ 125 ന് കുപ്രസിദ്ധി നേടിക്കൊടുത്തത്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

സിനിമകളില്‍ കണ്ടു മറന്ന അന്യഗ്രഹ ജീവികളെ ഫേസര്‍ 125 ഓര്‍മ്മിച്ചുവെന്നതാണ് യമഹ കേട്ട പഴി. ഹെഡ്‌ലാമ്പിനൊപ്പം ഗ്രാഫിക്‌സും ഫേസര്‍ 125 ന് വിനയായി ഭവിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

എന്തായാലും തെറ്റുതിരുത്താന്‍ തീരുമാനിച്ച യമഹ പിന്നീട് ഗ്ലാഡിയേറ്റര്‍ എന്ന പേരിലാണ് ഫേസര്‍ 125 നെ അണിനിരത്തിയത്.

Trending On DriveSpark Malayalam:

റോഡില്‍ ബൈക്ക് റൈഡറുടെ 'അഭ്യാസം'; പാഠം പഠിപ്പിക്കാന്‍ ഉറച്ച് കാര്‍ ഡ്രൈവറും - ഒടുവില്‍ സംഭവിച്ചത്!

ഏഴ് ലക്ഷം രൂപയ്ക്ക് ഒരു മെര്‍സിഡീസ് ജി-വാഗണ്‍; രൂപം മാറി മഹീന്ദ്ര ബൊലേറോ

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ബജാജ് BYK

വിപണിയില്‍ പുതുമ കൊണ്ടുവരാന്‍ ബജാജ് എന്നും മുന്‍കൈയ്യെടുക്കാറുണ്ട്. പള്‍സറും, ഡിസ്‌കവറും, ഡോമിനാറുമെല്ലാം ബജാജിന്റെ ഇത്തരം ചില കരവിരുതുകളാണ്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

എന്നാല്‍ മറ്റ് നിര്‍മ്മാതാക്കളെ പോലെ ബജാജിനും കൈപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. ബജാജില്‍ നിന്നും ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയ മോട്ടോര്‍സൈക്കിളാണ് BYK.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

2000 ത്തില്‍ വിപണിയില്‍ എത്തിയ BYK യ്ക്ക് ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആവശ്യത്തിലേറെ വീതിയുള്ള ബോഡിയും മെലിഞ്ഞുണങ്ങിയ ഹെഡ്‌ലാമ്പുമാണ് ബജാജ് BYK യെ പിന്നോട്ടടിച്ചത്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

സുസൂക്കി ഫിയെറോ

ഡിസൈനില്‍ വ്യത്യസ്ത ആഗ്രഹിച്ചാണ് ഫിയെറോയുമായി സുസൂക്കി ഇന്ത്യയിലേക്ക് കടന്നുവന്നത്. എന്നാല്‍ കേവലം കൈനറ്റിക് സ്‌കൂട്ടറിന്റെ പരിണാമമായാണ് ഫിയെറോയെ വിപണി കണ്ടത്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ആവശ്യത്തിലേറെ വീതിയേറിയ ഹെഡ്‌ലാമ്പുകള്‍ ഫിയെറോയ്ക്ക് നല്‍കിയതും ഇതേ സ്‌കൂട്ടറിന്റെ മുഖച്ഛായയായിരുന്നു. എന്തായാലും ചെറിയ ഒരു കാലയളവില്‍ തന്നെ പരാജയമായി തീര്‍ന്ന ഫിയെറോയെ സുസൂക്കി പിന്നാലെ പിന്‍വലിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

കൈനറ്റിക് GF170 ലേസര്‍

കൈനറ്റിക്കിന്റെ പെട്ടിയില്‍ അവസാന ആണിക്കല്ലടിച്ച മോഡലാണ് GF170 ലേസര്‍.സ്ട്രീറ്റ് മോട്ടോര്‍സൈക്കിളായാണ് GF170 ലേസറിനെ കൈനറ്റിക് അവതരിപ്പിച്ചതെങ്കിലും വിപണിയില്‍ പൂര്‍ണ ദുരന്തമായി മോഡല്‍ മാറി.

Trending On DriveSpark Malayalam:

മഴയ്ക്ക് ശേഷം കാര്‍ ഉടനടി കഴുകണമെന്ന് പറയാന്‍ കാരണം

ചില വലിയ കാര്‍ പ്രശ്‌നങ്ങളും ലളിതമായ പരിഹാരങ്ങളും

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

തീര്‍ത്തും വിരൂപമായ പാതി-ഫെയറിംഗ്, ട്വിന്‍ ഹെഡ്‌ലാമ്പ് സെറ്റപ്പ്, ട്വിന്‍ പോഡ് ടെയില്‍ ലാമ്പ്, സൈഡ് മിററുകള്‍ എന്നിങ്ങനെ നീളുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ പാകപ്പിഴവുകള്‍.

Picture Credit:Clickbd,Autobay,Droom,TeamBHP

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Top 5 Ugliest Bikes Ever Sold In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X