റോയൽ എന്‍ഫീല്‍ഡ് പ്രേമികൾക്ക് ഒരു ദു:ഖവാര്‍ത്ത; ഇതാണ് ശബ്ദമില്ലാത്ത ഇലക്ട്രിക് ബുള്ളറ്റ്!
എന്തൊക്കെ പറഞ്ഞാലും ആനയ്ക്ക് നെറ്റിപ്പട്ടം പോലെയാണ് ബുള്ളറ്റുകള്‍ക്ക് അവയുടെ ഘനഗാംഭീര്യതയാര്‍ന്ന ശബ്ദം. ബുള്ളറ്റിന്റെ ധക്ക്-ധക്ക് ശബ്ദമാണ് ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന് പ്രചാരമേറാനുള്ള പ്രധാന കാരണം.

എന്നാല്‍ ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് കുതിക്കുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന് മാത്രം മുഖം തിരിഞ്ഞു നില്‍ക്കാന്‍ സാധിക്കുമോ? ഇല്ലെന്ന് പറയാതെ പറയുകയാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍.

വലിയ വിഭാഗം ആരാധകരെ നിരാശരാക്കിയാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വരും ഭാവിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളെ അണിനിരത്തുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് തലവന്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്ന് കമ്പനി കളം മാറുമെന്ന് ആരാധകര്‍ പ്രതീക്ഷിരുന്നില്ല.

തായ്‌ലാന്‍ഡിലെ ബാങ്കോക്ക് ഷോറൂമില്‍ നിന്നുമാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. എഞ്ചിന് പകരം ബാറ്ററി ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള പരിഷ്‌കരിച്ച ചാസിയിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്.
Recommended Video


ക്ലാസിക് 350 യെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍.
Trending On DriveSpark Malayalam:
മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?
വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

ചെയിന്‍ ഡ്രൈവിന് പകരം ബെല്‍റ്റ് ഡ്രൈവിലാണ് ഇലക്ട്രിക് ബുള്ളറ്റ് ഒരുങ്ങിയിട്ടുള്ളതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പൂര്‍ണ ഡിജിറ്റല്‍ പരിവേഷത്തിലാണ് ഇന്‍സ്‌ട്രെന്റ് കണ്‍സോള്‍.

0-100 kmph ടൈമര്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷനും പുതിയ ഇലക്ട്രിക് ബുള്ളറ്റ് നേടിയിട്ടുണ്ട്. ടെക്നോളജിയുടെ കാര്യത്തിൽ ഇലക്ട്രിക് ബുള്ളറ്റ് ഏറെ മുന്നിലാണെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.

അട്ടഹസിക്കുന്ന എക്‌സ്‌ഹോസ്റ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മുഖമുദ്ര. ഈ പാരമ്പര്യം കൈവെടിഞ്ഞാണ് ഇലക്ട്രിക് ബുള്ളറ്റിന്റെ വരവും.
Trending On DriveSpark Malayalam:
എഞ്ചിന് പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ?

പുതിയ ഇലക്ട്രിക് ബുള്ളറ്റിനെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പുറത്തിറക്കിയതാണോ എന്നതില്‍ സ്ഥിരീകരണമില്ല. എന്നാല്‍ ഇതാദ്യമായല്ല റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തുന്നത്.
മുമ്പ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഉപഭോക്താവ് ക്ലാസിക് 500 നെ ഇലക്ട്രിക് പരിവേഷത്തിലേക്ക് രൂപാന്തരപ്പെടുത്തിയിരുന്നു. അന്ന് പതിനൊന്ന് നിസാൻ ലീഫ് ബാറ്ററികളിലാണ് ഇലക്ട്രിക് ബുള്ളറ്റിനെ ഉപഭോക്താവ് ഒരുക്കിയത്.

2030 ഓടെ രാജ്യം പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയില്‍ ഇലക്ട്രിക് പതിപ്പുകളുമായി കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിര്‍മ്മാതാക്കളെല്ലാം.

ഇപ്പോള്‍ പ്രചരിക്കുന്ന ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ കമ്പനിയുടെ പുതിയ നീക്കത്തിലേക്കുള്ള സൂചനയാണെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

എന്നിരുന്നാലും ശബ്ദമില്ലാത്ത ബുള്ളറ്റ് സങ്കല്‍പം ആരാധകരെ പാടെ നിരാശരാക്കിയിരിക്കുകയാണ്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








