കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

By Dijo Jackson

അടുത്തിടെയാണ് കാറുകളിലും എസ്‌യുവികളിലും ഉപയോഗിച്ച് വരുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കും ബുള്‍ ബാറുകള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍മാര്‍ക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അയച്ച നിര്‍ദ്ദേശത്തിലാണ് ബുള്‍ ബാറുകളും ക്രാഷ് ഗാര്‍ഡുകളും നിരോധിക്കണമെന്ന് വ്യക്തമാക്കിയത്.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ ക്രാഷ് ഗാര്‍ഡ് ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവരില്‍ നിന്നും സെക്ഷന്‍ 190, 191 പ്രകാരം പിഴ ഈടാക്കും.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

നിയമംലംഘനം പിടിക്കപ്പെട്ടാല്‍ 1,000 രൂപയാണ് ഡ്രൈവറില്‍ നിന്നും പിഴ ഈടാക്കുക. നിയമലംഘനും വീണ്ടും ആവര്‍ത്തിച്ചാല്‍ രണ്ടായിരം രൂപ വരെ ഡ്രൈവര്‍ക്ക് മേൽ പിഴ ചുമത്തും.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

അതേസമയം അനധികൃത ക്രാഷ് ഗാര്‍ഡുകളും ബുള്‍ ബാറുകളും വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ 5,000 രൂപ വരെയാണ് വില്‍പനക്കാരനില്‍ നിന്നും പിഴ ഈടാക്കുക.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

സുരക്ഷിതമോ ക്രാഷ് ഗാര്‍ഡുകള്‍?

ക്രാഷ് ഗാര്‍ഡും എയര്‍ബാഗും

ക്രാഷ് ഗാര്‍ഡുകളുടെ ഉപയോഗം എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

അപകടത്തില്‍ ഇടിയുടെ ആഘാതം ക്രാഷ് ബാറുകള്‍ ആദ്യം ഏറ്റുവാങ്ങുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ബാഗുകള്‍ ഒരല്‍പം വൈകിയാകും പുറത്തേക്ക് വരിക.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണിലേക്ക് എത്തുമ്പോഴാണ് സെന്‍സറുകള്‍ മുഖേന എയര്‍ ബാഗുകള്‍ പുറത്തേക്ക് വരുന്നത്. ഇടിയുടെ ആഘാതത്തെ ക്രാഷ് ഗാര്‍ഡുകള്‍ പ്രതിരോധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ വലിയ വിട്ടുവീഴ്ച സംഭവിക്കുന്നത്.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

നിഷ്ഫലമാകുന്ന ക്രമ്പിള്‍ സോണുകള്‍

ചാസിയിലേക്ക് നേരിട്ടാണ് ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്. തത്ഫലമായി ഇടിയുടെ ആഘാതം ചാസിയിലേക്കാകും ആദ്യമെത്തുക. ഇടിയുടെ ആഘാതം പൂര്‍ണമായും ഉള്‍ക്കൊണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ക്രമ്പിള്‍ സോണുകളുടെ ദൗത്യം. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം ക്രമ്പിള്‍ സോണുകളെ നിഷ്ഫലമാക്കുന്നു.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

ക്രാഷ് ഗാര്‍ഡും റോഡ് യാത്രികരും

വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മറ്റ് റോഡ് യാത്രികരുടെ ജീവന് പോലും ഭീഷണിയാണ്.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

റോഡ് യാത്രികരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ കാറുകളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം റോഡ് യാത്രികര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

കുറഞ്ഞ ഇന്ധനക്ഷമത

ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുമ്പോള്‍ വാഹനത്തിന്റെ ഭാരം ഗണ്യമായി വര്‍ധിക്കും. ഇത് അതത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെയും മികവിനെയും സാരമായാണ് ബാധിക്കുന്നത്.

Trending On DriveSpark Malayalam:

മദ്യലഹരിയില്‍ ഡ്രൈവര്‍; യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, December 22, 2017, 15:51 [IST]
English summary
Indian Government Bans Car & SUV Crash Guard — Here's The Fine (Penalty) Amount. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X