ഡീസല്‍ കാറാണോ? ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍!
പുതിയ കാറുകളില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളെ നല്‍കാനാണ് അടുത്തകാലത്തായി നിര്‍മ്മാതാക്കളെല്ലാം താത്പര്യപ്പെടുന്നത്. എന്ത് കൊണ്ടാകാം ഇത്?
ടര്‍ബ്ബോചാര്‍ജറുകള്‍ മുഖേന കുറഞ്ഞ ശേഷിയുള്ള എഞ്ചിനുകളില്‍ നിന്നും സമാന കരുത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ക്ക് പ്രചാരമേറാന്‍ കാരണം.

കാറുകളില്‍ നേരിടുന്ന ടര്‍ബ്ബോലാഗ് മാത്രമാണ് ഇത്തരം എഞ്ചിനുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ഇതിനുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍മ്മാതാക്കള്‍ കണ്ടെത്തി കഴിഞ്ഞു.

ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക ഡീസല്‍ കാറുകളും ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളിലാണ് ഒരുങ്ങുന്നത്. ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ കാറുകളും ഇന്ന് വിപണിയില്‍ എത്തി തുടങ്ങി. ടര്‍ബ്ബോചാര്‍ജ്ഡ് കാര്‍ ഉപയോഗിക്കുമ്പോള്‍ ചെയ്യരുതാത്ത മൂന്ന് കാര്യങ്ങള്‍ —

എഞ്ചിന്‍ ചൂടാകുന്നതിന് മുമ്പ് വേഗത കൈവരിക്കരുത്
ഇന്‍സ്‌ട്രെമന്റ് ക്ലസ്റ്ററിലുള്ള താപ സൂചിക വിലയിരുത്തിയാണ് മിക്കവരും കാര്‍ ഡ്രൈവ് ചെയ്യാറുള്ളത്. എന്നാല്‍ ഈ സൂചിക എഞ്ചിന്‍ ഓയിലിന്റെ താപമല്ല, മറിച്ച് കൂളന്റിന്റെ താപമാണ് സൂചിപ്പിക്കുന്നതും.
Recommended Video


അനുയോജ്യമായ താപത്തില്‍ എഞ്ചിന്‍ ഓയില്‍ എത്തുന്നതിന് മുമ്പെ കാര്‍ വേഗത വര്‍ധിപ്പിക്കുന്ന നടപടി കാലക്രമേണ എഞ്ചിന്‍ തകരാറുകള്‍ക്ക് വഴിതെളിക്കും.

ഒപ്പം അതിവേഗത്തില്‍ ടര്‍ബ്ബോ കറങ്ങുന്നതിനാല്‍ ലൂബ്രിക്കേഷന്‍ ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. ടര്‍ബ്ബോയുടെ താപം കുറയ്ക്കുന്നതിന് എഞ്ചിന്‍ ഓയിലിനെ തന്നെയാണ് നാം ആശ്രയിക്കാറ്.
Trending On DriveSpark Malayalam:
ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍
'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

അതിനാല്‍ കാര്‍ ഉടനടി ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു മിനിട്ട് നേരമെങ്കിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടുന്നതാണ് ഉചിതമായ നടപടി. ഒപ്പം ഡ്രൈവ് ചെയ്യുന്ന ആദ്യ അഞ്ച് മിനുട്ട് എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതെ പതുക്കെ നീങ്ങേണ്ടതും അനിവാര്യമാണ്.

ഉടനടി എഞ്ചിൻ പ്രവർത്തനം നിർത്തരുത്
സാധാരണ കാറില്‍ ഉപയോഗത്തിന് പിന്നാലെ എഞ്ചിന്‍ ഓഫാക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളില്ല. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറില്‍ കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്.

ടര്‍ബ്ബോ കാറില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുമ്പോള്‍ എഞ്ചിനിലും ടര്‍ബ്ബോയില്‍ ക്രമാതീതമായാണ് താപം വര്‍ധിക്കുക. മേല്‍ സൂചിപ്പിച്ചത് പോലെ എഞ്ചിന്‍ ഓയിലാണ് ഇവിടെ കൂളിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ എഞ്ചിന്‍ ഉടനടി ഓഫാക്കുന്നത് എഞ്ചിന്‍ ഓയിലിന്റെ ഒഴുക്കിനെ തടയും. ഇനി എഞ്ചിന്‍ ഓഫായാലും ഇനേര്‍ഷ്യയുടെ പശ്ചാത്തലത്തില്‍ ടര്‍ബ്ബോ കുറച്ച് നേരം കൂടി കറങ്ങും.

ടര്‍ബ്ബോയുടെ ലൂബ്രിക്കേഷന് എഞ്ചിന്‍ ഓയില്‍ അനിവാര്യമാണെന്നതിനാല്‍ ഉടനടി എഞ്ചിന്‍ ഓഫാക്കുന്നത് ടര്‍ബ്ബോയുടെ ആയുസ് കുറയ്ക്കും. എഞ്ചിന്‍ പൂര്‍ണമായും ഓഫാക്കുന്നതിന് മുമ്പെ രണ്ട് മിനുട്ട് നേരം നിശ്ചലാവസ്ഥയില്‍ തുടരുന്നതാണ് ഉത്തമ നടപടി.

ഡ്രൈവിംഗില്‍ കാര്‍ 'വലിച്ചിഴയ്ക്കാതിരിക്കുക'
ഉയര്‍ന്ന ഗിയറില്‍ കുറഞ്ഞ എഞ്ചിൻ ആര്‍പിഎം സ്വീകരിക്കുന്നത് മിക്കവരുടെയും പതിവാണ്. മികച്ച ഇന്ധനക്ഷമതയ്ക്ക് ഉയര്‍ന്ന ഗിയറുകളിലേക്ക് എത്രയും പെട്ടെന്ന് കടക്കണമെന്ന ധാരണയാണ് ഇതിന് പിന്നില്‍.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ ഗിയര്‍ ഡൗണ്‍ ഷിഫ്റ്റ് ചെയ്യാന്‍ പലരും മടിക്കുന്നതും ഇതേ ധാരണ കൊണ്ടാണ്. എഞ്ചിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമാണ് ഈ രീതി ചെലുത്തുന്നത്.

ലളിതമായി പറഞ്ഞാല്‍ കുറഞ്ഞ ആര്‍പിഎമ്മില്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കാനാണ് ഈ നടപടിയിലൂടെ കാറിനോട് നാം ആവശ്യപ്പെടുന്നത്. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറുകളില്‍ ഈ രീതി പിന്തുടരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.

ഡീസല്‍ കാറില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കുമ്പോള്‍ കമ്പസ്റ്റ്യന്‍ അറയിലേക്ക് കൂടുതല്‍ ഇന്ധനമെത്തും. എന്നാല്‍ ആര്‍പിഎം കുറവായതിനാല്‍ കമ്പസ്റ്റ്യന്‍ അറയിലേക്ക് എത്തുന്ന വായുവിന്റെ അളവ് കുറവായിരിക്കും.

ഇത് ഇന്ധനക്ഷമതയെ സാരമായി ബാധിക്കും. ഒപ്പം എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ തകരാറിനും ഈ നടപടി കാരണമാകും.
Trending On DriveSpark Malayalam:
ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍
മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








