എന്താണ് ഈ എബിഎസ്? — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Written By:

കുട്ടിക്കാലത്ത് സൈക്കിളിനെ പിന്‍ ബ്രേക്ക് പിടിച്ച് സിനിമാ സ്റ്റൈലില്‍ നിര്‍ത്തി കൈയ്യടി വാങ്ങാന്‍ ശ്രമിച്ചവരാകും നമ്മളില്‍ പലരും. സിനിമയില്‍ നായകനും വില്ലനും ബൈക്കില്‍ നിന്നും പതിവായി തെന്നി (സ്‌കിഡ്) ഇറങ്ങിയതാണ് ഇത്തരം അഭ്യാസങ്ങള്‍ക്ക് പ്രചോദനമേകിയത്.

To Follow DriveSpark On Facebook, Click The Like Button
എന്താണ് ഈ എബിഎസ്?

കാര്യം പറഞ്ഞാല്‍ ഇതേ അഭ്യാസങ്ങള്‍ക്ക് പൂട്ടിടുകയാണ് എബിഎസിന്റെ ലക്ഷ്യവും. 10 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന സൈക്കിളില്‍ പൊടുന്നനെ ബ്രേക്ക് പിടിക്കുന്നത് പോലെയാകില്ല, 100 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ബൈക്കില്‍ ബ്രേക്ക് പിടിച്ചാല്‍. കാറുകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

എന്താണ് ഈ എബിഎസ്?

എബിഎസ് എന്നാല്‍ എന്താണ്?

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാന്‍ സാധിക്കും. അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്.

എന്താണ് ഈ എബിഎസ്?

എബിഎസിന്റെ പ്രവര്‍ത്തനം

എബിഎസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് അറിയണമെങ്കില്‍ ആദ്യം ബ്രേക്കുകളുടെ പ്രവര്‍ത്തനം അറിഞ്ഞിരിക്കണം.

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

എന്താണ് ഈ എബിഎസ്?

ബ്രേക്ക് പെഡലില്‍ ചവിട്ടുമ്പോള്‍ അല്ലെങ്കില്‍ ബ്രേക്ക് ലെവര്‍ പിടിക്കുമ്പോള്‍ ബ്രേക്ക് ഹോസില്‍ ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിക്കും. റിസര്‍വിയറിലുള്ള ബ്രേക്ക് ഓയിലും ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

എന്താണ് ഈ എബിഎസ്?

ഇതേ സമ്മര്‍ദ്ദമാണ് കാലിപ്പറുകള്‍ക്ക് ഉള്ളിലുള്ള ബ്രേക്ക് പാഡുകളിലേക്ക് എത്തുക. തത്ഫലമായി ഡിസ്‌ക് അല്ലെങ്കില്‍ റോട്ടറിലേക്ക് ബ്രേക്ക് പാഡുകള്‍ വന്നണയും. ഇത് വാഹനത്തിന്റെ വേഗത കുറയ്ക്കും.

എന്താണ് ഈ എബിഎസ്?

എബിഎസ് ഇല്ലാത്ത വാഹനത്തില്‍ കൂടുതല്‍ ശക്തിയില്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ റോട്ടറിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദം വന്നെത്തും. തത്ഫലമായി ഡിസ്‌കിനൊപ്പം വീലും പൊടുന്നനെ ലോക്ക് ചെയ്യപ്പെടും.

എന്താണ് ഈ എബിഎസ്?

എബിഎസ് സംവിധാനമുള്ള വാഹനങ്ങളില്‍ ഇക്കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വീലുകളുടെ കറക്കം നിരീക്ഷിക്കുന്നതിന് വേണ്ടി സെന്‍സറുകള്‍ എബിഎസ് വാഹനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്താണ് ഈ എബിഎസ്?

നിമിഷനേരത്തേക്ക് പോലും വീല്‍ ലോക്ക് ചെയ്യപ്പെട്ടുവെന്ന് സെന്‍സറുകള്‍ മനസിലാക്കുന്ന പക്ഷം ബ്രേക്ക് സമ്മര്‍ദ്ദം ഉചിതമായി കുറയ്ക്കപ്പെടും. പിന്നാലെ ആവശ്യമായ ബ്രേക്കിംഗ് സമ്മര്‍ദ്ദം വീലുകളിൽ എബിഎസ് സംവിധാനം വീണ്ടും ചെലുത്തും.

എന്താണ് ഈ എബിഎസ്?

സെക്കന്‍ഡില്‍ 15 തവണ വരെ ബ്രേക്ക് സമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്താന്‍ ചില എബിഎസ് സംവിധാനങ്ങള്‍ക്ക് സാധിക്കും.

Trending On DriveSpark Malayalam:

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

എന്താണ് ഈ എബിഎസ്?

ഇതെങ്ങനെ സുരക്ഷ ഉറപ്പ് വരുത്തും?

ടയറുകള്‍ക്ക് ഗ്രിപ്പ് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് സ്‌കിഡിംഗ്. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. അടിയന്തര സാഹര്യങ്ങളില്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ പോലും ടയറുകള്‍ പാളി വാഹനം മുന്നോട്ട് തന്നെ നീങ്ങും. അതിനാല്‍ എബിഎസ് സുരക്ഷ വാഹനങ്ങള്‍ക്ക് ആവശ്യമാണ്.

എന്താണ് ഈ എബിഎസ്?

എബിഎസിന്റെ വരവ്

1920 ല്‍ ഫ്രഞ്ച് വിമാനനിര്‍മ്മതാക്കളായ ഗബ്രിയേല്‍ വോയിസിനാണ് എബിഎസിന്റെ ആദ്യ രൂപം നല്‍കിയത്. വിമാനങ്ങളിലാണ് എബിഎസ് സംവിധാനം ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതും.

Recommended Video
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
എന്താണ് ഈ എബിഎസ്?

പിന്നാലെ വ്യോമയാന വിപണിയില്‍ ആന്റി-സ്‌കിഡ് സംവിധാനം ഏറെ പ്രചാരം നേടി. ഡണ്‍ലപ് മാക്‌സാരറ്റ് ആന്റി-സ്‌കിഡ് സംവിധാനത്തിലാണ് അക്കാലങ്ങളില്‍ ഭൂരിപക്ഷം വിമാനങ്ങളും ഒരുങ്ങിയത്.

എന്താണ് ഈ എബിഎസ്?

1958 ല്‍ ഒരുങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റീയര്‍ മോട്ടോര്‍സൈക്കിളാണ് മാക്‌സരറ്റ് സംവിധാനം നേടിയ ആദ്യ റോഡ് വാഹനം.

എന്താണ് ഈ എബിഎസ്?

ഐതിഹാസിക സൂപ്പര്‍സോണിക് എയര്‍ലൈന്‍ര്‍ കോണ്‍കോര്‍ഡിലാണ് ആധുനിക ഇലക്ട്രോണിക് എബിഎസ് സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത്.

എന്താണ് ഈ എബിഎസ്?

1971 ല്‍ മുതല്‍ക്കാണ് ഇലക്ട്രോണിക് എബിഎസോട് കൂടിയ കാറുകള്‍ വിപണിയില്‍ എത്തി തുടങ്ങിയതും. ഇന്ന് മിക്ക രാജ്യങ്ങളിലും വാഹനങ്ങളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്.

എന്താണ് ഈ എബിഎസ്?

2018 മുതല്‍ മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് സംവിധാനം ഇന്ത്യയിൽ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കൂടുതല്‍... #auto tips #hatchback
English summary
ABS Explained - What Is ABS? Read in Malayalam.
Story first published: Friday, November 24, 2017, 15:39 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark