നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

By Dijo Jackson

ചുവപ്പ് തെളിഞ്ഞാല്‍ വണ്ടി നിര്‍ത്തണം, പച്ച തെളിഞ്ഞാല്‍ കുതിക്കണം, സീറ്റ് ബെല്‍റ്റ് ഇടണം - പലപ്പോഴും ഇന്ത്യന്‍ റോഡ് നിയമങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ മൂന്ന് സങ്കല്‍പങ്ങളില്‍ മാത്രമാണ്.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

അനുദിനം വാഹനങ്ങള്‍ പെരുകുന്ന ഇന്ത്യയില്‍ സുഗമമായ ഗതാഗതത്തിന് ട്രാഫിക് നിയമങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച എന്നീ ട്രാഫിക് സിഗ്നലുകളില്‍ ഉപരി റോഡ് യാത്രികര്‍ക്ക് വേണ്ടി ഒരുപിടി നിയമങ്ങളും മോട്ടോര്‍ വാഹന നിയമത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

പക്ഷെ മിക്കവരും ഇതിനെ കുറിച്ച് അജ്ഞരാണ് എന്നതും വാസ്തവം. നിങ്ങള്‍ക്ക് അറിയാത്ത എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറ് ട്രാഫിക് നിയമങ്ങള്‍ —

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

പാര്‍ക്കിംഗ്

നിങ്ങളുടെ വാഹനത്തിന് പുറത്തേക്ക് കടക്കാന്‍ വഴി നല്‍കാതെയാണ് മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തത് എങ്കില്‍ അത് നിയമലംഘനമാണ്.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഈ അവസരത്തില്‍ പൊലീസിന്റെ സഹായം തേടാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ 100 രൂപ പിഴ ചുമത്താനും പൊലീസിന് അധികാരമുണ്ട്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഹോണ്‍ ശബ്ദിക്കുന്നില്ലേ?

ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിക്കുന്നതും നിയമപരമായ കുറ്റമാണ്. റോഡില്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഹോണിന്റെ ലക്ഷ്യം. അതിനാല്‍ ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 100 രൂപ വരെ മേല്‍ അധികൃതര്‍ക്ക് പിഴ ചുമത്താം.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഫസ്റ്റ് എയ്ഡ്

ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യസമയത്ത് ഫസ്റ്റ് എയ്ഡ് ലഭ്യമാക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് ലഭ്യമാക്കാന്‍ സാധിച്ചില്ലായെങ്കില്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 500 രൂപ പിഴയും മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാം.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

പുകവലി

ദില്ലി-എന്‍സിആര്‍ പരിധിയില്‍ കാറിനുള്ളില്‍ നിന്നും പുകവലിക്കുന്നത് നിയമപരമായ കുറ്റമാണ്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ 100 രൂപ പിഴ ചുമത്താമെന്ന് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നുണ്ട്.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

വീണ്ടും പാര്‍ക്കിംഗ്

കൊല്‍ക്കത്തയില്‍ ബസ് സ്റ്റോപുകള്‍ പോലുള്ള പൊതുയിടങ്ങള്‍ക്ക് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് നിയമലംഘനമാണ്. കുറ്റക്കാര്‍ക്ക് മേല്‍ 100 രൂപ വരെ പിഴ ചുമത്തപ്പെടും.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

സുഹൃത്തിന്റെ കാര്‍ അവനറിയാതെ ഉപയോഗിക്കുന്നത്

ആവശ്യങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ കാര്‍ നമ്മള്‍ ഉപയോഗിക്കാറുള്ളതാണ്. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തുക്കളുടെ കാര്‍ ഉപയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ട്.

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

നിങ്ങള്‍ കാറുപയോഗിക്കുന്ന കാര്യം സുഹൃത്ത് അറിഞ്ഞിരിക്കണമെന്നതാണ് പ്രധാനം. സുഹൃത്തിന്റെ അറിവില്ലാതെയാണ് അദ്ദേഹത്തിന്റെ കാര്‍ ഉപയോഗിക്കുന്നത് എന്നത് പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയോ, മൂന്ന് മാസം ജയില്‍ ശിക്ഷയോ നിങ്ങളെ തേടിയെത്താം.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

എഞ്ചിന്‍ ഓണായിരിക്കവെ ഡ്രൈവര്‍ പുറത്തിറങ്ങുന്നത്

മുംബൈയില്‍ എഞ്ചിന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്നത് നിയമലംഘനമാണ്. പ്രവര്‍ത്തി പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് മേല്‍ 100 രൂപ വരെ പിഴ ചുമത്തപ്പെടും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Traffic Laws You Don't Know About. Read in Malayalam.
Story first published: Saturday, November 11, 2017, 20:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X