ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

മാരുതി സ്വിഫ്റ്റ്. പതിറ്റാണ്ടു പിന്നിട്ടിട്ടും സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ഇന്ത്യയിൽ പ്രചാരമൊട്ടും കുറയുന്നില്ല. സ്വിഫ്റ്റിൽ എന്താണിത്ര കേമമെന്ന് ചോദിച്ചാല്‍ കാഴ്ച്ചഭംഗിയെന്നായിരിക്കും ആദ്യം ലഭിക്കുന്ന ഉത്തരം.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ചില കാറുകള്‍ ഇങ്ങനെയാണ് — ഒറ്റ നോട്ടത്തില്‍തന്നെ മനസിൽ ആഴത്തിൽ പതിയും. എന്നുകരുതി ഇന്ത്യയില്‍ എത്തിയ എല്ലാ കാറുകളും മനോഹരമാണെന്ന് അര്‍ഥമില്ല. ഡിസൈനില്‍ സമ്പൂര്‍ണ്ണ ദുരന്തമായി മാറിയ ഒരുപിടി കാറുകള്‍ക്കും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വിരൂപമായ ചില കാറുകൾ പരിശോധിക്കാം —

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

മാരുതി സുസൂക്കി സെന്‍ ക്ലാസിക്

മാരുതിയുടെ പേരും മഹിമയും കടല്‍ കടന്ന് അക്കരെ നാടുകളില്‍ എത്തിച്ചതില്‍ സെന്‍ എന്ന ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്കിന് നിര്‍ണായക പങ്കാണുള്ളത്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

സെന്നില്‍ കുറിച്ച വിജയത്തിന്റെ ചുവട് പിടിച്ചാണ് മോഡലിന് റെട്രോ മോഡേണ്‍ ലുക്ക് നല്‍കി പ്രചാരം വര്‍ധിപ്പിക്കാന്‍ മാരുതി ശ്രമിച്ചതും. പക്ഷെ സെര്‍വോ ക്ലാസിക് എന്ന ജാപ്പനീസ് പതിപ്പ് സെന്‍ ക്ലാസിക്കായി ഇന്ത്യയില്‍ എത്തിയപ്പോൾ വിപണി ഒന്നടങ്കം അലമുറയിട്ടു ചിരിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

വിപണിയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു സെന്‍ ക്ലാസിക്. മുന്‍വശത്ത് ഒരുങ്ങിയ മൂന്ന് ഗ്രില്ലുകളും ക്രോമില്‍ കുളിച്ച റൗണ്ട് ഹെഡ്‌ലാമ്പുകളുമാണ് സെന്‍ ക്ലാസിക്കിന് വിനയായത്.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ഹിന്ദുസ്താന്‍ ട്രെക്കര്‍

ഇന്ത്യന്‍ വിപണി കണ്ട മറ്റൊരു പരീക്ഷണമാണ് ഹിന്ദുസ്താന്‍ ട്രെക്കര്‍. ജീപ് എന്ന സങ്കല്‍പത്തില്‍ നിന്നും ഹിന്ദുസ്താന്‍ മെനഞ്ഞെടുത്ത അവതാരമാണ് ട്രെക്കര്‍.

Trending On DriveSpark Malayalam:

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

അംബാസഡറിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രെക്കര്‍ ജന്മമെടുത്തതും. ലാഡര്‍-ഓണ്‍-ഫ്രെയിം ബോഡിയിലാണ് ട്രെക്കര്‍ ഒരുങ്ങിയത്. പക്ഷെ മോഡലില്‍ കമ്പനി സ്വീകരിച്ച അരോചകമായ ഡിസൈന്‍ ഭാഷ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ഫോര്‍-ഡോര്‍, ടൂ-ഡോര്‍ ബോഡി ഓപ്ഷനുകളിലാണ് ട്രെക്കര്‍ വിപണിയില്‍ എത്തിയത്. ട്രെക്കറിന് പുറമെ 'പുഷ്പക്' എന്ന മറ്റൊരു പരീക്ഷണവും വിപണിയില്‍ ഹിന്ദുസ്താന്‍ നടത്തിയിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

മഹീന്ദ്ര ക്വാണ്ടോ

ഇന്ത്യ കണ്ട ആദ്യകാല സബ്-4 മീറ്റര്‍ പരീക്ഷണങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ക്വാണ്ടോ. കാഴ്ചയില്‍ വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര പുറത്തിറക്കിയ ക്വാണ്ടോ.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

നികുതി ആനുകൂല്യങ്ങള്‍ മുന്നില്‍ കണ്ട് സബ്-4 മീറ്റര്‍ പരിധിക്കുള്ളിലേക്ക് ക്വാണ്ടോയെ മഹീന്ദ്ര 'അടിച്ചൊതുക്കുകയായിരുന്നു'. എന്തായാലും ഏറെ വൈകാതെ തന്നെ വിപണിയില്‍ നിന്നും മഹീന്ദ്ര ക്വാണ്ടോ അപ്രത്യക്ഷമായി.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ക്വാണ്ടോയുടെ പരിണാമമായി എത്തിയ നുവോസ്‌പോര്‍ടും ഏറെക്കുറെ ക്വാണ്ടോ തന്നെയാണ്.

Trending On DriveSpark Malayalam:

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു - ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

രേവ ഐ

ഇന്ത്യയ്ക്ക് ആദ്യ ഇലക്ട്രിക് കാര്‍ സമ്മാനിച്ച നിര്‍മ്മാതാക്കളാണ് രേവ. സംഭവം വിപ്ലവമാണെങ്കിലും കാറിന്റെ ആകാരഭംഗി വിപണിയ്ക്ക് അത്ര ദഹിച്ചില്ല.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ചെലവ് കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന സങ്കല്‍പത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള ചേതന്‍ മൈനിയാണ് കമ്പനിക്ക് തുടക്കമിട്ടത്. ഇന്ത്യയ്ക്ക് പുറമെ 26 രാജ്യങ്ങളില്‍ രേവ കാറുകള്‍ ലഭ്യമായിരുന്നു എന്നതും ശ്രദ്ധേയം.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ഇന്നും നിരത്തില്‍ ഒരു രേവ കണ്ടാല്‍ ആദ്യം ആരുമൊന്ന് തുറിച്ച് നോക്കി പോകും.

Trending On DriveSpark Malayalam:

ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

മാരുതി സുസൂക്കി സെന്‍ എസ്റ്റിലോ

സെന്‍ നേടിയെടുത്ത പേരും മഹിമയും ഒരൊറ്റ വരവ് കൊണ്ടാണ് സെന്‍ എസ്റ്റിലോ തകര്‍ത്തത്. ടോള്‍ ബോയ് ഹാച്ച്ബാക്ക് ടാഗുമായാണ് സെന്‍ എസ്റ്റിലോ എത്തിയതെങ്കിലും, ഫലം പരാജയമായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

കാറില്‍ മാരുതി നല്‍കിയ പിങ്ക് നിറമാണ് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയത്. ഫീച്ചറുകളുടെ അഭാവവും, വാഗണ്‍ആറിനെക്കാളും വിലക്കൂടുതലും എസ്റ്റിലോയുടെ അകാലചരമത്തിന് കാരണമായി.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

മാരുതി സുസൂക്കി എ-സ്റ്റാര്‍

രാജ്യാന്തര വിപണികളില്‍ മാരുതി സുസൂക്കി എ-സ്റ്റാര്‍ വന്‍വിജയമായിരുന്നു. എന്നാല്‍ എ-സ്റ്റാറിന്റെ ഇന്ത്യന്‍ പതിപ്പിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

മികച്ച ഡ്രൈവിംഗ് അനുഭൂതി പ്രദാനം ചെയ്യാന്‍ എ-സ്റ്റാറിന് സാധിച്ചിരുന്നെങ്കിലും, അരോചകമായ മുഖവും, ഉയര്‍ന്ന പ്രൈസ് ടാഗും മോഡലിന് തിരിച്ചടിയായി.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ടാറ്റ സുമോ ഗ്രാന്‍ഡെ

ടാറ്റ രുചിച്ച പരാജയങ്ങളില്‍ ഒന്നാണ് സുമോ ഗ്രാന്‍ഡെ. സുമോ ഗ്രാന്‍ഡെയുടെ ഡിസൈനിലൂടെ ടാറ്റ നേടിയെടുത്ത കുപ്രസിദ്ധിയും അത്ര ചെറുതല്ല.

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ കാറുകള്‍

ആകാരത്തോട് നീതി പുലര്‍ത്താത്ത വലുപ്പമാര്‍ന്ന വീല്‍ ആര്‍ച്ചുകള്‍, ബോക്‌സി ക്യാബിന്‍, ഫ്രണ്ട് ഗ്രില്‍ എന്നിങ്ങനെ നീളുന്നതാണ് സുമോ ഗ്രാന്‍ഡെയിലെ പാകപ്പിഴവുകള്‍.

Image Source:Wiki Commons, Wikimedia,GeoCitites,Stradia

Trending On DriveSpark Malayalam:

റോയൽ എന്‍ഫീല്‍ഡ് പ്രേമികൾക്ക് ഒരു ദു:ഖവാര്‍ത്ത; ഇതാണ് ശബ്ദമില്ലാത്ത ഇലക്ട്രിക് ബുള്ളറ്റ്!

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് എന്തുമാത്രം പ്രശസ്തമാണ്?

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Ugliest Cars Ever Sold In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X