മദ്യലഹരിയില്‍ ഡ്രൈവര്‍; യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു
മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവറെ മാറ്റിയിരുത്തിയ യാത്രക്കാരന്‍ സഹയാത്രികരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരുവില്‍ നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിലാണ് ഡ്രൈവര്‍ മദ്യലഹരിയില്‍ വളയം പിടിച്ചത്.

പയ്യന്നൂര്‍ സ്വദേശി വിനയനാണ് മദ്യപിച്ച് ബസ് ഓടിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് ബംഗളൂരുവില്‍ നിന്നും സ്വകാര്യ ബസ് പുറപ്പെട്ടത്. ഡ്രൈവര്‍ മദ്യലഹരിയിലായതിനാല്‍ യാത്രക്കാര്‍ പരിഭ്രാന്തരായാണ് ബസില്‍ സഞ്ചരിച്ചതും.

ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ചതിനാല്‍ വഴിയില്‍ പലയിടത്തും വെച്ച് ബസ് സൈഡ് സ്ലാബുകളില്‍ തട്ടിയതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി.
Recommended Video


വിരാജ്‌പേട്ട എത്തിയതോടെ യാത്രക്കാര്‍ ഇടപെട്ട് മദ്യലഹരിയിലുണ്ടായിരുന്ന ഡ്രൈവറെ മാറ്റുകയായിരുന്നു. പകരം യാത്രക്കാരില്‍ ഒരാള്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രികരെ സുരക്ഷിതമായി വളപ്പട്ടണം വരെ എത്തിച്ചു.

വളപ്പട്ടണം എത്തിയപ്പോള്‍ പകരം ഡ്രൈവറെ പൊലീസ് ഏര്‍പ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുമ്പ് യാത്രാക്കാര്‍ ഇടപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു.

ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് വിനയന് എതിരെ കേസെടുത്തു.
Trending On DriveSpark Malayalam:
ഡീസല്‍ കാറാണോ? ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍!
ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








