ഇന്ത്യപിടിക്കാൻ 430 KM റേഞ്ചുള്ള ചൈനീസ് ഇലക്‌ട്രിക് എസ്‌യുവി വരുന്നു, കുറഞ്ഞ വിലയിൽ എത്തിക്കുന്നത് JSW

ഇലക്ട്രിക് കാറുകളിലൂടെ (Electric Cars) വിസ്‌മയം തീർക്കുന്ന എംജിയുടെ പേരിനൊപ്പം നാം പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ജെഎസ്‌ഡബ്ല്യുവിൻ്റേത്. എംജിക്ക് പുറമെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിൻ്റെ സ്വതന്ത്ര പാസഞ്ചർ മൊബിലിറ്റി ഡിവിഷൻ ഇന്ത്യയിൽ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിൻ്റെ ഭാഗമായി ചൈനീസ് ഇവി ഭീമനായ ചെറിയുമായി പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യയിൽ നിരവധി പുതിയ കാറുകൾ പുറത്തിറക്കാനാണ് ഇരുബ്രാൻഡുകളും തമ്മിൽ ധാരണയായിരിക്കുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എസ്‌യുവിയായിരിക്കും ജെഎസ്‌ഡബ്ല്യു മോട്ടോർസിൻ്റേതായി (JSW Motors) ആദ്യം അവതരിപ്പിക്കുന്ന മോഡൽ.

ഇതിന് ശേഷം ഇലക്ട്രിക് എസ്‌യുവിയായ ചെറി ഐകാർ V23 ഇന്ത്യയിലെത്തുമെന്ന സ്ഥിരീകരണവും ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും ജെഎസ്‌ഡബ്ല്യു ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. നമ്മുടെ നിരത്തുകൾക്ക് പറ്റിയ തരത്തിലുള്ള ഇവിയായിരിക്കും ഐകാർ V23. ബോക്‌സി ഡിസൈനും ടോളർ സ്റ്റാൻസുമുള്ള മോഡൽ ശരിക്കും ആഡംബര കാറുകൾ തോറ്റുപോവുന്ന തരത്തിലുള്ള രൂപവുമായാണ് വരുന്നത്.

Chery iCar V23 Electric SUV May Launch In India Soon With JSW Motors Branding

മാരുതി സുസുക്കി പുതുതായി പുറത്തിറക്കിയ ഇ വിറ്റാരയ്ക്ക് സമാനമായ വലിപ്പമായിരിക്കും ചെറി ഐകാർ V23 ഇവിക്കുണ്ടാവുക. അതായത് 4,220 മില്ലീമീറ്റർ നീളവും 1,915 മില്ലീമീറ്റർ വീതിയും 1,845 മില്ലീമീറ്റർ ഉയരവും 2,735 മില്ലീമീറ്റർ വീൽബേസും മോഡലിനുണ്ടായിരിക്കുമെന്ന് സാരം. 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ ചെറിയുടെ ഇലക്ട്രിക് എസ്‌യുവി ഏതുതരം റോഡുകളിലൂടെയും അനായാസം ഓടിച്ചുകൊണ്ടുപോവാം.

ഡിസൈനിൻ്റെ കാര്യത്തിലേക്ക് വന്നാൽ മുന്നിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, സീൽഡ്-ഓഫ് ഫ്രണ്ട് സെക്ഷൻ എന്നിവയാണ് ചെറി ഐകാർ V23 ഇവിയുടെ പ്രധാന ആകർഷണം. ബമ്പർ ഡിസൈൻ ജീപ്പ് റാങ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നിയേക്കാം. വശക്കാഴ്ച്ചയിൽ പിൻ ക്വാർട്ടർ ഗ്ലാസിൻ്റെ സാന്നിധ്യമാണ് ആദ്യം കണ്ണിലുടക്കുക. കൂടാതെ പല ഇവികളിലും കാണുന്ന ഫ്ലഷ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഹാൻഡിലുകൾക്ക് പകരം പുൾ-ടൈപ്പ് യൂണിറ്റുകളാണ് ചെറി ഉപയോഗിച്ചിരിക്കുന്നത്.

Chery iCar V23 Electric SUV May Launch In India Soon With JSW Motors Branding

വാഹനത്തിലേക്കുള്ള കയറ്റവും ഇറക്കവും എളുപ്പമാക്കുന്നതിന് ഒരു സൈഡ് സ്റ്റെപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടേ. വേരിയന്റിനെ ആശ്രയിച്ച് 19 ഇഞ്ച്, 21 ഇഞ്ച് വീൽ വലിപ്പങ്ങളിലാണ് ചെറിയുടെ ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തുക. പിന്നിൽ സ്പെയർ വീലിന് പകരം എസ്‌യുവിക്ക് സൈഡ്-ഹിംഗഡ് ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോക്‌സി എക്‌സ്‌റ്റേണൽ സ്റ്റോറേജ് ബോക്‌സ് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്രവിപണികളിൽ മെർസിഡീസ് ബെൻസ് ജി-ക്ലാസ് ഇലക്ട്രിക്കിൽ കാണുന്ന സജ്ജീകരണത്തിന് സമാനമായ കാര്യമാണിത്.

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ചെറി ഐകാർ V23 ഇവി ലളിതവും എന്നാൽ സങ്കീർണവുമായ ഡാഷ്‌ബോർഡ് ഡിസൈനാണഅ ഉപയോഗിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8155 ചിപ്പ് നൽകുന്ന ഒരു വലിയ ഫ്രീസ്റ്റാൻഡിംഗ് 15.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മധ്യഭാഗത്ത് ആധിപത്യം സ്ഥാപിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനുള്ള എസി വെന്റുകളും കൺട്രോളുകളും ഇതിനടുത്തായി കാണാം.

Chery iCar V23 Electric SUV May Launch In India Soon With JSW Motors Branding

ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ്, പവർ സീറ്റുകൾ, ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയ നിരവധി മോഡൺ ഫീച്ചറുകളും ചെറിയുടെ ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളിൽ ഉൾപ്പെടും. പ്രായോഗികതയുടെ കാര്യത്തിൽ ഐകാർ V23 ഇവിക്ക് ഫോൾബിൾ റിയർ സീറ്റുകൾ ഉണ്ടാകും. സീറ്റുകൾ മടക്കിയിടുകയാണെങ്കിൽ ബൂട്ട് സ്‌പേസ് 744 ലിറ്ററായി വർധിപ്പിക്കാം. 90 ലിറ്റർ അണ്ടർഫ്ലോർ സ്റ്റോറേജും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണികളിൽ ചെറിയ ഐകാർ V23 രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. സിംഗിൾ-മോട്ടോർ റിയർ-വീൽ-ഡ്രൈവ് പതിപ്പുകളിൽ ആദ്യത്തേത് 134 bhp നിർമിക്കുമ്പോൾ രണ്ടാമത്തേത് 248 bhp കരുത്തോളം വികസിപ്പിക്കാൻ യോഗ്യമാണ്. ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വേരിയൻ്റുകൾ 211 bhp പവറോളമാണ് ഉത്പാദിപ്പിക്കുന്നത്. 59.93 kWh, 81.76 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഇവിയിലുണ്ടാവും. ആദ്യത്തേത് 360 കിലോമീറ്റർ രണ്ടാമത്തേത് ഏകദേശം 430 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Tuesday, February 24, 2026, 9:36 [IST]
English summary
Chery icar v23 electric suv may launch in india soon with jsw motors branding
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X